ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

പുതിയ ക്രിമിനൽ നിയമങ്ങളുടെ ടാബ്ലോ കൊളോണിയൽ അവശിഷ്ടങ്ങൾ ഇല്ലാതാക്കുന്ന ചരിത്രപരമായ നിയമ പരിഷ്കാരങ്ങൾ ഉൾക്കൊള്ളുന്നു: കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ

प्रविष्टि तिथि: 26 JAN 2026 8:23PM by PIB Thiruvananthpuram
റിപ്പബ്ലിക് ദിന പരേഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ ടാബ്ലോ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ കൊളോണിയൽ കാലഘട്ടത്തിലെ ശേഷിപ്പുകൾ നീക്കം ചെയ്യുന്ന ചരിത്രപരമായ നിയമപരിഷ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്നതാണെന്ന്  കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ശിക്ഷാകേന്ദ്രീകൃത നിയമ സംവിധാനത്തിൽ നിന്ന് നീതികേന്ദ്രീകൃത നിയമ സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് ഇതിലൂടെ തുടക്കം കുറിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എക്‌സ് (X)-ലെ പോസ്റ്റിൽ ശ്രീ അമിത് ഷാ ഇപ്രകാരം കുറിച്ചു:

“റിപ്പബ്ലിക് ദിന പരേഡിൽ ഇന്ന് ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളുടെ ടാബ്ലോ, മോദിജിയുടെ നേതൃത്വത്തിൽ കൊളോണിയൽ അവശേഷിപ്പുകൾ നീക്കം ചെയ്യുന്ന ചരിത്രപരമായ നിയമപരിഷ്‌കാരങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ശിക്ഷാധിഷ്ഠിത നിയമവ്യവസ്ഥയിൽ നിന്ന് നീതിന്യായ വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക്  ഇതിലൂടെ തുടക്കം കുറിച്ചു. ഇ-സാക്ഷ്യം, ഇ-സമൺസ്, ന്യായ ശ്രുതി, എൻഎഎഫ്ഐഎസ്, ഐസിജെഎസ് സംവിധാനങ്ങൾ എന്നിവയുടെ അവസരോചിതമായ പ്രദർശനത്തിലൂടെ, പുതിയ ഇന്ത്യയിൽ വേഗതയേറിയതും കൃത്യവും ജനകേന്ദ്രീകൃതവുമായ നീതിന്യായ വ്യവസ്ഥയുടെ പ്രാധാന്യം പൗരന്മാരെ ബോധ്യപ്പെടുത്തുന്നു".

***

(रिलीज़ आईडी: 2219003) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Punjabi , Gujarati , Kannada