പ്രധാനമന്ത്രിയുടെ ഓഫീസ്
സർ മാർക്ക് ടള്ളിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
प्रविष्टि तिथि:
25 JAN 2026 7:11PM by PIB Thiruvananthpuram
പത്രപ്രവർത്തന രംഗത്തെ അതികായനായിരുന്ന സർ മാർക്ക് ടള്ളിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഇന്ത്യയോടും ഇവിടുത്തെ ജനങ്ങളോടും സർ മാർക്ക് ടള്ളിക്കുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധം അദ്ദേഹത്തിന്റെ രചനകളിൽ വ്യക്തമായി പ്രതിഫലിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ റിപ്പോർട്ടിംഗും ഉൾക്കാഴ്ചകളും പൊതുവായ ചർച്ചാവിഷയങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .
സർ മാർക്ക് ടുള്ളിയുടെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;
"പത്രപ്രവർത്തന രംഗത്തെ അതികായനായിരുന്ന സർ മാർക്ക് ടള്ളിയുടെ നിര്യാണത്തിൽ ദുഃഖിക്കുന്നു. ഇന്ത്യയോടും ഇവിടുത്തെ ജനങ്ങളോടുമുള്ള ആഴത്തിലുള്ള ബന്ധം അദ്ദേഹത്തിന്റെ രചനകളിൽ പ്രതിഫലിച്ചിരുന്നു. അദ്ദേഹത്തിന്റെ റിപ്പോർട്ടിംഗും ഉൾക്കാഴ്ചകളും പൊതുവിചാരങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നിരവധി ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു."
***********
-NK-
(रिलीज़ आईडी: 2218614)
आगंतुक पटल : 3