ആഭ്യന്തരകാര്യ മന്ത്രാലയം
ബാലാസാഹേബ് താക്കറെ ജിയുടെ ജന്മവാർഷികദിനത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
23 JAN 2026 12:05PM by PIB Thiruvananthpuram
ബാലാസാഹേബ് താക്കറെ ജിയുടെ ജന്മവാർഷികദിനത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
രാഷ്ട്രം, മതം, ആത്മാഭിമാനം എന്നിവ സംരക്ഷിക്കുന്നതിനായി ബാലാസാഹേബ് താക്കറെ അദ്ദേഹത്തിന്റെ ജീവിതം തന്നെ സമർപ്പിച്ചതായി കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. തന്റെ തത്വങ്ങളിൽ ഒരിക്കലും, ഒരു സാഹചര്യത്തിലും ബാലാസാഹേബ് വിട്ടുവീഴ്ച ചെയ്തിട്ടില്ല എന്നും മഹാരാഷ്ട്രയിൽ മാത്രമല്ല, രാജ്യമെമ്പാടുമുള്ള ദേശസ്‌നേഹികൾ എക്കാലവും അദ്ദേഹത്തെ സ്നേഹിക്കുമെന്നും ശ്രീ അമിത് ഷാ കുറിച്ചു.ബാലാസാഹേബ് താക്കറെയുടെ ജന്മവാർഷികദിനത്തിൽ, അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ശ്രീ അമിത് ഷാ പറഞ്ഞു
SKY
***
(रिलीज़ आईडी: 2217659)
आगंतुक पटल : 4