പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പരാക്രം ദിവസിൽ നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ധീരതയുടെയും വീര്യത്തിന്റെയും ആദർശങ്ങളെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി സംസ്കൃത സുഭാഷിതം പങ്കുവെച്ചു

प्रविष्टि तिथि: 23 JAN 2026 9:00AM by PIB Thiruvananthpuram

നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജീവിതം ധീരതയുടെയും വീര്യത്തിന്റെയും യഥാർത്ഥ അർത്ഥം നമ്മെ പഠിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നേതാജിയുടെ അജയ്യമായ ധൈര്യത്തെയും ത്യാഗത്തെയും മാതൃഭൂമിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും പരാക്രമ ദിവസം രാജ്യത്തെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വീരത്വത്തിന്റെ ഉന്നത ആദർശങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു-

“एतदेव परं शौर्यं यत् परप्राणरक्षणम्। नहि प्राणहरः शूरः शूरः प्राणप्रदोऽर्थिनाम्॥ 

മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കുന്നതിലാണ് ഏറ്റവും വലിയ  ധീരത അടങ്ങിയിരിക്കുന്നതെന്ന് ഈ സുഭാഷിതം വ്യക്തമാക്കുന്നു; ജീവനെടുക്കുന്നവനല്ല മറിച്ച് ജീവൻ നൽകുന്നവനും ആവശ്യമുള്ളവരെ സംരക്ഷിക്കുന്നവനുമാണ് യഥാർത്ഥ ധീരൻ.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;

“नेताजी सुभाष चंद्र बोस का जीवन हमें बताता है कि वीरता और शौर्य के मायने क्या होते हैं। पराक्रम दिवस हमें इसी का स्मरण कराता है।

एतदेव परं शौर्यं यत् परप्राणरक्षणम्। 

नहि प्राणहरः शूरः शूरः प्राणप्रदोऽर्थिनाम्॥”

***

NK


(रिलीज़ आईडी: 2217540) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Tamil , Telugu , Kannada