പ്രധാനമന്ത്രിയുടെ ഓഫീസ്
ദോഡയിലുണ്ടായ അപകടത്തിൽ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
22 JAN 2026 8:14PM by PIB Thiruvananthpuram
ദോഡയിലുണ്ടായ ദാരുണമായ അപകടത്തിൽ ധീര സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ദോഡയിലുണ്ടായ അപകടത്തിൽ നമ്മുടെ ധീരരായ സൈനികരെ നഷ്ടപ്പെട്ടതിൽ താൻ അതീവ ദുഃഖിതനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തിനുവേണ്ടിയുള്ള അവരുടെ സേവനങ്ങൾ എന്നെന്നും സ്മരിക്കപ്പെടും.
പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിച്ച ശ്രീ മോദി, അപകടത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരികയാണെന്നും അറിയിച്ചു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
"നമ്മുടെ ധീരരായ സൈനികരുടെ ജീവൻ നഷ്ടമായ ദോഡയിലെ അപകടത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. രാജ്യത്തിനായി അവർ നൽകിയ സേവനം എന്നെന്നും സ്മരിക്കപ്പെടും. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ദുരന്തത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകിവരുന്നു."
*************
-SK-
(रिलीज़ आईडी: 2217474)
आगंतुक पटल : 8