രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

'വന്ദേമാതര'ത്തിന്റെ 150-ാം വാർഷികാഘോഷം

प्रविष्टि तिथि: 22 JAN 2026 9:02AM by PIB Thiruvananthpuram

ദേശീയ ഗീതമായ 'വന്ദേമാതര'ത്തിന്റെ 150-ാം വാർഷികം, രാജ്യത്തുടനീളം കൂട്ടായ ആലാപനം, സാംസ്കാരിക പരിപാടികൾ, പ്രധാന പൊതുസ്ഥലങ്ങളിൽ സൈനിക  ബാൻഡ് പ്രകടനങ്ങൾ എന്നിവയിലൂടെ  ആഘോഷിക്കുന്നു. ദേശീയ അഭിമാനവും ഐക്യവും വളർത്തുക എന്നതാണ് ഈ ആഘോഷങ്ങളുടെ ലക്ഷ്യം.

 ആഘോഷങ്ങളുടെ ഭാഗമായി, 31 സംഗീതജ്ഞർ അടങ്ങുന്ന ഇന്ത്യൻ എയർഫോഴ്സ് ബാൻഡ്, 2026 ജനുവരി 21-ന്, ന്യൂഡൽഹിയിലെ രാജീവ് ചൗക്കിലുള്ള ആംഫി തിയേറ്ററിൽ സംഗീത പരിപാടി അവതരിപ്പിച്ചു. 45 മിനിറ്റ് നീണ്ടുനിന്ന പരിപാടിയിൽ  ബ്രാസ്, റീഡ്, സ്ട്രിംഗ്, ഇലക്ട്രോണിക് ഉപകരണങ്ങൾ കോർത്തിണക്കി ആകർഷകമായ പതിനൊന്ന് ഈണങ്ങൾ അവതരിപ്പിച്ചു. 'വന്ദേമാതര'ത്തിന്റെ ആലാപനവും, 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് ഇന്ത്യൻ സായുധ സേന നടത്തിയ പ്രവർത്തനങ്ങളുടെ സ്മരണയ്ക്കായി ചിട്ടപ്പെടുത്തിയ 'സിന്ദൂർ' എന്ന ഗാനവുമായിരുന്നു പ്രകടനത്തിലെ പ്രധാന ആകർഷണങ്ങൾ.

നൂറ്റാണ്ടുകളായി ഇന്ത്യൻ സംസ്കാരത്തിന്റെ ഉജ്ജ്വലമായ ഒരു ഭാഗമാണ് സംഗീതം. ഐക്യം വളർത്തുന്നതിനും ധീരതയ്ക്ക് പ്രചോദനം നൽകുന്നതിനും സംഗീതം ഇന്ത്യയുടെ സമ്പന്നമായ സൈനിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമായി തുടരുന്നു. 1944-ൽ സ്ഥാപിതമായത് മുതൽ, ഇന്ത്യൻ പാരമ്പര്യവും പാശ്ചാത്യ സംഗീതവും കോർത്തിണക്കിയ ഇന്ത്യൻ എയർഫോഴ്സ് ബാൻഡ് രാജ്യത്തിന്റെ സൈനിക പാരമ്പര്യത്തിന്റെ ആണിക്കല്ലാണ്. മനം കവരുന്ന പ്രകടനങ്ങളിലൂടെ ദേശസ്നേഹം പ്രചോദിപ്പിക്കാനും ഐക്യത്തിന്റെ സന്ദേശം പകർന്നു നൽകാനുമാണ് ഇന്ത്യൻ എയർഫോഴ്സ് ബാൻഡ് ലക്ഷ്യമിടുന്നത്.

****


(रिलीज़ आईडी: 2217410) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , Kannada , Urdu , English , Manipuri , Gujarati , हिन्दी , Bengali , Punjabi , Tamil , Telugu