റെയില്‍വേ മന്ത്രാലയം
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് യാത്രക്കാർക്കിടയിൽ വൻ സ്വീകാര്യത
ആദ്യ ദിനത്തിൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ എല്ലാ സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായി
प्रविष्टि तिथि:
20 JAN 2026 7:57PM by PIB Thiruvananthpuram
കാമാഖ്യക്കും (KYQ) ഹൗറയ്ക്കും (HWH) ഇടയിലുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ (ട്രെയിൻ നമ്പർ: 27576) ആദ്യ വാണിജ്യ സർവീസിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം. പി.ആർ.എസ്, മറ്റ് വെബ്സൈറ്റുകൾ എന്നിവ വഴി ടിക്കറ്റ് റിസർവേഷൻ ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ എല്ലാ സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായി. 2026 ജനുവരി 17-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് സ്ലീപ്പറിൻ്റെ വേഗതയും സൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും അനുഭവിക്കാനുള്ള യാത്രക്കാരുടെ താൽപ്പര്യമാണ് ഇത്രപെട്ടെന്ന് ടിക്കറ്റ് തീരാൻ കാരണം.
ഈ ട്രെയിനിൻ്റെ ആദ്യ വാണിജ്യ യാത്ര നാളെ (2026 ജനുവരി 22) കാമാഖ്യയിൽ നിന്നും മറ്റന്നാൾ ഹൗറയിൽ നിന്നും ആരംഭിക്കും. പുതിയ സർവീസിനുള്ള ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകൾ 2026 ജനുവരി 19-ന് രാവിലെ 08:00 മണിക്ക് തുറന്നു. 24 മണിക്കൂറിനുള്ളിൽ എല്ലാ ക്ലാസുകളിലേക്കുമുള്ള ടിക്കറ്റുകൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടത്, പ്രീമിയം സെമി-ഹൈ-സ്പീഡ് സർവീസിനോടുള്ള പൊതുജനങ്ങളുടെ ഉത്സാഹത്തെ പ്രതിഫലിപ്പിക്കുന്നു.
ആദ്യ സർവീസിന് ലഭിച്ച മികച്ച പ്രതികരണം, വേഗതയേറിയതും സുരക്ഷിതവും സുഖകരവുമായ റെയിൽ യാത്രകളോടുള്ള യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെ അടിവരയിടുന്നു. കാമാഖ്യ - ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ രാജ്യത്തിൻ്റെ വടക്കുകിഴക്കൻ- കിഴക്കൻ മേഖലകൾ തമ്മിലുള്ള ബന്ധം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആധുനിക സൗകര്യങ്ങളും കുറഞ്ഞ യാത്രാസമയവും ലോകോത്തര നിലവാരമുള്ള രാത്രിയാത്രാ അനുഭവവും ഈ ട്രെയിൻ വാഗ്ദാനം ചെയ്യുന്നു.
മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റുകൾ പൂർണ്ണമായി ബുക്ക് ചെയ്യപ്പെട്ടത് ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്ന ആധുനിക ട്രെയിൻ സർവീസുകളിൽ യാത്രക്കാർക്കുള്ള വിശ്വാസത്തിൻ്റെ യും ആവേശത്തിൻ്റെയും തെളിവാണ്. ഈ മേഖലയിലെ പ്രീമിയം റെയിൽ കണക്റ്റിവിറ്റിയിൽ പുതിയൊരു അധ്യായത്തിന് ഇതോടെ തുടക്കമായിരിക്കുന്നു.
****
(रिलीज़ आईडी: 2216767)
आगंतुक पटल : 10