വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
എം.എസ്.എം.ഇ.കൾക്കും ചെറുകിട കയറ്റുമതിക്കാർക്കും കയറ്റുമതി ആനുകൂല്യങ്ങളുമായി തപാൽ ചാനൽ പ്രവർത്തനക്ഷമമാക്കി.
प्रविष्टि तिथि:
20 JAN 2026 5:08PM by PIB Thiruvananthpuram
സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (CBIC) പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾക്ക് അനുസൃതമായി, തപാൽ ചാനലിലൂടെ നടത്തുന്ന കയറ്റുമതികൾക്കായി കയറ്റുമതി ആനുകൂല്യങ്ങളായ ഡ്യൂട്ടി ഡ്രോബാക്ക്, കയറ്റുമതി ഉൽപ്പന്നങ്ങളുടെ തീരുവകളിലും നികുതികളിലുമുള്ള ഇളവ് (RoDTEP), സംസ്ഥാന, കേന്ദ്ര നികുതികളിലും ലെവികളിലുമുള്ള റിബേറ്റ് (RoSCTL) എന്നിവയുടെ വിപുലീകരണം
കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പ് (DoP) 2026 ജനുവരി 15 മുതൽ പ്രാബല്യത്തിൽ വരുത്തി.
കയറ്റുമതിയിലേക്കുള്ള പ്രവേശനം ലളിതമാക്കുന്നതിനും അതിൻ്റെ വ്യാപ്തി വിശാലമാക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണ് ഈ സംരംഭം. പ്രത്യേകിച്ച് കുറഞ്ഞതും ഇടത്തരവുമായ മൂല്യമുള്ള അന്താരാഷ്ട്ര ചരക്കുകൾക്കായി തപാൽ ശൃംഖലയെ പ്രധാനമായും ആശ്രയിക്കുന്ന എം.എസ്.എം.ഇ.കൾ, കരകൗശല വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ, ചെറുകിട കയറ്റുമതിക്കാർ എന്നിവർക്ക് ഇത് ഏറെ പ്രയോജനകരമാണ്. ഓട്ടോമേറ്റഡ് ഐ.ജി.എസ്.ടി (IGST) റീഫണ്ടുകൾ നിലവിൽ ലഭ്യമായിരിക്കെ, തപാൽ ചാനലിലൂടെ കയറ്റുമതി ആനുകൂല്യങ്ങൾ കൂടി ലഭ്യമാക്കുന്നത് ചെലവ് കുറയ്ക്കുന്നതിനും പണലഭ്യത മെച്ചപ്പെടുത്തുന്നതിനും ഇന്ത്യൻ കയറ്റുമതിക്കാരുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു
തപാൽ വകുപ്പിൻ്റേയും സി.ബി.ഐ.സി-യുടേയും സംയുക്ത സംരംഭമായ ഡാക് ഘർ നിര്യാത് കേന്ദ്രങ്ങൾ (DNKs) വഴിയാണ് തപാൽ ചാനലിലൂടെയുള്ള കയറ്റുമതി സുഗമമാക്കുന്നത്. ഇത് ഒരേ മേൽക്കൂരയ്ക്ക് കീഴിൽ സമഗ്രമായ കയറ്റുമതി സൗകര്യങ്ങൾ നല്കുന്നു. നിലവിൽ രാജ്യത്തുടനീളം 1,013 ഡി.എൻ.കെ-കൾ പ്രവർത്തിക്കുന്നുണ്ട്, ഇത് ബുക്കിംഗ്, ഡിജിറ്റൽ ഡോക്യുമെൻ്റേഷൻ, തടസ്സമില്ലാത്ത കസ്റ്റംസ് ക്ലിയറൻസ് എന്നിവയിലൂടെ വിദൂരവും സേവനലഭ്യത കുറഞ്ഞതുമായ പ്രദേശങ്ങളിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് പോലും ആഗോള വിപണികളിലേക്ക് പ്രവേശനം സാധ്യമാക്കുന്നു
ഈ ആനുകൂല്യങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിനായി, കയറ്റുമതിക്കാർക്കും ഫീൽഡ് ഉദ്യോഗസ്ഥർക്കുമുള്ള വ്യക്തമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളുടെ (SOPs) പിന്തുണയോടെ, ഡി.എൻ.കെ/സെൽഫ് സർവീസ് പോർട്ടലിലും കസ്റ്റംസ് പ്ലാറ്റ്‌ഫോമുകളിലും ആവശ്യമായ സിസ്റ്റം പരിഷ്കരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഈ നടപടികൾ 2023-ലെ വിദേശ വ്യാപാര നയത്തിൻ്റെ ലക്ഷ്യങ്ങളുമായും, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിലും അതിർത്തി കടന്നുള്ള ഇ-കൊമേഴ്സ് പ്രോത്സാഹനത്തിലും സർക്കാരിൻ്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായും പൊരുത്തപ്പെടുന്നു
ഇന്ത്യ പോസ്റ്റ് ഇന്ന് പിക്ക്-അപ്പ്, ഡോക്യുമെൻ്റേഷൻ, ഓൺലൈൻ പേയ്‌മെൻ്റുകൾ, ഫേസ്‌ലെസ്സ് കസ്റ്റംസ് ക്ലിയറൻസ്, തത്സമയ ട്രാക്കിംഗ് എന്നിവയുൾപ്പെടെയുള്ള ഏകജാലക, സമഗ്ര കയറ്റുമതി പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു. 135 രാജ്യങ്ങളിൽ ലഭ്യമായ ഇൻ്റർനാഷണൽ ട്രാക്ക്ഡ് പാക്കറ്റ് സർവീസ് (ITPS) പോലുള്ള സേവനങ്ങൾ, അതിർത്തി കടന്നുള്ള ഇ-കൊമേഴ്‌സ് ഷിപ്പിംഗുകൾക്കായി വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ഒരു ഓപ്ഷൻ നല്കുന്നു
വിശാലമായ തപാൽ ശൃംഖലയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും പ്രയോജനപ്പെടുത്തുന്നതിലൂടെ, ചെറുകിട കയറ്റുമതിക്കാരേയും എം.എസ്.എം.ഇ- കളെയും ശാക്തീകരിക്കുന്നതിലും കയറ്റുമതിയിലേക്കുള്ള പ്രവേശന വിടവ് നികത്തുന്നതിലും ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലും തപാൽ വകുപ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നത് തുടരുന്നു.
***
(रिलीज़ आईडी: 2216761)
आगंतुक पटल : 6