വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
തപാൽ വകുപ്പ് എടിഎം ശൃംഖല നവീകരിക്കുന്നു
प्रविष्टि तिथि:
20 JAN 2026 3:43PM by PIB Thiruvananthpuram
ബാങ്കിംഗ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഉപഭോക്തൃ സൗഹൃദമാകുന്നതിനുമുള്ള ചുവടുവയ്പ്പിന്റെ ഭാഗമായി, തപാൽ വകുപ്പ് രാജ്യത്തുടനീളമുള്ള എടിഎം അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നു.
വിവിധ പോസ്റ്റ് ഓഫീസുകളിലായി സ്ഥാപിച്ചിട്ടുള്ള 887 എടിഎമ്മുകൾ, ഉപഭോക്താക്കൾക്ക് അവരുടെ വീടിനടുത്ത് തന്നെ അത്യാവശ്യ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കും. ഈ സംരംഭം പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലും ബാങ്കിംഗ് സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ഏറെ പ്രയോജനകരമാണ്. ഡിജിറ്റൽ പരിവർത്തനത്തിലൂടെ സാമ്പത്തിക ഉൾച്ചേർക്കൽ (Financial Inclusion) ഉറപ്പാക്കാനുള്ള സർക്കാരിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണിത്.
ഈ എടിഎമ്മുകളിലൂടെ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി പണം പിൻവലിക്കാനും അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും മറ്റ് അടിസ്ഥാന ബാങ്കിംഗ് ഇടപാടുകൾ നടത്താനും സാധിക്കും. രാജ്യത്തുടനീളമുള്ള തപാൽ വകുപ്പിന്റെ എടിഎം സേവനങ്ങൾ പ്രയോജനപ്പെടുത്താൻ പൗരന്മാർക്ക് ഈ നടപടി പ്രോത്സാഹനം നൽകും.
***
(रिलीज़ आईडी: 2216756)
आगंतुक पटल : 7