പ്രധാനമന്ത്രിയുടെ ഓഫീസ്
നിരന്തര പരിശ്രമത്തിന്റെയും പുരോഗതിയുടെയും ചൈതന്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി; മണിപ്പൂർ, മേഘാലയ, ത്രിപുര സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകളും നേർന്നു
प्रविष्टि तिथि:
21 JAN 2026 9:28AM by PIB Thiruvananthpuram
മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മണിപ്പൂർ, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേർന്നു.
ഈ മേഖലയിലെ എല്ലാ സഹോദരീസഹോദരന്മാർക്കും പ്രധാനമന്ത്രി തന്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുകയും സ്വന്തം പരിശ്രമങ്ങളിലൂടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവർ വിജയം കൈവരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
നിരന്തരമായ പരിശ്രമത്തിന്റെയും പുരോഗതിയുടെയും ചൈതന്യം എടുത്തുകാണിക്കുന്ന ഒരു സംസ്കൃത സുഭാഷിതവും ഈ അവസരത്തിൽ പ്രധാനമന്ത്രി പങ്കുവെച്ചു.
“चरैवेति चरैवेति चरन्वै मधु विन्दति।
सूर्यास्य पश्य श्रेमाणं न मामार न जीर्यति॥”
സൂര്യൻ അശ്രാന്തമായും നിരന്തരമായും ലോകത്തെ അതിന്റെ ഊർജ്ജം കൊണ്ട് പ്രകാശിപ്പിക്കുന്നതുപോലെ, സ്ഥിരോത്സാഹമുള്ള ഒരാൾക്ക് മാത്രമേ പുരോഗതിയുടെ മധുരം ആസ്വദിക്കാൻ കഴിയൂവെന്നതിനാൽ ഒരാൾ മുന്നോട്ട് നീങ്ങുകയും മുന്നേറുകയും ചെയ്യണമെന്ന് ഈ സംസ്കൃത ശ്ലോകം അർത്ഥമാക്കുന്നു.
ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:
“आज नॉर्थ ईस्ट के तीन राज्य मणिपुर, मेघालय और त्रिपुरा अपना स्थापना दिवस मना रहे हैं। इस अवसर पर यहां के अपने सभी भाई-बहनों को मेरी बहुत-बहुत शुभकामनाएं। अपने प्रयासों से जीवन के हर क्षेत्र में उन्हें सफलता मिले, यही कामना है।
चरैवेति चरैवेति चरन्वै मधु विन्दति।
सूर्यास्य पश्य श्रेमाणं न मामार न जीर्यति॥”
*******
-SK-
(रिलीज़ आईडी: 2216703)
आगंतुक पटल : 7