പ്രധാനമന്ത്രിയുടെ ഓഫീസ്
പെൺമക്കളുടെ മൂല്യവും കരുത്തും ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
22 JAN 2026 9:26AM by PIB Thiruvananthpuram
പെൺമക്കളെ ലക്ഷ്മിയായി ആദരിക്കുന്ന ഒരു രാജ്യത്ത് 11 വർഷം മുമ്പ് ഇതേ ദിവസമാണ് 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' ക്യാമ്പയിൻ ആരംഭിച്ചതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇന്ന് ഇന്ത്യയുടെ പുത്രിമാർ എല്ലാ മേഖലകളിലും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നതും രാജ്യത്തിന്റെ പുരോഗതിയിൽ ഗണ്യമായ സംഭാവനകൾ നൽകുന്നതും വളരെയധികം അഭിമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പെൺമക്കളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള കാലാതീതമായ ഇന്ത്യൻ സത്ത പ്രതിഫലിപ്പിക്കുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു-
“दशपुत्रसमा कन्या दशपुत्रान् प्रवर्धयन्। यत् फलम् लभते मर्त्यस्तल्लभ्यं कन्ययैकया॥”
ഒരു പെൺകുട്ടി പത്ത് ആൺമക്കൾക്ക് തുല്യമാണെന്നും പത്ത് ആൺമക്കളിലൂടെ ഒരാൾക്ക് ലഭിക്കുന്ന പുണ്യവും ഗുണവും ഒരു മകളിലൂടെ മാത്രം ലഭിക്കുമെന്നും ഈ സുഭാഷിതം അർത്ഥമാക്കുന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“कन्या को लक्ष्मी मानने वाले हमारे देश में 11 साल पहले आज ही के दिन बेटी बचाओ बेटी पढ़ाओ अभियान की शुरुआत हुई थी। यह बड़े गर्व की बात है कि आज भारत की बेटियां हर क्षेत्र में नित-नए रिकॉर्ड बना रही हैं।
दशपुत्रसमा कन्या दशपुत्रान् प्रवर्धयन्।
यत् फलम् लभते मर्त्यस्तल्लभ्यं कन्ययैकया॥”
***
SK
(रिलीज़ आईडी: 2217162)
आगंतुक पटल : 11