|
ക്രമ നമ്പർ
|
കരാറുകൾ / ധാരണാപത്രങ്ങൾ / ഉദ്ദേശ്യപത്രങ്ങൾ
|
ലക്ഷ്യങ്ങൾ
|
-
|
ധോലേര പ്രത്യേക നിക്ഷേപ മേഖലയുടെ വികസനത്തിനായി ഗുജറാത്ത് ഗവൺമെന്റും യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ നിക്ഷേപ മന്ത്രാലയവും തമ്മിലുള്ള നിക്ഷേപ സഹകരണത്തിനായുള്ള ഉദ്ദേശ്യപത്രം
|
ഗുജറാത്തിലെ ധോലേരയിൽ പ്രത്യേക നിക്ഷേപ മേഖലയുടെ വികസനത്തിൽ യു.എ.ഇ-യുടെ പങ്കാളിത്തവും നിക്ഷേപ സഹകരണവും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അന്താരാഷ്ട്ര വിമാനത്താവളം, പൈലറ്റ് പരിശീലന കേന്ദ്രം, വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കുമുള്ള സൗകര്യം, ഗ്രീൻഫീൽഡ് തുറമുഖം, സ്മാർട്ട് അർബൻ ടൗൺഷിപ്പ്, റെയിൽവേ കണക്റ്റിവിറ്റി, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള തന്ത്ര പ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഈ പങ്കാളിത്തത്തിലൂടെ വിഭാവനം ചെയ്യുന്നത്.
|
-
|
ബഹിരാകാശ വ്യവസായ വികസനവും വാണിജ്യ സഹകരണവും സാധ്യമാക്കുന്നതിനുള്ള സംയുക്ത സംരംഭത്തിനായി ഇന്ത്യയിലെ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററും (IN-SPACE) യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സ്പേസ് ഏജൻസിയും തമ്മിലുള്ള സമ്മതപത്രം
|
ബഹിരാകാശ വികസനത്തിനും അതിന്റെ വാണിജ്യവൽക്കരണത്തിനുമായി സംയുക്ത അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഇന്ത്യ-യു.എ.ഇ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിൽ വിക്ഷേപണ സമുച്ചയങ്ങൾ, നിർമ്മാണ, സാങ്കേതിക- മേഖലകൾ, ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്കായുള്ള ഇൻകുബേഷൻ സെന്ററും ആക്സിലറേറ്ററും, പരിശീലന സ്ഥാപനങ്ങൾ, വിനിമയ പരിപാടികൾ എന്നിവ ഉൾപ്പെടുന്നു.
|
-
|
തന്ത്രപരമായ പ്രതിരോധ പങ്കാളിത്തം സംബന്ധിച്ച ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിലുള്ള സമ്മതപത്രം
|
പ്രതിരോധ വ്യാവസായിക സഹകരണം, പ്രതിരോധ നവീകരണവും നൂതന സാങ്കേതികവിദ്യയും, പരിശീലനം, വിദ്യാഭ്യാസവും സിദ്ധാന്തവും, പ്രത്യേക പ്രവർത്തനങ്ങളും പരസ്പര പ്രവർത്തനക്ഷമതയും, സൈബർ ഇടം, ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ തന്ത്രപരമായ പ്രതിരോധ പങ്കാളിത്ത ചട്ടക്കൂട് കരാർ സ്ഥാപിക്കുന്നതിനും പ്രതിരോധ സഹകരണം വികസിപ്പിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുക.
|
-
|
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) അബുദാബി നാഷണൽ ഓയിൽ കമ്പനി ഗ്യാസും (ADNOC ഗ്യാസ്) തമ്മിലുള്ള വിൽപ്പന, വാങ്ങൽ കരാർ (SPA)
|
2028 മുതൽ 10 വർഷത്തേക്ക്, ADNOC ഗ്യാസിൽ നിന്ന് HPCL പ്രതിവർഷം 0.5 MMPTA എൽ.എൻ.ജി (LNG) വാങ്ങുന്നതി നുള്ള ദീർഘകാല കരാർ വ്യവസ്ഥ ചെയ്യുന്നു.
|
-
|
ഭക്ഷ്യ സുരക്ഷയും സാങ്കേതിക ആവശ്യകതകളും സംബന്ധിച്ച് ഇന്ത്യാ ഗവണ്മെന്റിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയും (APEDA), യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.
|
ഭക്ഷ്യമേഖലയിലെ വ്യാപാരം സുഗമമാക്കുന്നതിനും, സഹകരണം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ ശുചിത്വ-ഗുണനിലവാര മാനദണ്ഡങ്ങൾ ഈ ധാരണാപത്രം ഉറപ്പാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള അരി, ഭക്ഷ്യോൽപ്പന്നങ്ങൾ, മറ്റ് കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. ഈ കരാർ ഇന്ത്യയിലെ കർഷകർക്ക് പ്രയോജനകരമാകുകയും യു.എ.ഇയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിക്കുകയും ചെയ്യും.
|
|
ക്രമ നമ്പർ
|
പ്രഖ്യാപനങ്ങൾ
|
ലക്ഷ്യങ്ങൾ
|
-
|
ഇന്ത്യയിൽ ഒരു സൂപ്പർകമ്പ്യൂട്ടിംഗ് ക്ലസ്റ്റർ സ്ഥാപിക്കൽ.
|
ഇന്ത്യയിലെ സി-ഡാക്കും യു.എ.ഇയിലെ ജി-42 കമ്പനിയും സംയുക്തമായി ഇന്ത്യയിൽ ഒരു സൂപ്പർകമ്പ്യൂട്ടിംഗ് ക്ലസ്റ്റർ സ്ഥാപിക്കുന്ന കാര്യത്തിൽ സഹകരിക്കുമെന്ന് തത്വത്തിൽ ധാരണയായി. എ.ഐ ഇന്ത്യ മിഷന്റെ ഭാഗമായാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ ഗവേഷണങ്ങൾക്കും, ആപ്ലിക്കേഷൻ വികസനത്തിനും, വാണിജ്യ ആവശ്യങ്ങൾക്കുമായി പൊതു-സ്വകാര്യ മേഖലകൾക്ക് ഇത് ലഭ്യമാകും.
|
-
|
2032-ഓടെ ഉഭയകക്ഷി വ്യാപാരം 200 ബില്യൺ യു.എസ് ഡോളറായി ഇരട്ടിയാക്കുക.
|
2032 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനും 200 ബില്യൺ യുഎസ് ഡോളറിലധികമാക്കാനും ഇരുപക്ഷവും സമ്മതിച്ചു. ഇരുരാജ്യങ്ങളിലെയും എം.എസ്.എം.ഇ വ്യവസായങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും, ഭാരത് മാർട്ട്, വെർച്വൽ ട്രേഡ് കോറിഡോർ, ഭാരത്-ആഫ്രിക്ക സേതു തുടങ്ങിയ സംരംഭങ്ങളിലൂടെ പുതിയ വിപണികളെ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
|
-
|
ഉഭയകക്ഷി സിവിൽ ആണവ സഹകരണം പ്രോത്സാഹിപ്പിക്കുക.
|
ഇന്ത്യയുടെ ഊർജ്ജ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായുള്ള സസ്റ്റൈനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ (SHANTI) ആക്ട് 2025 തുറന്നുനൽകുന്ന പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വലിയ ആണവ റിയാക്ടറുകളുടെയും സ്മോൾ മോഡുലാർ റിയാക്ടറുകളുടെയും (SMR) വികസനവും വിന്യാസവും ഉൾപ്പെടെയുള്ള നൂതന ആണവ സാങ്കേതികവിദ്യകളിൽ പങ്കാളിത്തം വളർത്തിയെടുക്കാൻ ധാരണയായി. കൂടാതെ, അഡ്വാൻസ്ഡ് റിയാക്ടർ സിസ്റ്റങ്ങൾ, ആണവനിലയങ്ങളുടെ പ്രവർത്തനം, അറ്റകുറ്റപ്പണികൾ, ആണവ സുരക്ഷ എന്നീ മേഖലകളിലെയും സഹകരണത്തിന് ധാരണയായി.
|
-
|
ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ യു.എ.ഇ കമ്പനികളായ ഫസ്റ്റ് അബുദാബി ബാങ്ക് (FAB), ഡി.പി വേൾഡ് (DP World) എന്നിവയുടെ ഓഫീസുകളും പ്രവർത്തനങ്ങളും സ്ഥാപിക്കൽ.
|
വ്യാപാര, നിക്ഷേപ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഫസ്റ്റ് അബുദാബി ബാങ്കിന് ഗിഫ്റ്റ് സിറ്റിയിൽ ഒരു ശാഖ ഉണ്ടായിരിക്കും. ആഗോള പ്രവർത്തനങ്ങൾക്കായി കപ്പലുകൾ പാട്ടത്തിനെടുക്കുന്നത് ഉൾപ്പെടെ, ഡി.പി വേൾഡ് ഗിഫ്റ്റ് സിറ്റി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തും
|
-
|
'ഡിജിറ്റൽ/ഡാറ്റാ എംബസികൾ' സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുക.
|
പരസ്പര അംഗീകാരമുള്ള പരമാധികാര വ്യവസ്ഥകൾക്ക് വിധേയമായി ഡിജിറ്റൽ എംബസികൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ഇരുപക്ഷവും പരിശോധിക്കാൻ ധാരണയായി.
|
-
|
അബുദാബിയിൽ 'ഹൗസ് ഓഫ് ഇന്ത്യ' സ്ഥാപിക്കൽ
|
അബുദാബിയിൽ ഇന്ത്യൻ കല, പൈതൃകം, പുരാവസ്തു ഗവേഷണം എന്നിവ ഉൾക്കൊള്ളുന്ന മ്യൂസിയം ഉൾപ്പെടെയുള്ള സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സുപ്രധാന പദ്ധതിയിൽ സഹകരിക്കാൻ ഇന്ത്യയും യു.എ.ഇയും തത്വത്തിൽ തീരുമാനിച്ചു.
|
-
|
യുവജന വിനിമയ പരിപാടികൾ പ്രോത്സാഹിപ്പിക്കുക.
|
ഭാവി തലമുറകൾക്കിടയിൽ ആഴത്തിലുള്ള ധാരണ, അക്കാദമിക്-ഗവേഷണ സഹകരണം, സാംസ്കാരിക ബന്ധങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിനായി ഇരുരാജ്യങ്ങളിൽ നിന്നുമുള്ള യുവ പ്രതിനിധികളുടെ സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നതിന് പ്രവർത്തിക്കാൻ തത്വത്തിൽ തീരുമാനമായി.
|