റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

ട്രാക്ക് നവീകരണത്തിലും സുരക്ഷയിലും ഗണ്യമായ ചുവടുവെപ്പുമായി ഇന്ത്യൻ റെയിൽവേ

प्रविष्टि तिथि: 18 JAN 2026 2:39PM by PIB Thiruvananthpuram

കഴിഞ്ഞ പതിനൊന്ന് വർഷമായി സുസ്ഥിരമായ നിക്ഷേപത്തിലൂടെയും കേന്ദ്രീകൃത നിർവ്വഹണത്തിലൂടെയും ട്രാക്ക് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും സുരക്ഷാ നിലവാരം മെച്ചപ്പെടുത്തുന്നതിലും ഇന്ത്യൻ റെയിൽവേ ഗണ്യമായ പുരോഗതി കൈവരിച്ചു. രാജ്യത്തുടനീളം കൂടുതൽ സുരക്ഷിതവും വേഗതയേറിയതും വിശ്വസനീയവുമായ ട്രെയിൻ യാത്രാസംവിധാനങ്ങൾക്ക് ഈ ശ്രമങ്ങൾ കാരണമായി.

 

2024–25 സാമ്പത്തിക വർഷത്തിൽ, ഇന്ത്യൻ റെയിൽവേ 6,851 ട്രാക്ക് കിലോമീറ്ററിലധികം ട്രാക്ക് നവീകരണം നടത്തി. 2025–26 സാമ്പത്തിക വർഷത്തിൽ, 7,500 ട്രാക്ക് കിലോമീറ്ററിലധികം ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. കൂടാതെ, ആസ്തി സംരക്ഷണത്തിലും സുരക്ഷയിലും നൽകുന്ന തുടർച്ചയായ ഊന്നൽ പ്രതിഫലിപ്പിച്ചുകൊണ്ട് 7,900 ട്രാക്ക് കിലോമീറ്റർ ദൂരം ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ 2026–27 വർഷത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.

 

 ട്രെയിനിൻ്റെ സുഗമമായ ചലനത്തിന് നിർണായകമായ ടേൺ ഔട്ട്‌ പുതുക്കലിലും ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. 2024–25 ൽ, 7,161 തിക്ക് വെബ് സ്വിച്ചുകളും 1,704 വെൽഡബിൾ സിഎംഎസ് ക്രോസിംഗുകളും നൽകി. 2025–26 കാലയളവിൽ, 8,000-ത്തിലധികം തിക്ക് വെബ് സ്വിച്ചുകളും 3,000-ത്തിലധികം വെൽഡബിൾ സിഎംഎസ് ക്രോസിംഗുകളും ലഭ്യമാക്കി പ്രവർത്തനസജ്ജമാക്കി.

 

ട്രാക്ക് സ്ഥിരത നിലനിർത്തുന്നതിനും യാത്രാ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അനിവാര്യമായ പാളങ്ങൾക്കിടയിലെ മെറ്റലിൽ  ആഴത്തിലുള്ള യന്ത്രവൽകൃത പരിശോധന സ്ഥിരമായി നടത്തി. 2024–25 കാലയളവിൽ, 7,442 ട്രാക്ക് കിലോമീറ്റർ ആഴത്തിലുള്ള പരിശോധന പൂർത്തിയായി. 2025–26 കാലയളവിൽ 7,500 ട്രാക്ക് കിലോമീറ്ററിലധികം ആഴത്തിലുള്ള പരിശോധന ജോലികൾ നടക്കുന്നു.

 

യന്ത്രവൽകൃത അറ്റകുറ്റപ്പണികളെ പിന്തുണയ്ക്കുന്നതിനും ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി, ഇന്ത്യൻ റെയിൽവേ ട്രാക്ക് യന്ത്ര സംവിധാനം ഗണ്യമായി വികസിപ്പിച്ചു. റെയിൽവേ ശൃംഖലയുടെ കാര്യക്ഷമവും ത്വരിത ഗതിയിലുമുള്ള അറ്റകുറ്റപ്പണികൾ സാധ്യമാക്കുന്നതിനായി 2014 മുതൽ 1,100-ലധികം ട്രാക്ക് മെഷീനുകൾ വാങ്ങിയിട്ടുണ്ട്.

 

കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ ട്രാക്കുകളിൽ കയറുന്നത് പ്രതിരോധിക്കുന്നതിനും അതുവഴി മൊത്തത്തിലുള്ള സുരക്ഷ വർദ്ധിപ്പിക്കുന്നതിനും റെയിൽവേ ട്രാക്കുകളിൽ സുരക്ഷാ വേലി സ്ഥാപിക്കുന്നതിന് മുൻഗണന നൽകിയിട്ടുണ്ട്. 110 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ട്രെയിനുകൾ ഓടുന്ന ഭാഗങ്ങളിൽ ഇതുവരെ ഏകദേശം 15,000 കിലോമീറ്റർ വേലി സ്ഥാപിച്ചിട്ടുണ്ട്. ഇത് സുരക്ഷ മെച്ചപ്പെടുത്തിയിട്ടുണ്ട്.

 

ഈ സുസ്ഥിര ശ്രമങ്ങളോടെ, ട്രാക്കുകൾ നവീകരിക്കുന്നതിൽ ഇന്ത്യൻ റെയിൽവേ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ട്രെയിനുകൾക്ക് 110 കിലോമീറ്ററോ അതിൽ കൂടുതലോ വേഗത അനുവദിക്കുന്ന ട്രാക്കുകളുടെ ദൈർഘ്യം 2014-ലെ 31,445 കിലോമീറ്ററിൽ നിന്ന് (ശൃംഖലയുടെ ഏകദേശം 40 ശതമാനം) നിലവിൽ 84,244 കിലോമീറ്ററായി (ശൃംഖലയുടെ ഏകദേശം 80 ശതമാനം) വർദ്ധിച്ചു. ഇത് കൂടുതൽ വേഗതയേറിയതും കാര്യക്ഷമവുമായ ട്രെയിൻ യാത്രാ സൗകര്യം സാധ്യമാക്കുന്നു.

***


(रिलीज़ आईडी: 2215888) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Odia , Tamil , Kannada