ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര- സഹകരണ മന്ത്രി ശ്രീ അമിത് ഷാ, ഭാരതരത്ന ഡോ. എം.ജി. രാമചന്ദ്രൻ്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

प्रविष्टि तिथि: 17 JAN 2026 3:11PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഭാരതരത്ന ഡോ. എം. ജി. രാമചന്ദ്രൻ്റെ (എം ജി ആർ) ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

'എക്‌സി'ൽ പങ്കുവച്ച ഒരു കുറിപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു:
"ഇതിഹാസ താരമായ എംജിആറിനെ അദ്ദേഹത്തിൻ്റെ ജയന്തി ദിനത്തിൽ അനുസ്മരിക്കുന്നു.ഒരു രാഷ്ട്രതന്ത്രജ്ഞനും സാംസ്കാരിക പ്രതിരൂപവുമായ എംജിആർ, സിനിമകളിലും രാഷ്ട്രീയത്തിലും, അനശ്വരമായ വേഷങ്ങൾ ചെയ്തു. തമിഴ്‌നാടിൻ്റെ വികസനം ത്വരിതപ്പെടുത്തുന്നതിലൂടെയും ജനക്ഷേമം ഉറപ്പാക്കുന്നതിലൂടെയും അദ്ദേഹത്തിന് എല്ലായ്പ്പോഴും ജനമനസ്സുകളിൽ പരിവർത്തനാത്മക സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിരുന്നു. തമിഴ് സിനിമ, സംസ്കാരം, നാടിൻ്റെ  അഭിമാനം എന്നിവയെ പുതുമയാർന്ന ഉയരങ്ങളിലേക്ക് എത്തിക്കാനും എം ജി ആറിൻ്റെ  നേതൃപാടവത്തിന് കഴിഞ്ഞു. അദ്ദേഹം നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കുകയും തലമുറകൾക്ക് പ്രചോദനം നൽകുകയും ചെയ്യും."

***


(रिलीज़ आईडी: 2215632) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil , Kannada