വാണിജ്യ വ്യവസായ മന്ത്രാലയം
നവ ഇന്ത്യയെ നിർവചിക്കുന്ന പ്രസ്ഥാനമായി സ്റ്റാർട്ടപ്പ് ഇന്ത്യ മാറി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
प्रविष्टि तिथि:
16 JAN 2026 4:49PM by PIB Thiruvananthpuram
ദശലക്ഷക്കണക്കിന് സ്വപ്നങ്ങളും യുവ ഭാവനകളും രൂപപ്പെടുത്തിയ വിപ്ലവം എന്ന് സ്റ്റാർട്ടപ്പ് ഇന്ത്യയുടെ പത്തുവർഷത്തെ യാത്രയെ വിശേഷിപ്പിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, നവ ഇന്ത്യയെ നിർവചിക്കുന്ന പ്രസ്ഥാനമായി മാറിയ ഒരു ഗവൺമെന്റ് പദ്ധതി എന്നതിനുപരിയായി, ഈ സംരംഭം വളരെയധികം മുന്നോട്ട് പോയതായി പറഞ്ഞു. ഇന്ന് ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സ്റ്റാർട്ടപ്പ് സ്ഥാപകരെയും, നൂതനാശയ വിദഗ്ധരെയും, യുവ സംരംഭകരെയും അദ്ദേഹം അഭിസംബോധന ചെയ്തു.
പത്ത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി ഉയർന്നുവന്നിട്ടുണ്ടെന്ന് എടുത്തു പറഞ്ഞ അദ്ദേഹം, 2014-ൽ 500-ൽ താഴെയായിരുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇന്ന് രണ്ട് ലക്ഷത്തിലധികമായി വളർന്നിട്ടുണ്ടെന്നും യൂണികോണുകളുടെ എണ്ണം നാലിൽ നിന്ന് ഏകദേശം 125 ആയി ഉയർന്നിട്ടുണ്ടെന്നും പറഞ്ഞു. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ കൂടുതൽ ഐപിഒകൾ ആരംഭിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ആഗോള ശ്രദ്ധ ആകർഷിക്കുകയും ചെയ്യുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
എക്കാലത്തെയും ഏറ്റവും ഉയർന്ന കണക്കിൽ, 2025-ൽ മാത്രം ഏകദേശം 44,000 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്യപ്പെട്ടുവെന്നത് ഈ ആവാസവ്യവസ്ഥയുടെ ത്വരിതഗതിയിലുള്ള മുന്നേറ്റത്തെ അടിവരയിടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃഷി, ഫിൻടെക്, മൊബിലിറ്റി, ആരോഗ്യം, സുസ്ഥിരത തുടങ്ങിയ മേഖലകളിൽ നിന്നുള്ള യുവ നൂതനാശയ വിദഗ്ധരുമായി നടത്തിയ ആശയവിനിമയങ്ങൾ എടുത്തുപറഞ്ഞ അദ്ദേഹം, അവരുടെ ആശയങ്ങൾ, ആത്മവിശ്വാസം, അഭിലാഷം എന്നിവ യഥാർത്ഥ ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ശ്രദ്ധ കേന്ദ്രീകരിച്ച ഒരു നവ ഇന്ത്യയെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞു. യുവാക്കളെ കണ്ടുമുട്ടിയതിൽ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിക്കുകയും വലിയ സ്വപ്നങ്ങൾ കാണാനുള്ള അവരുടെ ധൈര്യത്തെ പ്രശംസിക്കുകയും ചെയ്തു. സ്റ്റാർട്ടപ്പ് ഇന്ത്യ അവർക്ക് നൂതനാശയങ്ങൾക്കുള്ള വിശാലമായ ആകാശം തുറന്നു നൽകിയിട്ടുണ്ടെന്നും, ഇന്ത്യയുടെ സ്റ്റാർട്ടപ്പ് വിജയഗാഥയിൽ ഭാവിയിലെ കേസ് സ്റ്റഡികളായി ഇന്നത്തെ നിരവധി യുവ സംരംഭകർ മാറുമെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വർഷം മുമ്പ് ഇതേ ദിവസം, ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തിനായി ഒരു പുതിയ ചിന്താഗതി മുന്നോട്ട് വെച്ചെന്നും തൊഴിലന്വേഷകരിൽ നിന്ന് തൊഴിൽദാതാക്കളായി സ്വയം മാറാൻ യുവാക്കളോട് ആഹ്വാനം ചെയ്തുവെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൻ കീഴിൽ ഈ പരിവർത്തനം കൃത്യമായി രൂപപ്പെടുന്നതിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2016 ൽ സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം ആരംഭിച്ചപ്പോൾ രാജ്യത്ത് ഏകദേശം 400 സ്റ്റാർട്ടപ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ശ്രീ ഗോയൽ അനുസ്മരിച്ചു. ഇന്ന്, ഈ പ്രസ്ഥാനം ഗണ്യമായി വികസിച്ചു. വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിൽ (DPIIT) രണ്ട് ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സ്റ്റാർട്ടപ്പുകൾ രാജ്യത്തുടനീളം ഏകദേശം 21 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റാർട്ടപ്പ് ഇന്ത്യയുടെ വിപുലമായ സ്വാധീനം എടുത്തുകാണിച്ചുകൊണ്ട്, സർവകലാശാലാ ബിരുദദാന ചടങ്ങുകളിൽ വിദ്യാർത്ഥികളുമായും ഫാക്കൽറ്റി അംഗങ്ങളുമായും നടത്തിയ ആശയവിനിമയങ്ങളിൽ, യുവാക്കൾക്കിടയിൽ പുതിയൊരു ആത്മവിശ്വാസം താൻ കാണുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നിരവധി കാമ്പസുകൾ "മിനി ഷാർക്ക് ടാങ്കുകൾ" ആയി മാറിയിട്ടുണ്ടെന്നും വിദ്യാർത്ഥികൾ അവരുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിലൂടെയും നിരന്തരമായ പ്രോത്സാഹനത്തിലൂടെയുമാണ് ഈ മാറ്റം സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
ഐഐടി മദ്രാസിന്റെ സെന്റർ ഫോർ ഇന്നൊവേഷനിൽ സ്റ്റാർട്ടപ്പുകളുമായി സംവദിച്ചതിന്റെ അനുഭവം പങ്കുവെച്ച ശ്രീ ഗോയൽ, വിദ്യാർത്ഥികളുടെ ആവേശം, സർഗ്ഗാത്മകത, പ്രശ്‌നപരിഹാര ശേഷി എന്നിവ വളരെയധികം മതിപ്പുളവാക്കിയതായി പറഞ്ഞു. ആഗോള വെല്ലുവിളികളെ നേരിടാനും ലോക വേദിയിൽ നൂതനാശയങ്ങൾ പ്രദർശിപ്പിക്കാനുമുള്ള ഇന്ത്യയുടെ ശേഷിയെ അവരുടെ മികവും നൈപുണ്യവും പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു
ഡീപ് ടെക്, നിർമിത ബുദ്ധി, മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, അഗ്രി-ടെക്, സ്‌പേസ് ടെക്, ഡ്രോൺ ടെക്നോളജി, എയ്‌റോസ്‌പേസ്, റോക്കറ്റ് ടെക്നോളജി എന്നിവയുൾപ്പെടെ 50-ലധികം മേഖലകളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ നിലവിൽ സജീവമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സമ്പദ്‌വ്യവസ്ഥയുടെ എല്ലാ അനിവാര്യവും ഉയർന്ന സ്വാധീനമുള്ളതുമായ മേഖലകളിലും സ്റ്റാർട്ടപ്പുകൾ അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി, സ്റ്റാർട്ടപ്പുകൾക്ക് പ്രാഥമിക മൂലധനം നൽകുന്നതിനും മുൻകൂട്ടി കണക്ക്കൂട്ടിയ അപകടസാധ്യതകൾ ഏറ്റെടുക്കാൻ സ്റ്റാർട്ടപ്പുകളെ പ്രാപ്തമാക്കുന്നതിനുമായി 2016 ൽ ഗവണ്മെന്റ് ₹10,000 കോടി രൂപയുടെ ഫണ്ട് രൂപീകരിച്ച കാര്യം ശ്രീ ഗോയൽ അനുസ്മരിച്ചു. ആദ്യ ഗഡു വിജയകരമായി വിനിയോഗിച്ചതിനെത്തുടർന്ന്, കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ₹10,000 കോടിയുടെ രണ്ടാം ഗഡു അനുവദിച്ചു. യുവജന സംരംഭകത്വത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഡീപ് ടെക്, ഹൈടെക് മേഖലകളിൽ ഈ ഫണ്ടിന്റെ ഒരു പ്രധാന ഭാഗം ചെലവിടാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗവേഷണം, വികസനം, നൂതനാശയം എന്നിവയ്ക്കായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇത് ആഗോള നിലവാരത്തിന് അനുസൃതമായി ഡീപ് ടെക് മേഖലയിൽ നൂതന ഗവേഷണം നടത്തുന്നതിൽ ഗവേഷകർ, ശാസ്ത്രജ്ഞർ, സ്റ്റാർട്ടപ്പുകൾ എന്നിവരെ പിന്തുണയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ എല്ലാ കോണുകളിലും സ്റ്റാർട്ടപ്പുകൾ ഉണ്ടെന്നും ഏകദേശം 50 ശതമാനവും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ നിന്നാണ് ഉണ്ടാകുന്നതെന്നും ശ്രീ ഗോയൽ ചൂണ്ടിക്കാട്ടി. സ്റ്റാർട്ടപ്പ് വിപ്ലവം യഥാർത്ഥത്തിൽ ഒരു ഇന്ത്യൻ പ്രസ്ഥാനമായി മാറിയിരിക്കുന്നുവെന്ന് ഇത് തെളിയിക്കുന്നു. വടക്കുകിഴക്കൻ മേഖലയെ ഒരു പ്രധാന ഉദാഹരണമായി അദ്ദേഹം പരാമർശിച്ചു. സിക്കിമിലെ സ്റ്റാർട്ടപ്പുകളുടെ പ്രശംസനീയമായ പ്രവർത്തനങ്ങളും ആധുനിക കൃഷി രീതികൾ അവതരിപ്പിക്കുന്നതിൽ അസമിലെ തേയില കർഷകരും യുവാക്കളും തമ്മിലുള്ള സഹകരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയിൽ, ആന്ധ്രാപ്രദേശ് രാജ്യത്തിന്റെ ഡ്രോൺ തലസ്ഥാനമായി വളരുകയാണെന്നും കർണാടകയും തമിഴ്‌നാടും ഡീപ് ടെക്, എഐ സ്റ്റാർട്ടപ്പുകളുടെ കേന്ദ്രങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ലോകം ഇന്ത്യയെ വലിയ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ ശ്രീ ഗോയൽ, വിദേശ പ്രതിനിധി സംഘങ്ങളുടെയും സ്വതന്ത്ര വ്യാപാര കരാറിന്റെയും ചർച്ചകളിൽ, ഇന്ത്യയുമായി സ്റ്റാർട്ടപ്പ് ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ നിരവധി രാജ്യങ്ങൾ അതീവ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇന്റർ-സ്റ്റാർട്ടപ്പ് ഏകോപന പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുമായി സഹകരിക്കാൻ ഏകദേശം 100 രാജ്യങ്ങൾ തല്പരരാണെന്ന് അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിതച്ച സ്റ്റാർട്ടപ്പ് ഇന്ത്യയുടെ വിത്ത് തുടർന്നും തഴച്ചുവളരുമെന്നും 140 കോടി ഇന്ത്യക്കാരുടെ പൊതു സ്വപ്നമായ വികസിത ഭാരതം എന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന്റെ നാഴികക്കല്ലായ ഒരു ദശകം ഇന്ത്യ പൂർത്തിയാക്കുമ്പോൾ, വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) രാജ്യത്ത് ശക്തവും സമഗ്രവും നൂതനാശയങ്ങളാൽ നയിക്കപ്പെടുന്നതുമായ ഒരു സംരംഭക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള രാജ്യത്തിന്റെ സുസ്ഥിരമായ നയാധിഷ്ഠിത ശ്രമങ്ങളെ അനുസ്മരിക്കുന്നു. ദേശീയ സ്റ്റാർട്ടപ്പ് ദിനാചരണത്തോടെ ഈ ആഘോഷങ്ങൾക്ക് ഇന്ന് സമാപനമായി. സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്പ് റാങ്കിംഗ് പ്രക്രിയയുടെ അഞ്ചാമത് പതിപ്പിന്റെയും ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരങ്ങളുടെയും ഫല പ്രഖ്യാപന ചടങ്ങോടെയാണ് ആഘോഷങ്ങൾക്ക് സമാപ്തിയാവുന്നത്.ഇത് സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലെ പ്രധാന പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരികയും ചെയ്തു.
2016 ജനുവരി 16 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരംഭിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം, ഇന്ത്യ തൊഴിലന്വേഷകരുടെ രാഷ്ട്രമല്ല, മറിച്ച് തൊഴിൽ സ്രഷ്ടാക്കളുടെ രാഷ്ട്രമായിരിക്കുക എന്ന കാഴ്ചപ്പാടോടെ, നൂതനാശയങ്ങൾ പരിപോഷിപ്പിക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപാധിഷ്ഠിത വളർച്ച പ്രാപ്തമാക്കുന്നതിനുമുള്ള ഒരു പരിവർത്തന സംരംഭമായാണ് വിഭാവനം ചെയ്തത്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, ഇന്ത്യയുടെ സാമ്പത്തിക, നവീകരണ മേഖലയുടെ ഒരു നാഴികക്കല്ലായി ഈ സംരംഭം ഉയർന്നുവന്നിട്ടുണ്ട്. സ്ഥാപന സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, മൂലധനം, മാർഗനിർദേശങ്ങൾ എന്നിവയുടെ ലഭ്യത വർദ്ധിപ്പിക്കുക, എല്ലാ മേഖലകളിലും പ്രദേശങ്ങളിലും സ്റ്റാർട്ടപ്പുകൾക്ക് വികസിക്കാൻ കഴിയുന്ന ഒരു അന്തരീക്ഷം വളർത്തുക എന്നിവയാണ് ലക്ഷ്യം. രാഷ്ട്രനിർമ്മാണത്തിലും സാമൂഹിക-സാമ്പത്തിക വികസനത്തിലും സ്വയം പര്യാപ്തതയിലും സ്റ്റാർട്ടപ്പുകൾ വഹിക്കുന്ന നിർണായക പങ്കിനെ അംഗീകരിച്ചുകൊണ്ട്, ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി 2022 ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
കഴിഞ്ഞ ദശകത്തിൽ, ഇന്ത്യൻ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ അഭൂതപൂർവമായ പുരോഗതി കൈവരിച്ചു. രാജ്യത്തുടനീളമായി 2,00,000-ത്തിലധികം സ്റ്റാർട്ടപ്പുകളെ DPIIT അംഗീകരിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും, നൂതനാശയ കേന്ദ്രീകൃത സാമ്പത്തിക വളർച്ചയിലും, വൈവിധ്യമാർന്ന മേഖലകളിലെ ആഭ്യന്തര മൂല്യ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലും ഈ സംരംഭങ്ങൾ പ്രധാന ചാലകങ്ങളായി മാറിയിട്ടുണ്ട്. സുസ്ഥിരമായ നയ പിന്തുണ, സ്ഥാപനപരമായ സൗകര്യം, ആവാസവ്യവസ്ഥയിലുടനീളം സഹകരണം എന്നിവയിലൂടെ, സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും, സാങ്കേതിക പുരോഗതിക്കും, ദീർഘകാല സാമ്പത്തിക പ്രതിരോധശേഷിക്കും ഒരു ഉത്തേജകമായി സംരംഭകത്വത്തെ പരിപോഷിപ്പിക്കുന്നു. 2047-ലെ വികസിത ഭാരതം എന്ന ദേശീയ ദർശനത്തെ ഇത് മുന്നോട്ട് കൊണ്ടുപോകുന്നു.
ദേശീയ സ്റ്റാർട്ടപ്പ് ദിനാഘോഷങ്ങളുടെ ഭാഗമായി, സ്റ്റാർട്ടപ്പുകളുടെ പ്രകടനം വർദ്ധിപ്പിക്കുന്നതിനും അവയുടെ മികവ് അംഗീകരിക്കുന്നതിനുമുള്ള രണ്ട് ദേശീയ മുൻനിര സംരംഭങ്ങളായ- ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരങ്ങളുടെ (NSA 5.0) അഞ്ചാം പതിപ്പിന്റെയും സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്പ് റാങ്കിംഗ് പട്ടികയുടെയും (SRF 5.0) ഫലങ്ങൾ DPIIT പ്രഖ്യാപിച്ചു.
നൂതനാശയങ്ങൾ, വിപുലത, സാമൂഹിക സ്വാധീനം എന്നിവയിൽ മികവ് പ്രകടിപ്പിക്കുന്ന സ്റ്റാർട്ടപ്പുകളെ അംഗീകരിക്കുന്നതിനും മികച്ച ഗുണഫലമുള്ള സംരംഭങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഒരു ഘടനാപരമായ ദേശീയ വേദി നൽകുന്നതിനുമാണ് ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ഒരു ദശാബ്ദമെന്ന നാഴികക്കല്ലിനോട് അനുബന്ധിച്ചുള്ള അഞ്ചാം പതിപ്പ്, നവീനവും ഭാവിയെ അടിസ്ഥാനമാക്കിയുള്ളതുമായ അവാർഡ് വിഭാഗങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്റ്റാർട്ടപ്പ് മേഖലയുടെ നൂതനത്വത്തെ പ്രതിഫലിപ്പിക്കുന്നു. ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരങ്ങൾ 20 വിഭാഗങ്ങളിലായി വ്യാപിച്ചിരിക്കുന്നു. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്കുള്ള അംഗീകാരം, ഡീപ്-ടെക് ഇന്നൊവേഷൻ, ദേശീയ വികസന മുൻഗണനകളുമായി പൊരുത്തപ്പെടുന്ന നൂതന മേഖലകൾ എന്നിവയും പുരസ്കാര വിഭാഗങ്ങളിൽ ഉൾപ്പെടുന്നു.
അടിസ്ഥാനതലത്തിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്റ്റാർട്ടപ്പ് വളർച്ച എത്രത്തോളം ഫലപ്രദമായി സാധ്യമാക്കുന്നുവെന്ന് വിലയിരുത്തുന്നതിനുള്ള ഒരു പ്രായോഗിക നയ-ഭരണ സംവിധാനമായി സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്പ് റാങ്കിംഗ് ചട്ടക്കൂട് പ്രവർത്തിക്കുന്നു. സംസ്ഥാന ഗവണ്മെന്റുകൾക്കിടയിൽ ആരോഗ്യകരമായ മത്സരവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ, രാജ്യത്തുടനീളമുള്ള ശക്തവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതുമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വികസനത്തെ ഈ ചട്ടക്കൂട് പിന്തുണയ്ക്കുന്നു.
മുൻ പതിപ്പുകളിൽ നിന്നുള്ള പാഠങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്പ് റാങ്കിംഗ് പട്ടികയുടെ അഞ്ചാം പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഫലങ്ങളുടെ വ്യാപ്തി, ദീർഘകാല സുസ്ഥിരത, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ പ്രതിരോധശേഷി എന്നിവയ്ക്ക് റാങ്കിംഗിൽ കൂടുതൽ ഊന്നൽ നൽകുന്നു. ആറ് പരിഷ്കരണ മേഖലകളിലും വ്യക്തമായി നിർവചിക്കപ്പെട്ട പത്തൊമ്പത് പ്രവർത്തന പോയിന്റുകളിലുമാണ് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തുന്നത്. നയപരവും സ്ഥാപനപരവുമായ പിന്തുണ, ഭൗതിക- ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ധനസഹായ ലഭ്യത, വിപണി പ്രവേശനവും ബന്ധങ്ങളും, സംരംഭകർക്കും ആവാസവ്യവസ്ഥയിലെ പങ്കാളികൾക്കുമുള്ള ശേഷി വികസനം, നൂതനാശയത്താൽ മുന്നേറുന്ന വളർച്ച എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നിർവഹണം മെച്ചപ്പെടുത്തുന്നതിനും, ആവാസവ്യവസ്ഥയുടെ വളർച്ച ശക്തിപ്പെടുത്തുന്നതിനും, മേഖലകളിലുടനീളം സ്റ്റാർട്ടപ്പുകളെ വളരാനും വികസിപ്പിക്കാനും പ്രാപ്തമാക്കുന്നതിനുമുള്ള പൊതുവായ ദേശീയ പ്രതിജ്ഞാബദ്ധതയെ, നിലവിലെ പതിപ്പിൽ 34 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നു.
ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരങ്ങളും സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്പ് റാങ്കിംഗ് പ്രക്രിയയും സ്റ്റാർട്ടപ്പുകളുടെ വിജയം എങ്ങനെ അംഗീകരിക്കപ്പെടുന്നുവെന്നും രാജ്യത്തുടനീളം അവയുടെ പ്രകടനം എങ്ങനെ വിലയിരുത്തപ്പെടുന്നു എന്നുമുള്ളതിൽ നിർണായകമായി മാറിയിരിക്കുന്നു. ഉയർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് അംഗീകാരം നൽകുന്നതിലൂടെയും സംസ്ഥാന തലത്തിൽ ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിലൂടെയും, ഈ സംരംഭങ്ങൾ ഉത്തരവാദിത്വo വർദ്ധിപ്പിക്കുകയും നിലവാരം ഉയർത്തുകയും രാജ്യവ്യാപകമായി സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വികസനത്തിന്റെ ആക്കം ത്വരിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി പത്ത് വർഷം പൂർത്തിയാക്കുമ്പോൾ, വ്യക്തമായ നയലക്ഷ്യം, സ്ഥിരതയുള്ള നിർവ്വഹണം, വളരുന്ന സംരംഭക ആത്മവിശ്വാസം എന്നിവയിലൂടെ ഈ ദശകം വേറിട്ടുനിൽക്കുന്നു. ഇന്ന് സ്റ്റാർട്ടപ്പുകൾ നൂതനാശയങ്ങളുടെയും തൊഴിലവസര സൃഷ്ടിയുടെയും എഞ്ചിനുകൾ മാത്രമല്ല, സാമ്പത്തിക ശക്തിക്കും സ്വയം പര്യാപ്തതയ്ക്കും നിർണായക സംഭാവന നൽകുന്നവയുമാണ്. സംരംഭകത്വത്തിനും നൂതനാശയത്തിനുമുള്ള ഒരു മുൻനിര ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു.
Annexure–I: National Startup Awards (NSA 5.0) – Category-wise Winners
|
Award Category
|
Startup Name
|
State / UT
|
|
Agri-Innovation Award
|
AREETE
|
Maharashtra
|
|
Aspire award
|
FUSELAGE INNOVATIONS PRIVATE LIMITED
|
Kerala
|
|
Best Deeptech Startup Award
|
TRINANO TECHNOLOGIES PRIVATE LIMITED
|
Maharashtra
|
|
Bootstrapped Award
|
PUMP ACADEMY PRIVATE LIMITED
|
Karnataka
|
|
Circular Economy Innovator Award
|
ECOSTP TECHNOLOGIES PRIVATE LIMITED
|
Karnataka
|
|
Community Development Catalyst
|
CREDITBUCKET TECHNOLOGIES PRIVATE LIMITED
|
Bihar
|
|
Creative Industry Disruptive
|
MEMERAKI RETAIL AND TECH PRIVATE LIMITED
|
Haryana
|
|
F&B Trailblazer
|
Proxi Farma Private Limited
|
Maharashtra
|
|
Fintech Revolution Catalyst Award
|
TIMBLE TECHNOLOGIES PRIVATE LIMITED
|
Delhi
|
|
Health-Tech Excellence Award
|
BLUE PHOENIX TECHNOLOGIES PRIVATE LIMITED
|
Maharashtra
|
|
Humanitarian Impact
|
KUBERJEE TECH PRIVATE LIMITED
|
Gujarat
|
|
Inclusive Design Excellence
|
GLOVATRIX PRIVATE LIMITED
|
Maharashtra
|
|
Innovation Trailblazers
|
SUNFOX TECHNOLOGIES PRIVATE LIMITED
|
Uttarakhand
|
|
Make in India Excellence
|
GOAT ROBOTICS PRIVATE LIMITED
|
Tamil Nadu
|
|
NextGen Innovator
|
Meine Electric Automotives Private Limited
|
Delhi
|
|
Rising StarAward
|
AVIOTRON AEROSPACE PRIVATE LIMITED
|
Rajasthan
|
|
Supply Chain Startup of the Year
|
UdyogYantra Technologies Private Limited
|
Delhi
|
|
Urban Mobility Excellence
|
ENTUPLE E-MOBILITY PRIVATE LIMITED
|
Karnataka
|
|
Visionary Award for Infrastructure
|
HYPHEN SCS PRIVATE LIMITED
|
Uttar Pradesh
|
|
Women-Led Innovator
|
ARIVATION FASHIONTECH PRIVATE LIMITED
|
Haryana
|
Annexure–II: States’ Startup Ranking Framework (SRF 5.0) Results
|
Best Performers
|
|
Category A
|
Gujarat
|
|
Category B
|
Arunachal Pradesh, Goa
|
|
Top Performers
|
|
Category A
|
Karnataka, Punjab, Tamil Nadu, Uttar Pradesh
|
|
Category B
|
Himachal Pradesh
|
|
Leaders
|
|
Category A
|
Andhra Pradesh, Haryana, Kerala, Madhya Pradesh, Maharashtra, Rajasthan, Telangana, Uttarakhand
|
|
Category B
|
Manipur, Meghalaya, Nagaland
|
|
Aspiring Leaders
|
|
Category A
|
Assam, Bihar, Jammu and Kashmir, Odisha
|
|
Category B
|
Andaman and Nicobar Islands, Mizoram, Sikkim, Tripura
|
|
Emerging Startup Ecosystems
|
|
Category A
|
Chhattisgarh, NCT of Delhi
|
|
Category B
|
Chandigarh; Dadra and Nagar Haveli and Daman and Diu; Ladakh; Lakshadweep; Puducherry
|
****
(रिलीज़ आईडी: 2215499)
आगंतुक पटल : 6