പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തിരുവള്ളുവർ ദിനത്തിൽ തിരുവള്ളുവർക്ക് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 16 JAN 2026 9:24AM by PIB Thiruvananthpuram

കാലാതീതമായ കൃതികളും ആശയങ്ങളും തലമുറകളോളം അനവധി ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ബഹുമുഖ പ്രതിഭയായ തിരുവള്ളുവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തിരുവള്ളുവർ ദിനത്തിൽ പ്രണാമമർപ്പിച്ചു. 

ഐക്യത്തിലും അനുകമ്പയിലും വേരൂന്നിയ ഒരു സമൂഹത്തെയാണ് തിരുവള്ളുവർ വിഭാവനം ചെയ്തതെന്നും ആ മൂല്യങ്ങൾ ഇന്നത്തെ ലോകത്ത് അങ്ങേയറ്റം പ്രസക്തമായി തുടരുന്നുവെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ജ്ഞാനത്തിന്റെയും ഐക്യത്തിന്റെയും ദീപസ്തംഭമായി നിലകൊള്ളുന്ന തിരുവള്ളുവർ, തമിഴ് സംസ്കാരത്തിന്റെ ഏറ്റവും മികച്ച വശങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കവിയും സന്യാസിയുമായ തിരുവള്ളുവരുടെ അഗാധമായ പ്രബോധനങ്ങളിൽ മുഴുകാൻ പൗരന്മാരോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

എക്സിലെ വ്യത്യസ്ത പോസ്റ്റുകളിലായി ശ്രീ മോദി പറഞ്ഞു:

"തിരുവള്ളുവർ ദിനമായ ഇന്ന് ബഹുമുഖ പ്രതിഭയായ തിരുവള്ളുവർക്ക് പ്രണാമമർപ്പിക്കുന്നു, അദ്ദേഹത്തിന്റെ കൃതികളും ആശയങ്ങളും അനവധി ആളുകളെ പ്രചോദിപ്പിക്കുന്നു. ഐക്യവും അനുകമ്പയുമുള്ള ഒരു സമൂഹത്തിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. തമിഴ് സംസ്കാരത്തിന്റെ ഏറ്റവും മികച്ച വശങ്ങളെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. മഹാനായ തിരുവള്ളുവരുടെ ഉജ്ജ്വലമായ ബുദ്ധിശക്തിയുടെ ദർശനം നൽകുന്ന തിരുക്കുറൾ വായിക്കാൻ ഞാൻ നിങ്ങളോടെല്ലാവരോടും അഭ്യർത്ഥിക്കുന്നു."

 

 

“திருவள்ளுவர் தினமான இன்று, ஏராளமான  மக்களுக்கு உத்வேகம் அளிக்கும் படைப்புகளையும் சிந்தனைகளையும் கொண்ட பன்முக ஆளுமை  திருவள்ளுவருக்கு மரியாதை செலுத்துகிறேன். நல்லிணக்கமும் கருணையும் நிறைந்த ஒரு சமூகத்தின் மீது அவர் நம்பிக்கை வைத்தார். தமிழ்க் கலாச்சாரத்தின் சிறந்த அம்சங்களுக்கு அவர் எடுத்துக்காட்டாகத் திகழ்கிறார்.  திருவள்ளுவப் பெருந்தகையின் சிறப்பான அறிவாற்றலை வெளிப்படுத்தும் திருக்குறளை நீங்கள் அனைவரும் படிக்க வேண்டும் என்று நான் கேட்டுக்கொள்கிறேன்.”

 

 

***

SK


(रिलीज़ आईडी: 2215142) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada