ആഭ്യന്തരകാര്യ മന്ത്രാലയം
ആഭ്യന്തര മന്ത്രാലയം: 2025 ലെ വർഷാന്ത്യ അവലോകനം
प्रविष्टि तिथि:
31 DEC 2025 9:59PM by PIB Thiruvananthpuram
ആഭ്യന്തര മന്ത്രാലയം: 2025 ലെ വർഷാന്ത്യ അവലോകനം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സുരക്ഷിതം, സംരക്ഷിതം, വികസിത ഭാരതം എന്ന ദർശനം നിറവേറ്റുന്നതിനായി നിരവധി നാഴികക്കല്ലായ നേട്ടങ്ങൾ കൈവരിച്ചതിനാൽ 2025 ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) ഒരു നിർണായക വർഷമായിരുന്നു. കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ മാർഗനിർദേശപ്രകാരം, ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുന്നതിലും തീവ്രവാദം, മൗലികവാദം, സംഘടിത കുറ്റകൃത്യങ്ങൾ, സൈബർ ആക്രമണങ്ങൾ തുടങ്ങിയ ഗുരുതരമായ ഭീഷണികളെ നേരിടാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിലും എംഎച്ച്എ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇടതുപക്ഷ തീവ്രവാദം (LWE) ഒരു പരിധി വരെ ഇല്ലാതാക്കൽ, ഫലപ്രദമായ ഭീകരവിരുദ്ധ തന്ത്രങ്ങൾ, പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഗണ്യമായ പുരോഗതി, മെച്ചപ്പെട്ട സൈബർ സുരക്ഷ, ലഹരിമരുന്നുകൾക്കെതിരായ കാർക്കശ്യ സമീപനവും സഹിഷ്ണുതയില്ലായ്മയും, 2027 ലെ പരിവർത്തനാത്മക സെൻസസിനുള്ള തയ്യാറെടുപ്പുകൾ എന്നിവ മന്ത്രാലയത്തിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. സാങ്കേതികവിദ്യ, സമൂഹ ഇടപെടൽ, ഏജൻസികൾ തമ്മിലുള്ള സഹകരണം എന്നിവയാൽ ശക്തിപ്പെടുത്തിയ ഈ സംരംഭങ്ങൾ അക്രമം കുറയ്ക്കുന്നതിനും, ഉയർന്ന ശിക്ഷാ നടപടികൾ നേടുന്നതിനും, അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ശാക്തീകരണത്തിനും കാരണമായി, ന്യായ് (നീതി), സുരക്ഷ, സമൃദ്ധി എന്നിവയുടെ തത്വങ്ങൾ ഉൾക്കൊള്ളുന്നു.
ഇടതുപക്ഷ തീവ്രവാദം (LWE): നക്സൽമുക്ത ഭാരത് അഭിയാൻ നാഴികക്കല്ല് പിന്നിട്ടു
നക്സൽ രഹിത ഇന്ത്യ കെട്ടിപ്പടുക്കുക എന്ന മോദി ഗവൺമെൻ്റിൻ്റെ ദർശനത്തിന് കീഴിൽ, 2026 മാർച്ച് 31 ഓടെ ഇടതുപക്ഷ തീവ്രവാദ ഭീഷണി പൂർണ്ണമായും ഇല്ലാതാക്കാനുള്ള പദ്ധതികൾ ആഭ്യന്തര മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്. കർശന സുരക്ഷാ പ്രവർത്തനങ്ങൾ, വിപുലമായ വികസന സംരംഭങ്ങൾ, പുനരധിവാസ നയങ്ങൾ, മെച്ചപ്പെടുത്തിയ പരസ്പര ഏകോപനം, മാവോയിസ്റ്റ് ശൃംഖലയെ ഗണ്യമായി തകർക്കൽ, ബാധിത പ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്ന ബഹുമുഖ തന്ത്രത്തിന്റെ ഫലമായി 2025 വർഷം അഭൂതപൂർവമായ വിജയങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
- കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഛത്തീസ്ഗഡിലെ റായ്പൂരിൽ നടന്ന സുരക്ഷാ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു. മാർച്ച് 31 ന് മുമ്പ്, ഛത്തീസ്ഗഡ് ഉൾപ്പെടെ മുഴുവൻ രാജ്യത്തും നക്സലിസം ചരിത്രമാകും.
(5 ഏപ്രിൽ, 2025- https://www.pib.gov.in/PressReleasePage.aspx?PRID=2119424®=3&lang=2)
- ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിൽ നിന്നുള്ള ഡിജിപിമാർ/എഡിജിപിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത നക്സലിസത്തെക്കുറിച്ചുള്ള അന്തർ സംസ്ഥാന സുരക്ഷാ ഏകോപന യോഗത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു.
- 2026 മാർച്ച് 31 ഓടെ രാജ്യം നക്സലിസത്തിൽ നിന്ന് മുക്തമാകുമെന്ന് ആഭ്യന്തര മന്ത്രി ആത്മവിശ്വാസത്തോടെ ആവർത്തിക്കുന്നു.
(22 ജൂൺ 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2138742®=3&lang=1)
- 'നക്സൽ രഹിത ഇന്ത്യ' എന്ന ദൃഢനിശ്ചയത്തിൽ ചരിത്രപരമായ വിജയം കൈവരിച്ചുകൊണ്ട്, ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തിയിലെ കരേഗുട്ടാലു കുന്നിൽ (കെജിഎച്ച്) നക്സലിസത്തിനെതിരായ ഇതുവരെയുള്ള ഏറ്റവും വലിയ ഓപ്പറേഷനിൽ സുരക്ഷാ സേന 31 നക്സലൈറ്റുകളെ വധിച്ചു.
- ഒരുകാലത്ത് ചുവപ്പ് ഭീകരത ഭരിച്ചിരുന്ന കരേഗുട്ടാലു കുന്നുകൾ ഇപ്പോൾ അഭിമാനത്തോടെ ത്രിവർണ്ണ പതാക ഉയർത്തി: കേന്ദ്ര ആഭ്യന്തര മന്ത്രി.
- നമ്മുടെ സുരക്ഷാ സേന ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ നക്സൽ വിരുദ്ധ ഓപ്പറേഷൻ വെറും 21 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി, ഈ ഓപ്പറേഷനിൽ സുരക്ഷാ സേനയിൽ ആരും കൊല്ലപ്പെട്ടില്ല.
(2025 മെയ് 14- https://www.pib.gov.in/PressReleasePage.aspx?PRID=2128736®=3&lang=1)
- നാരായൺപൂരിൽ സുരക്ഷാ സേന 27 ഭീകരരായ മാവോയിസ്റ്റുകളെ വധിച്ചു, അതിൽ സിപിഐ-മാവോയിസ്റ്റ് ജനറൽ സെക്രട്ടറി നമ്പാല കേശവ് റാവു എന്ന ബസവരാജു ഉൾപ്പെടുന്നു. പ്രസ്ഥാനത്തിന്റെ നട്ടെല്ലായിരുന്ന ബസവരാജുവിൻ്റെ മരണം മൂന്ന് പതിറ്റാണ്ടിനിടയിൽ നടന്ന ഉന്നത തലത്തിൽ ഉന്മൂലനമാണ്. ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിനുശേഷം, ഒന്നിലധികം സംസ്ഥാനങ്ങളിലായി 54 അറസ്റ്റുകളും 84 കീഴടങ്ങലുകളും നടന്നു.
(2025 മെയ് 21 - https://www.pib.gov.in/PressReleasePage.aspx?PRID=2130295®=3&lang=2)
- ഛത്തീസ്ഗഢ്, തെലങ്കാന അതിർത്തിയിലെ കരേഗുട്ട കുന്നുകളിൽ നക്സൽ വിരുദ്ധ ഓപ്പറേഷനിൽ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ഡൽഹിയിലെ എയിംസിൽ സന്ദർശിച്ചു.
(2025 മെയ് 15 -https://www.pib.gov.in/PressReleasePage.aspx?PRID=2128919®=3&lang=2)
- കരേഗുട്ട കുന്നിൽ 'ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റ്' വിജയകരമായി നടത്തിയ സിആർപിഎഫ്, ഛത്തീസ്ഗഡ് പോലീസ്, ഡിആർജി, കോബ്ര ജവാൻമാരെ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ സന്ദർശിച്ച് ആദരിച്ചു.
(3 സെപ്റ്റംബർ 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2163233®=3&lang=2)
- ഛത്തീസ്ഗഡിലെ സുക്മയിൽ നടന്ന ഒരു ഓപ്പറേഷനിൽ സുരക്ഷാ ഏജൻസികൾ 16 നക്സലൈറ്റുകളെ കൊല്ലപ്പെടുത്തുകയും വൻതോതിലുള്ള ഓട്ടോമാറ്റിക് ആയുധ ശേഖരം കണ്ടെത്തുകയും ചെയ്തു.
(2025 മാർച്ച് 29 - https://www.pib.gov.in/PressReleasePage.aspx?PRID=2116756®=3&lang=1)
- നക്സൽ വിരുദ്ധ ഓപ്പറേഷനിൽ, ₹1 കോടി രൂപ തലയ്ക്ക് വിലയിട്ട കുപ്രസിദ്ധ നക്സൽ കമാൻഡറായ സിപിഐ (എം) ന്റെ സിസിഎം സഹ്ദേവ് സോറൻ എന്ന പർവേഷിനെ കൊലപ്പെടുത്തി. സുരക്ഷാ സേന മറ്റ് രണ്ട് നക്സലുകളെ - ചഞ്ചൽ എന്ന രഘുനാഥ് ഹെംബ്രാം, രാംഖേലവൻ എന്ന ബിർസെൻ ഗഞ്ച് എന്നിവരെയും ഇല്ലാതാക്കി. ഈ നക്സൽ വിരുദ്ധ ഓപ്പറേഷനെത്തുടർന്ന്, വടക്കൻ ഝാർഖണ്ഡിലെ ബൊക്കാറോ മേഖലയിൽ നിന്ന് നക്സലിസം പൂർണ്ണമായും ഇല്ലാതാക്കി.
(15 സെപ്റ്റംബർ, 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2166820®=3&lang=1)
- മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിർത്തിയിലെ നാരായൺപൂരിലെ അബുജ്മദ് മേഖലയിൽ രണ്ട് നക്സൽ കേന്ദ്രകമ്മിറ്റി അംഗ നേതാക്കളായ കദാരി സത്യനാരായണ റെഡ്ഡി എന്ന കോസ, കട്ട രാമചന്ദ്ര റെഡ്ഡി എന്നിവരെ സുരക്ഷാ സേന വധിച്ചു.
(22 സെപ്റ്റംബർ, 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2169782®=3&lang=1)
- ഈ വർഷം മോദി ഗവൺമെൻ്റ് നക്സൽ രഹിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ പുതിയ നാഴികക്കല്ലുകൾ കൈവരിച്ചു, ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ലകളുടെ എണ്ണം 3 ആയും ബാധിത ജില്ലകൾ 18 ൽ നിന്ന് 11 ആയും കുറച്ചു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിൽ 312 എൽഡബ്ല്യുഇ കേഡർമാരെ ഇല്ലാതാക്കി മുൻകാല റെക്കോർഡുകളെയെല്ലാം മറികടന്നു.
(15 ഒക്ടോബർ 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2088945®=3&lang=1)
- ഛത്തീസ്ഗഡിലെ ബിജാപൂരിൽ 50 നക്സലൈറ്റുകൾ കീഴടങ്ങിയതിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ അതിയായ സന്തോഷം പ്രകടിപ്പിച്ചു.
(2025 മാർച്ച് 30 -https://www.pib.gov.in/PressReleasePage.aspx?PRID=2116853®=3&lang=2)
- ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലുമായി 258 നക്സലൈറ്റുകൾ കീഴടങ്ങി. സതീഷ് എന്ന ടി. വാസുദിയോ റാവു (സിസിഎം) ഉൾപ്പെടെയുള്ള 10 മുതിർന്ന നക്സലൈറ്റുകൾക്ക്, ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എകെ-47, ഇൻസാസ്, എസ്എൽആർ, 303 റൈഫിളുകൾ എന്നിവയുൾപ്പെടെ നിരവധി ഓട്ടോമാറ്റിക് ആയുധങ്ങൾ വെച്ച് അവർ കീഴടങ്ങി.
(2025 ഒക്ടോബർ 16 -https://www.pib.gov.in/PressReleasePage.aspx?PRID=2180005®=3&lang=1)
- ഛത്തീസ്ഗഢിലെ ബസ്തറിൽ നടക്കുന്ന ബസ്തർ പംഡും പരിപാടിയെ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു. ബസ്തർ പംഡുമിന്റെ പാരമ്പര്യങ്ങൾ, സംസ്കാരം, കല എന്നിവ ലോകത്തിന് മുന്നിൽ കൊണ്ടുവന്നുകൊണ്ട് അതിന് അന്താരാഷ്ട്ര അംഗീകാരം നൽകാനാണ് മോദി ഗവൺമെൻ്റ് ശ്രമിക്കുന്നത്. നക്സലൈറ്റുകൾക്ക് മുഴുവൻ ബസ്തറിന്റെയും വികസനം തടയാൻ കഴിയില്ല; ബസ്തർ ഇപ്പോൾ ഭയത്തിന്റെയല്ല, ഭാവിയുടെ പ്രതീകമായി മാറിയിരിക്കുന്നു. അടുത്ത വർഷം ബസ്തർ പംഡും പരിപാടി 12 വിഭാഗങ്ങളിലായി ആഘോഷിക്കും, രാജ്യത്തുടനീളമുള്ള ആദിവാസികൾ അതിൽ പങ്കെടുക്കും.
(5 ഏപ്രിൽ 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2119294®=3&lang=2)
- കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ, ഛത്തീസ്ഗഡിലെ ജഗ്ദൽപൂരിൽ നടക്കുന്ന ബസ്തർ ദസറ ഉത്സവത്തിൽ പങ്കെടുത്തു. 75 ദിവസം നീണ്ടുനിൽക്കുന്ന ബസ്തർ ദസറ ഉത്സവം, ഛത്തീസ്ഗഢിലോ ഇന്ത്യയിലോ ഉള്ള ആദിവാസി സമൂഹത്തിൻ്റെ മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവവുമാണ്.
(4 ഒക്ടോബർ 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2174829®=3&lang=1)
- ഛത്തീസ്ഗഡിലെ ജഗ്ദൽപൂരിൽ നടന്ന ബസ്തർ ഒളിമ്പിക്സിന്റെ സമാപന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രസംഗിച്ചു.
- അടുത്ത 5 വർഷത്തിനുള്ളിൽ, ബസ്തർ ഡിവിഷൻ രാജ്യത്തെ ഏറ്റവും വികസിതമായ ഗോത്ര വിഭാഗമായി മാറും. 2026 ലെ ബസ്തർ ഒളിമ്പിക്സ് നക്സൽ രഹിത ബസ്തറിൽ നടക്കും.
(13 ഡിസംബർ 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2203518®=3&lang=1)
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ചർച്ച
രാജ്യസഭയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ മറുപടി നൽകി.
- മോദി ഗവൺമെൻ്റിൻ്റെ കീഴിൽ തീവ്രവാദം, നക്സലിസം, കലാപം എന്നിവ അവസാനിക്കാൻ പോകുന്നു. മോദി ഗവൺമെൻ്റ് ഭീകരതയെയോ തീവ്രവാദികളെയോ ഒരിക്കലും സഹിക്കില്ല.
- 2026 മാർച്ച് 31 ഓടെ രാജ്യം നക്സലിസത്തിൽ നിന്ന് മുക്തമാകും.
- അടുത്ത 3 വർഷത്തിനുള്ളിൽ രാജ്യമെമ്പാടും പുതിയ ക്രിമിനൽ നിയമങ്ങൾ പൂർണ്ണമായും നടപ്പിലാക്കും.
- ലഹരി വ്യാപാരത്തിൽ നിന്ന് പണം സമ്പാദിക്കുകയും ആ പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നവരെ മോദി ഗവൺമെൻ്റ് ഒരിക്കലും വെറുതെ വിടില്ല.
- എൻഐഎ 95% ശിക്ഷാ നിരക്ക് കൈവരിച്ചു, ഇത് ലോകമെമ്പാടുമുള്ള തീവ്രവാദ വിരുദ്ധ ഏജൻസികളിൽ ഏറ്റവും ഉയർന്നതാണ്.
(2025 മാർച്ച് 21 - https://www.pib.gov.in/PressReleasePage.aspx?PRID=2113902®=3&lang=2)
ദേശീയ സുരക്ഷ: ഭീകരവാദം, തീവ്രവാദം, സംഘടിത കുറ്റകൃത്യങ്ങൾ, സൈബർ ആക്രമണങ്ങൾ തുടങ്ങിയ ഗുരുതരമായ ഭീഷണികളെ നേരിടാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നു.
- കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ പുതിയ മൾട്ടി-ഏജൻസി സെന്റർ (എംഎസി) ഉദ്ഘാടനം ചെയ്തു.
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ ഉറച്ച രാഷ്ട്രീയ ഇച്ഛാശക്തിയുടെയും, രഹസ്യാന്വേഷണ ഏജൻസികളുടെ കൃത്യമായ വിവരങ്ങളുടെയും, നമ്മുടെ സായുധ സേനകളുടെ തെറ്റില്ലാത്ത ആക്രമണ ശേഷിയുടെയും സവിശേഷമായ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂർ.
- എല്ലാ ഏജൻസികളുടെയും ശ്രമങ്ങളെ സമന്വയിപ്പിക്കുകയും സങ്കീർണ്ണവും പരസ്പരബന്ധിതവുമായ നിലവിലെ ദേശീയ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിന് സുഗമവും സംയോജിതവുമായ ഒരു പ്ലാറ്റ്‌ഫോം എംഎസി നൽകുകയും ചെയ്യും.
- ഭീകരത, തീവ്രവാദം, സംഘടിത കുറ്റകൃത്യങ്ങൾ, സൈബർ ആക്രമണങ്ങൾ തുടങ്ങിയ ഗുരുതരമായ ഭീഷണികളെ നേരിടാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പുതിയ നെറ്റ്‌വർക്ക് ശക്തിപ്പെടുത്തും.
(2025 മെയ് 16 - https://www.pib.gov.in/PressReleasePage.aspx?PRID=2129141®=3&lang=2)
- സിബിഐ വികസിപ്പിച്ചെടുത്ത ഭാരത്പോൾ പോർട്ടൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്തു.
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, 'ഭാരത്പോൾ' ആരംഭിച്ചതോടെ, അന്താരാഷ്ട്ര അന്വേഷണങ്ങളിൽ ഇന്ത്യ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്.
- മയക്കുമരുന്ന്, ആയുധങ്ങൾ, മനുഷ്യക്കടത്ത്, മറ്റ് അതിർത്തി കടന്നുള്ള നിയമലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന് 195 രാജ്യങ്ങളുമായി സഹകരിക്കാൻ 'ഭാരത്പോൾ' നെറ്റ്‌വർക്ക് പ്രാപ്തമാക്കും.
- കുറ്റകൃത്യങ്ങൾ വിശകലനം ചെയ്യുന്നതിനും അവ തടയുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും സഹായകമാകുന്ന ഇന്റർപോളിൽ നിന്നുള്ള 19 തരം ഡാറ്റാബേസുകളിലേക്ക് 'ഭാരത്പോളിന്' പ്രവേശനം ലഭിക്കും.
(7 ജനുവരി 2025 - -https://www.pib.gov.in/PressReleasePage.aspx?PRID=2090877®=3&lang=1)
- സാമ്പത്തിക, സൈബർ, ഭീകര സംഭവങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട എല്ലാ പിടികിട്ടാപ്പുള്ളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മോദി ഗവൺമെൻ്റ് ഒരുക്കങ്ങൾ നടത്തുകയാണ്. ഒളിവിൽ കഴിയുന്ന കുറ്റവാളികളുടെ പ്രശ്നം രാജ്യത്തിന്റെ പരമാധികാരം, സാമ്പത്തിക സ്ഥിരത, ക്രമസമാധാനം എന്നിവയുമായി മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയുമായും ബന്ധപ്പെട്ടിരിക്കുന്നു.
(16 ഒക്ടോബർ 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2179886®=3&lang=1)
- കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ നടന്ന എട്ടാമത് ദേശീയ സുരക്ഷാ തന്ത്രങ്ങൾ സംബന്ധിച്ച സമ്മേളനത്തെ അഭിസംബോധന ചെയ്തു.
- പ്രധാനമന്ത്രി മോദി ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കുന്നതിലൂടെ, ഭീകരതയ്‌ക്കെതിരായ സഹിഷ്ണുതയില്ലാ നയം വീണ്ടും ഉറപ്പിക്കുക മാത്രമല്ല, ഓപ്പറേഷൻ സിന്ദൂറിലൂടെ അത് ലോകത്തിന് മുന്നിൽ ശ്രദ്ധേയമായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.
- യുവ ഉദ്യോഗസ്ഥരെ നയിക്കാനും, വെല്ലുവിളികളെക്കുറിച്ച് അവരെ പരിചയപ്പെടുത്താനും, പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള വഴി കാണിക്കാനും മുതിർന്ന ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിൽ ഈ സമ്മേളനം പ്രധാനമാണ്.
(2025 ജൂലൈ 26 - https://www.pib.gov.in/PressReleasePage.aspx?PRID=2148988®=3&lang=1)
- കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഛത്തീസ്ഗഡിലെ റായ്പൂരിൽ മൂന്ന് ദിവസത്തെ 60-ാമത് ഡിജിഎസ്പി/ഐജിഎസ്പി സമ്മേളനം ഉദ്ഘാടനം ചെയ്തു.
- പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് പരിഹാരങ്ങൾ നൽകുന്ന ഒരു വേദിയായി ഡിജിഎസ്പി/ഐജിഎസ്പി സമ്മേളനം ഉയർന്നുവന്നിട്ടുണ്ട് - പ്രശ്നപരിഹാരവും വെല്ലുവിളികളും മുതൽ തന്ത്രങ്ങളും നയരൂപീകരണവും വരെ എല്ലാം ഇതിൽ ഉൾപ്പെടുന്നു.
(28 നവംബർ 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2196128®=3&lang=1)
- മോഡസ് ഓപ്പറാൻഡി ബ്യൂറോയിൽ, ബിപിആർ & ഡി, എൻസിആർബി, ജയിൽ ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ എന്നിവർ കുറ്റകൃത്യങ്ങൾ ചെയ്യുന്ന രീതി വിശകലനം ചെയ്യണം: കേന്ദ്ര ആഭ്യന്തര മന്ത്രി
- താഴെത്തട്ടിൽ പോലീസിംഗിൽ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയുന്നതിനും അവയ്ക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി ബിപിആർ & ഡി ഗവേഷണം നടത്തണം.
(9 ജനുവരി 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2091547®=3&lang=1)
ഭീകരവിരുദ്ധ നടപടികൾ ശക്തിപ്പെടുത്തി
- പഹൽഗാം ഭീകരാക്രമണത്തിനെതിരായി 'ഓപ്പറേഷൻ സിന്ദൂർ' വഴി ഇന്ത്യ നടത്തിയ ശക്തവും വിജയകരവും നിർണ്ണായകവുമായ പ്രതികരണത്തെക്കുറിച്ച് ലോക്‌സഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രത്യേക ചർച്ചയിൽ പങ്കെടുത്തു.
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഓപ്പറേഷൻ സിന്ദൂർ' വഴി ഭീകര ക്യാമ്പുകളെയും ഭീകരരുടെ യജമാനന്മാരെയും ഇല്ലാതാക്കി, 'ഓപ്പറേഷൻ മഹാദേവ്' വഴി പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരരെ തുടച്ചുനീക്കി.
- സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ മഹാദേവ്' എന്ന പ്രവർത്തനത്തിൽ, പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരെയും - സുലൈമാൻ എന്ന ഫൈസൽ ജാട്ട്, ഹംസ അഫ്ഗാനി, സിബ്രാൻ - വധിച്ചു.
- ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടി, നമ്മുടെ സൈന്യം പാകിസ്ഥാന്റെ യുദ്ധശേഷി തകർത്തു.
(2025 ജൂലൈ 29 - https://www.pib.gov.in/PressReleasePage.aspx?PRID=2149811®=3&lang=2)
- പഹൽഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ ശക്തവും വിജയകരവും നിർണ്ണായകവുമായ പ്രതികരണമായ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് രാജ്യസഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പങ്കെടുത്തു.
- ഓപ്പറേഷൻ സിന്ദൂറിലൂടെയും ഓപ്പറേഷൻ മഹാദേവിലൂടെയും ഇന്ത്യയുടെ അന്തസ്സ് വർദ്ധിപ്പിച്ച സൈന്യത്തെയും എല്ലാ സുരക്ഷാ സേനകളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു.
- ഇന്ന്, മോദി ഗവൺമെൻ്റിൻ്റെ കീഴിൽ, പാകിസ്ഥാന്റെ മുഴുവൻ വ്യോമ പ്രതിരോധ സംവിധാനത്തെയും അരമണിക്കൂറിനുള്ളിൽ തകർക്കാൻ കഴിയുന്ന ആധുനിക ആയുധങ്ങൾ നമ്മുടെ സൈന്യത്തിനുണ്ട്.
- ഓപ്പറേഷൻ സിന്ദൂറിലൂടെ, ആദ്യമായി നമ്മൾ തീവ്രവാദത്തിന്റെ മർമ്മത്തിൽ ആക്രമണം നടത്തി.
(2025 ജൂലൈ 30 - https://www.pib.gov.in/PressReleasePage.aspx?PRID=2150501®=3&lang=1)
- ഭാരതം ഭീകരതയ്ക്ക് മുന്നിൽ വഴങ്ങില്ലെന്നും പഹൽഗാമിലെ ഭീകരാക്രമണത്തിലെ കുറ്റവാളികളെ വെറുതെ വിടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
(https://www.pib.gov.in/PressReleasePage.aspx?PRID=2123972®=3&lang=1)
- ഡൽഹി സ്ഫോടനത്തെക്കുറിച്ചുള്ള ഉന്നതതല സുരക്ഷാ അവലോകന യോഗങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു.
(https://www.pib.gov.in/PressReleasePage.aspx?PRID=2188930®=3&lang=1)
- ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഉന്നതതല സുരക്ഷാ യോഗങ്ങളുടെ അധ്യക്ഷത വഹിച്ചു.
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ജമ്മു കശ്മീരിൽ ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനും ഭീകരത പൂർണ്ണമായും ഇല്ലാതാക്കുന്നതിനും ഇന്ത്യൻ ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമാണ്.
- മോദി ഗവൺമെൻ്റിൻ്റെ സുസ്ഥിരവും ഏകോപിതവുമായ ശ്രമങ്ങൾ കാരണം, ജമ്മു കശ്മീരിൽ നമ്മുടെ രാജ്യത്തിനെതിരെയുള്ള ഘടകങ്ങൾ വളർത്തിയ മുഴുവൻ ഭീകര ആവാസവ്യവസ്ഥയും തകർന്നു.
(https://www.pib.gov.in/PressReleasePage.aspx?PRID=2120184®=3&lang=2)
(https://www.pib.gov.in/PressReleasePage.aspx?PRID=2101932®=3&lang=2)
(https://www.pib.gov.in/PressReleasePage.aspx?PRID=2176884®=3&lang=1)
- കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ 'ഭീകരവിരുദ്ധ സമ്മേളനം-2025' ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഭീകരതയ്‌ക്കെതിരെ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ, ഉയർന്നുവരുന്ന ഭീഷണികളെ നേരിടാനുള്ള ഒരു വേദിയായി ഈ വാർഷിക സമ്മേളനം മാറിയിരിക്കുന്നു.
നമ്മുടെ ഭീകരവിരുദ്ധ ശേഷികൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് രാജ്യത്തും ലോകത്തും നടന്ന ഓരോ ഭീകര സംഭവവും എല്ലാ ഏജൻസികളും വിശകലനം ചെയ്യണം.
https://www.pib.gov.in/PressReleasePage.aspx?PRID=2208950®=3&lang=1
- ഭീകരവാദ സംഭവങ്ങളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം മൂലം, ഭീകരതയുടെ ഭൂപ്രകൃതിയും മാറിക്കൊണ്ടിരിക്കുന്നു; നാം രണ്ട് പടി മുന്നിൽ നിൽക്കണം.
- 2019 ന് ശേഷം, യുഎപിഎ നിയമം, എൻഐഎ നിയമം, പിഎംഎൽഎ എന്നിവയിലെ ഭേദഗതികൾ, ഭീകരവാദ ധനസഹായത്തിനെതിരായ നടപടികൾ, പിഎഫ്ഐ നിരോധനം, എംഎസി, സിസിടിഎൻഎസ്, നാറ്റ്ഗ്രിഡ് എന്നിവയുടെ സ്ഥാപനം എന്നിവ ഭീകരതയ്ക്ക് ശക്തമായ പ്രഹരമേൽപ്പിച്ചു.
(https://www.pib.gov.in/PressReleseDetailm.aspx?PRID=2178986®=3&lang=2)
ജമ്മു-കാശ്മീർ, ലഡാഖ്: ശാശ്വതമായ ഏകീകരണം, സമാധാനം, സമൃദ്ധി എന്നിവയിലേക്ക്
- കശ്മീർ അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.
- 'ജമ്മു കാശ്മീർ & ലഡാഖ് ത്രൂ ദി ഏജസ്: എ വിഷ്വൽ നറേറ്റീവ് ഓഫ് കണ്ടിന്യൂറ്റീസ് ആൻഡ് ലിങ്കേജസ്' എന്ന പുസ്തകം ന്യൂഡൽഹിയിൽ പ്രകാശനം ചെയ്തുകൊണ്ട് ശ്രീ അമിത് ഷാ, കശ്മീരിന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള മോദി ഗവൺമെൻ്റിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞു.
(2 ജനുവരി 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2089702®=3&lang=2)
- ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് യുവാക്കളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, 'വതൻ കോ ജനോ' പരിപാടിയുടെ കീഴിൽ, വൈകാരിക സംയോജനം വളർത്തുന്നതിനുള്ള സംരംഭങ്ങളുടെ ഭാഗമായി, കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ജമ്മു കശ്മീരിലെ 250 കുട്ടികളുമായി സംവദിച്ചു.
- ആർട്ടിക്കിൾ 370 റദ്ദാക്കി പ്രധാനമന്ത്രി മോദി രാജ്യത്തെ മുഴുവൻ ഒന്നിപ്പിച്ചു, ഇപ്പോൾ കശ്മീരിലെ കുട്ടികൾക്ക് മറ്റേതൊരു സംസ്ഥാനത്തെയും കുട്ടികളെ പോലെ രാജ്യത്തിന്റെ മേൽ അവകാശമുണ്ട്.
(24 ഫെബ്രുവരി 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2105908®=3&lang=2)
- മോദി ഗവൺമെൻ്റിനു കീഴിൽ, വിഘടനവാദം അവസാന ശ്വാസം വലിക്കുകയാണ്, ഐക്യത്തിന്റെ വിജയം കശ്മീരിലുടനീളം പ്രതിധ്വനിക്കുന്നു. ഹുറിയത്തുമായി ബന്ധപ്പെട്ട രണ്ട് സംഘടനകൾ വിഘടനവാദവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചു.
(25 മാർച്ച് 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2114925®=3&lang=1)
- വിഘടനവാദം ഉപേക്ഷിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർമ്മിച്ച പുതിയ ഭാരതത്തിൽ വിശ്വാസം അർപ്പിക്കാൻ ഹുറിയവുമായി ബന്ധമുള്ള രണ്ട് ഗ്രൂപ്പുകൾ കൂടി സന്നദ്ധരായി.
(27 മാർച്ച് 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2115712®=3&lang=1)
- മോദി ഗവൺമെൻ്റിനു കീഴിൽ ഐക്യത്തിന്റെ ചൈതന്യമാണ് ജമ്മു & കശ്മീർ ഭരിക്കുന്നത്. ഇതുവരെ ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് 12 ഹുറിയത്ത് ബന്ധമുള്ള സംഘടനകൾ വിഘടനവാദത്തിൽ നിന്ന് വേർപിരിഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ദർശനത്തിന്റെ വിജയമാണിത്.
(2025 ഏപ്രിൽ 11 - https://www.pib.gov.in/PressReleasePage.aspx?PRID=2120953®=3&lang=2)
- ജമ്മു കശ്മീരിലെ പൂഞ്ചിൽ അതിർത്തി കടന്നുള്ള ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഗവൺമെൻ്റ് ജോലികൾക്കുള്ള നിയമന കത്തുകൾ കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ വിതരണം ചെയ്തു.
- വെല്ലുവിളി നിറഞ്ഞ ഈ കാലത്ത് ജമ്മു കശ്മീരിലെ ജനങ്ങൾക്കൊപ്പം മോദി ഗവൺമെൻ്റ് ഒരു ശില പോലെ നിലകൊള്ളുന്നു.
- പഹൽഗാം ഭീകരാക്രമണത്തിനുശേഷം ജമ്മു കശ്മീരിലെ പൗരന്മാർ പ്രകടിപ്പിച്ച ദേശസ്‌നേഹത്തിന്റെ ആവേശം മുഴുവൻ രാജ്യത്തിന്റെയും ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തി.
(2025 മെയ് 30 - https://www.pib.gov.in/PressReleasePage.aspx?PRID=2132757®=3&lang=2)
സൈബർ സുരക്ഷയും ഫോറൻസിക് ശാസ്ത്രവും: സൈബർ സുരക്ഷിത ഭാരതം സൃഷ്ടിക്കൽ
- 'സൈബർ സുരക്ഷയും സൈബർ കുറ്റകൃത്യങ്ങളും' എന്ന വിഷയത്തിൽ ന്യൂഡൽഹിയിൽ നടന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു.
- മോദി ജിയുടെ നേതൃത്വത്തിൽ രാജ്യം ഒരു 'ഡിജിറ്റൽ വിപ്ലവത്തിന്' സാക്ഷ്യം വഹിക്കുകയാണ്.
- സൈബർ കുറ്റകൃത്യങ്ങൾ നേരിടുന്നതിന് മോദി ഗവൺമെൻ്റ് ചതുർമുഖ തന്ത്രവുമായി മുന്നോട്ട് പോകുന്നു: സംയോജനം, ഏകോപനം, ആശയവിനിമയം, ശേഷി.
- സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്, മോദി ജിയുടെ 'ചിന്തിക്കുന്നത് നിർത്തുക-നടപടിയെടുക്കുക' എന്ന മന്ത്രത്തെക്കുറിച്ച് അവബോധം വളർത്താൻ ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു.
(11 ഫെബ്രുവരി 2025 – https://www.pib.gov.in/PressReleasePage.aspx?PRID=2101613®=3&lang=2)
- ഏതൊരു കുറ്റവാളിയെയും അഭൂതപൂർവമായ വേഗതയിൽ പിടികൂടുന്നതിനായി ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) പുതിയ ഇ-സീറോ എഫ്‌ഐആർ സംരംഭം അവതരിപ്പിച്ചു.
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 'സൈബർ സെക്യുർ ഭാരത്' എന്ന ദർശനം കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.
- ഡൽഹിക്ക് വേണ്ടി ഒരു പ്രാരംഭ പദ്ധതിയായി ആരംഭിച്ച ഈ പുതിയ സംവിധാനം, എൻസിആർപിയിലോ 1930-ലോ ഫയൽ ചെയ്ത സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളെ സ്വയമേവ എഫ്‌ഐആറുകളാക്കി മാറ്റും, തുടക്കത്തിലെ പരിധി 10 ലക്ഷം രൂപയ്ക്ക് മുകളിലാണ്.
(19 മെയ്, 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2129715®=3&lang=2)
- കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ എൻഎഫ്‌എസ്‌യു സംഘടിപ്പിച്ച അഖിലേന്ത്യാ ഫോറൻസിക് സയൻസ് ഉച്ചകോടി 2025 നെ അഭിസംബോധന ചെയ്തു.
- പ്രധാനമന്ത്രി മോദിയുടെ ദർശനം രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ മുഴുവൻ ഭൂപ്രകൃതിയെയും മാറ്റിമറിച്ചു.
- സങ്കീർണമായ കുറ്റകൃത്യങ്ങൾ തടയാൻ ഫോറൻസിക് ശാസ്ത്രത്തിന്റെ ഉപയോഗം അനിവാര്യമാണ്: ആഭ്യന്തര മന്ത്രി.
- പ്രതിക്കും പരാതിക്കാരനും ഒരു അനീതിയും സംഭവിക്കാതിരിക്കാൻ ഫോറൻസിക് ശാസ്ത്രത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ ഭാഗമാക്കേണ്ടത് പ്രധാനമാണ്.
(2025 ഏപ്രിൽ 14- https://www.pib.gov.in/PressReleasePage.aspx?PRID=2121618®=3&lang=1)
- കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഛത്തീസ്ഗഢിലെ റായ്പൂരിൽ NFSU, CFSL കാമ്പസിന് തറക്കല്ലിടുകയും NFSU റായ്പൂരിന്റെ താൽക്കാലിക കാമ്പസ് വെർച്വലായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
- ന്യൂ റായ്പൂരിൽ NFSU, CFSL എന്നിവയുടെ സ്ഥാപനം ഛത്തീസ്ഗഢിൽ മാത്രമല്ല, മുഴുവൻ മധ്യ ഇന്ത്യയിലുടനീളം ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തും.
- ഫോറൻസിക് ശാസ്ത്രത്തിന്റെ സഹായത്തോടെ, ശിക്ഷാ നിരക്കിന്റെ കാര്യത്തിൽ ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാകും.
(2025 ജൂൺ 22 - https://www.pib.gov.in/PressReleasePage.aspx?PRID=2138746®=3&lang=1)
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യാ ഗവൺമെന്റ് സുരക്ഷിതവും സുതാര്യവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ വ്യക്തമായ കാഴ്ചപ്പാടോടെ കെട്ടിപ്പടുക്കുകയാണ്.
- കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ, പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ (CFSL) പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.
- FSL വഴി കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ബിഹാർ, ഒഡിഷ, അസം, സിക്കിം, മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഒരു ക്രിമിനൽ നീതിന്യായ വ്യവസ്ഥ വികസിപ്പിക്കുന്നതിന് സഹായം ലഭിക്കും.
(2025 ജൂൺ 1 - https://www.pib.gov.in/PressReleasePage.aspx?PRID=2133128®=3&lang=1)
പുതിയ ക്രിമിനൽ നിയമങ്ങൾ: ഇരകളെ കേന്ദ്രീകരിച്ചുള്ള നീതിയുടെ ഒരു പുതു യുഗത്തിന്റെ തുടക്കം
- പുതിയ ക്രിമിനൽ നിയമങ്ങൾ വിജയകരമായി നടപ്പാക്കിയതിൻ്റെ ഒന്നാം വാർഷികത്തിൻ്റെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന "നീതിന്യായ വ്യവസ്ഥയിൽ വിശ്വാസത്തിന്റെ സുവർണ്ണ വർഷം" എന്ന പരിപാടിയെ കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു.
- പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നീതിന്യായ പ്രക്രിയയെ താങ്ങാനാവുന്നതും, പ്രാപ്യവും, സമീപിക്കാവുന്നതും മാത്രമല്ല, ലളിതവും, സ്ഥിരതയുള്ളതും, സുതാര്യവുമാക്കും.
- ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നീതിന്യായ വ്യവസ്ഥയെ സുതാര്യവും, പൗരകേന്ദ്രീകൃതവും, സമയബന്ധിതവുമാക്കുന്നതിനേക്കാൾ വലിയ പരിഷ്‌കാരമൊന്നുമില്ല.
- 'ഞാൻ ഒരു എഫ്‌ഐആർ ഫയൽ ചെയ്താൽ എന്ത് സംഭവിക്കും' എന്നതിൽ നിന്ന് 'എഫ്‌ഐആർ ഫയൽ ചെയ്യുന്നത് ഉടനടി നീതിയിലേക്ക് നയിക്കും' എന്ന ശക്തമായ വിശ്വാസത്തിലേക്ക് പുതിയ നിയമങ്ങൾ മാറും.
- സമയബന്ധിതമായ നീതി ഉറപ്പാക്കാൻ, പോലീസ്, പ്രോസിക്യൂഷൻ, ജുഡീഷ്യറി എന്നിവയെ കർശനമായ സമയപരിധികളിലേക്ക് ഞങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നു.
(ജൂലൈ 1, 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2141356®=3&lang=1)
- പുതിയ ക്രിമിനൽ നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനായി കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായും ലെഫ്റ്റനന്റ് ഗവർണർമാരുമായും വിപുലമായ അവലോകന യോഗങ്ങൾ നടത്തി.
ഗുജറാത്ത് – 2025 ജനുവരി 30 https://www.pib.gov.in/PressReleasePage.aspx?PRID=2097618®=3&lang=1
മധ്യപ്രദേശ് – 2025 ജനുവരി 17 https://www.pib.gov.in/PressReleasePage.aspx?PRID=2093833®=3&lang=1
ഉത്തർപ്രദേശ് – 2025 ജനുവരി 7 https://www.pib.gov.in/PressReleasePage.aspx?PRID=2091007®=3&lang=1
ജമ്മു കശ്മീർ – 2025 ഫെബ്രുവരി 18 https://www.pib.gov.in/PressReleasePage.aspx?PRID=2104424®=3&lang=1
മഹാരാഷ്ട്ര – 2025 ഫെബ്രുവരി 14 https://www.pib.gov.in/PressReleasePage.aspx?PRID=2103244®=3&lang=1
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ – മാർച്ച് 16 https://www.pib.gov.in/PressReleasePage.aspx?PRID=2111668®=3&lang=1
ഗോവ – 2025 മാർച്ച് 3 https://www.pib.gov.in/PressReleasePage.aspx?PRID=2107850®=3&lang=1
ഛത്തീസ്ഗഢ് 2025 ഏപ്രിൽ 21 https://www.pib.gov.in/PressReleasePage.aspx?PRID=2123280®=3&lang=1
ആന്ധ്രപ്രദേശ് – 2025 മെയ് 23 https://www.pib.gov.in/PressReleasePage.aspx?PRID=2130820®=3&lang=1
പുതുച്ചേരി 2025 മെയ് 13 https://www.pib.gov.in/PressReleasePage.aspx?PRID=2128449®=3&lang=1
ന്യൂഡൽഹി – 2025 മെയ് 5 https://www.pib.gov.in/PressReleasePage.aspx?PRID=2127124®=3&lang=1
ലഹരിക്കെതിരെ പോരാട്ടം: മയക്കുമരുന്ന്-ഭീകര ആവാസവ്യവസ്ഥകൾ തകർക്കുന്നതിനുള്ള കർക്കശ, സമ്പൂർണ്ണ ഗവൺമെൻ്റ് സമീപനം
- ‘മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും’ എന്ന വിഷയത്തിൽ ന്യൂഡൽഹിയിൽ നടന്ന ഒരു പ്രാദേശിക സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു
- എല്ലാ സംസ്ഥാനങ്ങളും നിയമവിരുദ്ധമായ രഹസ്യ ലാബുകൾക്കെതിരെ കർക്കശ സമീപനത്തോടെ നിയമനടപടി സ്വീകരിക്കണം. നാർക്കോ ഭീകരതയുടെ മുഴുവൻ ആവാസവ്യവസ്ഥയെയും നശിപ്പിക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്.
- നാർക്കോ-ഭീകര ആവാസവ്യവസ്ഥകളെയും മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുന്നതിനുള്ള കർക്കശ, സമ്പൂർണ്ണ ഗവൺമെൻ്റ് സമീപനം.
- മയക്കുമരുന്ന് വിതരണ ശൃംഖലയ്‌ക്കെതിരെ കർക്കശ സമീപനം, ആവശ്യകത കുറയ്ക്കുന്നതിൽ തന്ത്രപരമായ സമീപനം, ഇരകളോടുള്ള മാനുഷിക സമീപനം എന്നിവയുമായി മോദി ഗവൺമെൻ്റ് മുന്നോട്ട് പോയി.
(11 ജനുവരി 2025 https://www.pib.gov.in/PressReleasePage.aspx?PRID=2092097®=3&lang=1)
- ന്യൂഡൽഹിയിൽ നടന്ന സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്‌സ് (ANTF) തലവന്മാരുടെ രണ്ടാം ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രസംഗിച്ചു.
- ചെറുകിട മയക്കുമരുന്ന് വ്യാപാരികൾക്കെതിരെ മാത്രമല്ല, വൻകിട മയക്കുമരുന്ന് സംഘങ്ങൾക്കെതിരെയും മോദി ഗവൺമെൻ്റ് കർശന നടപടി സ്വീകരിക്കുന്നു.
- രാജ്യത്തെ മയക്കുമരുന്നിന്റെ പ്രവേശന കേന്ദ്രങ്ങൾ, വിതരണ ശൃംഖലകൾ, പ്രാദേശിക വിൽപ്പന എന്നിവയുൾപ്പെടെയുള്ള പ്രധാനികൾക്ക് കടുത്ത പ്രഹരമേൽപ്പിക്കുകയാണ്. വിദേശത്ത് നിന്ന് മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരെ- കൈമാറൽ, നാടുകടത്തൽ ക്രമീകരണങ്ങൾ വഴി നിയമപ്രകാരം ശിക്ഷിക്കും.
- കേന്ദ്ര ആഭ്യന്തര മന്ത്രി എൻസിബിയുടെ മയക്കുമരുന്ന് നിർമാർജന ക്യാമ്പെയ്‌ൻ ആരംഭിക്കുകയും 11 സ്ഥലങ്ങളിൽ ₹4,800 കോടി വിലമതിക്കുന്ന 1.37 ലക്ഷം കിലോഗ്രാം മയക്കുമരുന്ന് നശിപ്പിക്കുകയും ചെയ്തു.
(2025 സെപ്റ്റംബർ 16 https://www.pib.gov.in/PressReleasePage.aspx?PRID=2167289®=3&lang=2)
- ലഹരി മുക്ത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള നിരന്തരമായ പരിശ്രമത്തിൽ, അന്താരാഷ്ട്ര സമുദ്ര അതിർത്തിക്ക് സമീപം ₹1800 കോടി വിലമതിക്കുന്ന 300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തുകൊണ്ട് ഒരു മഹത്തായ നേട്ടം കൈവരിച്ചു.
(2025 ഏപ്രിൽ 14 - https://www.pib.gov.in/PressReleasePage.aspx?PRID=2121541®=3&lang=1)
- എൻസിബിയുടെ അമൃത്സർ സോണൽ യൂണിറ്റ് 4 സംസ്ഥാനങ്ങളിലായി 4 മാസം നീണ്ടുനിന്ന ഒരു ഓപ്പറേഷനിലൂടെ മയക്കുമരുന്ന് കരിഞ്ചന്ത സംഘത്തെ ഇല്ലാതാക്കി, ₹547 കോടി വിലമതിക്കുന്ന മയക്കുമരുന്നുകൾ പിടികൂടി 15 പേരെ അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ ദർശനത്തിന് കീഴിൽ ലഹരി മുക്ത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പാണിത്, എൻസിബി ടീമിന് അഭിനന്ദനങ്ങൾ.
(2 മെയ് 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2126353®=3&lang=1)
- മുംബൈ എൻസിബി 11.54 കിലോഗ്രാം ഉയർന്ന നിലവാരമുള്ള കൊക്കെയ്നും 4.9 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും പിടിച്ചെടുത്തു.
(ഫെബ്രുവരി 7, 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2100736®=3&lang=2)
- ആഗോള ലഹരി മാഫിയയെ പിടികൂടിയതിന് എൻസിബിയെയും എല്ലാ ഏജൻസികളെയും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അഭിനന്ദിച്ചു. വിവിധ ഏജൻസികളുടെ ഏകോപനത്തിന് ഈ അന്വേഷണം മികച്ച മാതൃക സൃഷ്ടിച്ചു, അതിന്റെ ഫലമായി 8 പേരെ അറസ്റ്റ് ചെയ്യുകയും 5 കൺസൈൻമെന്റുകൾ പിടിച്ചെടുക്കുകയും ചെയ്തു, അതേസമയം 4 ഭൂഖണ്ഡങ്ങളിലും 10+ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ഈ സംഘത്തിനെതിരെ യുഎസിലും ഓസ്‌ട്രേലിയയിലും കർശന നടപടികൾ ആരംഭിച്ചു.
(2 ജൂലൈ 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2141583®=3&lang=1)
- മയക്കുമരുന്ന് അന്വേഷണത്തിൽ മുകളിൽ നിന്ന് താഴേക്ക്, താഴെ നിന്ന് മുകളിൽ എന്ന രീതിയിലുള്ള സമീപനം കർശനമായി പിന്തുടർന്നുകൊണ്ട്, ന്യൂഡൽഹിയിൽ ₹262 കോടി വിലമതിക്കുന്ന 328 കിലോഗ്രാം മെത്താംഫെറ്റാമൈൻ പിടികൂടുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുകൊണ്ട് ഒരു വഴിത്തിരിവ് കൈവരിക്കാനായി.
- ഡൽഹിയിൽ നടന്ന ഏറ്റവും വലിയ മെത്താംഫെറ്റാമൈൻ വേട്ടകളിൽ ഒന്നാണിത്.
- സിന്തറ്റിക് മയക്കുമരുന്ന് സംഘങ്ങളെയും അവരുടെ അന്തർദേശീയ ശൃംഖലകളെയും തകർക്കുന്നതിൽ എൻസിബിയുടെ അചഞ്ചലമായ ശ്രദ്ധയെ "ക്രിസ്റ്റൽ ഫോർട്രസ്" ഓപ്പറേഷൻ അടിവരയിടുന്നു.
(23 നവംബർ 2025 - https://www.pib.gov.in/PressReleasePage.aspx?PRID=2193199®=3&lang=1)
- പണത്തിനായി നമ്മുടെ യുവാക്കളെ ആസക്തിയുടെ ഇരുണ്ട അധോലോകത്തിലേക്ക് വലിച്ചിഴക്കുന്ന മയക്കുമരുന്ന് കടത്തുകാരെ ശിക്ഷിക്കുന്നതിൽ മോദി ഗവൺമെൻ്റ് മടി കാണിക്കുന്നില്ല. താഴെ നിന്ന് മുകളിലേക്ക്, മുകളിൽ നിന്ന് താഴേക്ക് എന്ന തന്ത്രപരമായ പഴുതുകളില്ലാത്ത അന്വേഷണത്തിന്റെ ഫലമായി, ഇന്ത്യയിലുടനീളമുള്ള 12 വ്യത്യസ്ത കേസുകളിലായി 29 മയക്കുമരുന്ന് കടത്തുകാരെ കോടതി ശിക്ഷിച്ചു.
(2025 മാർച്ച് 2 https://www.pib.gov.in/PressReleasePage.aspx?PRID=2107483®=3&lang=1)
അതിർത്തി മാനേജ്‌മെന്റും വിദേശികളും: സുരക്ഷയും വികസനവും ശക്തിപ്പെടുത്തൽ
- ലോക്സഭയിൽ 2025 ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ മറുപടി നൽകി.
- കാരുണ്യം, സംവേദനക്ഷമത, രാഷ്ട്രം നേരിടുന്ന ഭീഷണികളെക്കുറിച്ചുള്ള അവബോധം എന്നിവയോടെയാണ് മോദി ഗവൺമെൻ്റ് കുടിയേറ്റ നയം രൂപപ്പെടുത്തിയിരിക്കുന്നത്.
- ആരാണ് രാജ്യത്ത് പ്രവേശിക്കുന്നത്, എപ്പോൾ, എത്ര കാലം, എന്ത് ഉദ്ദേശ്യത്തോടെയാണ് എന്നറിയേണ്ടത് ദേശീയ സുരക്ഷയ്ക്ക് അത്യാവശ്യമാണ്.
- ആർക്കും ഏത് കാരണവശാലും വന്ന് സ്ഥിരതാമസമാക്കാൻ കഴിയുന്ന ഒരു ധർമ്മശാലയല്ല ഇന്ത്യ, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ തടയാൻ പാർലമെന്റിന് അധികാരമുണ്ട്.
- ഇനി, ഇന്ത്യയിലേക്ക് വരുന്ന ഓരോ വിദേശ പൗരന്റെയും പൂർണ്ണവും വ്യവസ്ഥാപിതവും സംയോജിതവും കാലികവുമായ ഒരു രേഖ ഉണ്ടാകും.
- പുതിയ കുടിയേറ്റ നിയമം സുതാര്യവും, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതും, സമയബന്ധിതവും, വിശ്വസനീയവുമായിരിക്കും.
(2025 മാർച്ച് 27 https://www.pib.gov.in/PressReleasePage.aspx?PRID=2115972®=3&lang=2)
- കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ പുതിയ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) പോർട്ടൽ ഉദ്ഘാടനം ചെയ്തു.
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യ തങ്ങളുടെ OCI കാർഡ് ഉടമകളായ പൗരന്മാർക്ക് ലോകോത്തര കുടിയേറ്റ സൗകര്യങ്ങൾ നൽകാൻ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
- നിലവിലുള്ള 5 ദശലക്ഷത്തിലധികം OCI കാർഡ് ഉടമകൾക്കും പുതിയ ഉപയോക്താക്കൾക്കും പുതിയ പോർട്ടൽ മെച്ചപ്പെട്ട പ്രവർത്തനക്ഷമത, മെച്ചപ്പെട്ട സുരക്ഷ, ഉപയോക്തൃ സൗഹൃദ അനുഭവം എന്നിവ നൽകും.
(2025 മെയ് 19 https://www.pib.gov.in/PressReleasePage.aspx?PRID=2129691®=3&lang=2)
- ലഖ്‌നൗ, തിരുവനന്തപുരം, ട്രിച്ചി, കോഴിക്കോട്, അമൃത്സർ വിമാനത്താവളങ്ങളിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ വെർച്വലായി ഉദ്ഘാടനം ചെയ്തു.
(2025 സെപ്റ്റംബർ 11 https://www.pib.gov.in/PressReleasePage.aspx?PRID=2165617®=3&lang=1 )
- പാകിസ്ഥാനോടും നേപ്പാളിനോടും ചേർന്നുള്ള അതിർത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ലെഫ്റ്റനന്റ് ഗവർണർമാരുമായും നടന്ന സുരക്ഷാ അവലോകന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു.
- അതിർത്തികളെയും സൈന്യത്തെയും പൗരന്മാരെയും വെല്ലുവിളിക്കാൻ ധൈര്യപ്പെടുന്നവർക്കുള്ള ഭാരതത്തിന്റെ ഉചിതമായ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ.
- ഈ സമയത്ത് രാഷ്ട്രം പ്രകടിപ്പിച്ച ഐക്യം രാജ്യവാസികളുടെ മനോവീര്യം വർദ്ധിപ്പിച്ചിട്ടുണ്ട്.
(7 മെയ് 2025 https://www.pib.gov.in/PressReleasePage.aspx?PRID=2127583®=3&lang=2)
- 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിനായി തലസ്ഥാനം സന്ദർശിച്ച കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ, ന്യൂഡൽഹിയിൽ 'വൈബ്രന്റ് വില്ലേജ് പ്രോഗ്രാം' (VVP) പ്രകാരം ഗ്രാമങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളുമായി സംവദിച്ചു.
- വൈബ്രന്റ് വില്ലേജ് പ്രോഗ്രാം ഭൗതികവും ഡിജിറ്റൽ കണക്റ്റിവിറ്റിയും മാത്രമല്ല, വൈകാരികവുമായ ബന്ധവും വർദ്ധിപ്പിക്കുന്നു.
- അതിർത്തി ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, സംസ്കാരം, ടൂറിസം, ജീവിതശൈലി, സാമ്പത്തിക വികസനം എന്നിവ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേതുപോലെ ഊർജ്ജസ്വലമാകുമെന്ന് VVP ഉറപ്പാക്കും.
(25 ജനുവരി 2025 https://www.pib.gov.in/PressReleasePage.aspx?PRID=2096173®=3&lang=1)
- കേന്ദ്ര ആഭ്യന്തര- സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ നടന്ന ദ്വിദിന വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം (വിവിപി) ശില്പശാലയിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
- ജനസംഖ്യയിലെ മാറ്റം നമ്മുടെ ആശങ്കയാണെന്നും അതിർത്തി ഗ്രാമങ്ങളിലെ ജില്ലാ കളക്ടർമാരും അത് അവരുടെ ഉത്തരവാദിത്തമായി കണക്കാക്കണമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി ചെങ്കോട്ടയിൽ നിന്ന് പറഞ്ഞു.
- അതിർത്തി ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, സംരക്ഷണം, സംസ്കാരത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും പ്രോത്സാഹനം എന്നിവ ഉത്തേജിപ്പിക്കുന്നതിലൂടെ വിവിപി തൊഴിൽ വർദ്ധിപ്പിക്കുന്നു
(26 ഓഗസ്റ്റ് 2025 https://www.pib.gov.in/PressReleasePage.aspx?PRID=2160827®=3&lang=1)
- വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം -2 അംഗീകരിക്കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രശംസിച്ചു.
- നമ്മുടെ അതിർത്തി ഗ്രാമങ്ങളെ വളർച്ചയുടെയും വികസനത്തിന്റെയും നാഡീ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള ഒരു പ്രധാന മാധ്യമമാണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം.
- ഈ ദർശനം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, മോദി ഗവൺമെന്റ് 6,839 കോടി രൂപയുടെ മൊത്തം അടങ്കലോടെ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം -2 അംഗീകരിച്ചു.
(ഏപ്രിൽ 4, 2025 https://www.pib.gov.in/PressReleasePage.aspx?PRID=2118980®=3&lang=2)
ദുരന്തനിവാരണം: മുൻകൈയെടുത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കൽ
- പ്രതികരണാത്മക സമീപനത്തിന് പകരം മുൻകൈയെടുത്ത്, നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനുപകരം നാശനഷ്ടങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഗവൺമെൻ്റ് ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നത്.
2024 ലെ ദുരന്തനിവാരണ (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള രാജ്യസഭയിലെ ചർച്ചയ്ക്ക് മറുപടി നൽകിക്കൊണ്ട്, കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ദുരന്തനിവാരണത്തിൽ ആഗോള നേതാവായി മാറി.
- ബിൽ ദുരന്ത നിവാരണത്തിലെ ശേഷി, തീവ്രത, കാര്യക്ഷമത, കൃത്യത എന്നിവ കൂടുതൽ വർദ്ധിപ്പിക്കും.
- മോദി ജിയുടെ നേതൃത്വത്തിൽ ഇന്ത്യ ദുരന്ത നിവാരണത്തിൽ ആഗോള നേതാവായി.
(25 മാർച്ച് 2025 https://www.pib.gov.in/PressReleasePage.aspx?PRID=2115092®=3&lang=2)
- ന്യൂഡൽഹിയിൽ നടന്ന 'ദുരന്തനിവാരണവും ശേഷി വികസനവും' എന്ന വിഷയത്തിൽ ആഭ്യന്തര മന്ത്രാലയത്തിനായുള്ള പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു.
- മോദി ഗവൺമെൻ്റിൻ്റെ ദുരന്ത പ്രതികരണ നയം ശേഷി വികസനം, വേഗത, കാര്യക്ഷമത, കൃത്യത എന്നീ നാല് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
(19 ഓഗസ്റ്റ് 2025 https://www.pib.gov.in/PressReleasePage.aspx?PRID=2158183®=3&lang=1)
- ന്യൂഡൽഹിയിൽ നടന്ന സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ദുരിതാശ്വാസ കമ്മീഷണർമാരുടെയും ദുരന്ത പ്രതികരണ സേനകളുടെയും വാർഷിക സമ്മേളനത്തെ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി അഭിസംബോധന ചെയ്തു.
- ഇന്ത്യയുടെ ദുരന്ത പ്രതികരണ ചരിത്രം രചിക്കുമ്പോഴെല്ലാം, മോദി ഗവൺമെൻ്റിൻ്റെ ഈ 10 വർഷങ്ങൾ പരിവർത്തനാത്മക ദശകമായി രേഖപ്പെടുത്തപ്പെടും: കേന്ദ്ര ആഭ്യന്തര മന്ത്രി.
- 'കുറഞ്ഞ നാശനഷ്ടങ്ങൾ' എന്ന ലക്ഷ്യം പിന്തുടരുന്നതിനിടെ, ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയ 'സീറോ നാശനഷ്ടങ്ങൾ' എന്ന ലക്ഷ്യം മോദി ഗവൺമെൻ്റ് 10 വർഷത്തിനുള്ളിൽ നേടിയിട്ടുണ്ട്.
(2025 ജൂൺ 16 https://www.pib.gov.in/PressReleasePage.aspx?PRID=2136650®=3&lang=2)
- ജമ്മു ഡിവിഷനിലെ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ബാധിത പ്രദേശങ്ങൾ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ സന്ദർശിച്ച് പ്രകൃതി ദുരന്തം മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി. ജമ്മു കശ്മീരിലെ ജനങ്ങൾക്കൊപ്പം മോദി ഗവൺമെൻ്റ് ഉറച്ചുനിൽക്കുകയും സുരക്ഷ, പുനരധിവാസം, പുനർനിർമ്മാണം എന്നിവ സാധ്യമാക്കുന്നതിന് അടിയന്തര ആശ്വാസം, സാമ്പത്തിക സഹായം, സാങ്കേതിക സഹായം എന്നിവ നൽകുകയും ചെയ്യുന്നു.
(1 സെപ്റ്റംബർ 2025 https://www.pib.gov.in/PressReleasePage.aspx?PRID=2162745®=3&lang=1)
- ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടന്ന എൻഡിആർഎഫിന്റെ 20-ാമത് സ്ഥാപക ദിന ചടങ്ങിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര- സഹകരണ മന്ത്രി ശ്രീ അമിത് ഷാ പങ്കെടുത്തു
- സമീപനം, രീതിശാസ്ത്രം, ലക്ഷ്യം എന്നീ മൂന്ന് മേഖലകളിലും പ്രധാനമന്ത്രി മോദി ദുരന്തനിവാരണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു.
- ദുരന്തനിവാരണ മേഖലയിൽ ഇന്ത്യ ആഗോള നേതാവായി ഉയർന്നുവന്നിട്ടുണ്ട്.
- മോദി ഗവൺമെൻ്റിൻ്റെ പൂജ്യം അപകടനിരക്ക് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് എൻഡിആർഎഫ്, എൻഡിഎംഎ, എൻഐഡിഎം എന്നിവ പൂർണ്ണ ഏകോപനത്തോടെ പ്രവർത്തിക്കുന്നു.
(19 ജനുവരി 2025 https://www.pib.gov.in/PressReleasePage.aspx?PRID=2094319®=3&lang=2)
- കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി (HLC), 9 സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപയുടെ മൊത്തം ചെലവ് വരുന്ന നിരവധി ലഘൂകരണ, വീണ്ടെടുക്കൽ, പുനർനിർമ്മാണ പദ്ധതികൾക്ക് അംഗീകാരം നൽകി.
- അസം സംസ്ഥാനത്തിന് 692.05 കോടി രൂപയുടെ തണ്ണീർത്തട പുനരുജ്ജീവന പദ്ധതിക്ക് HLC അംഗീകാരം നൽകി.
- ഭോപ്പാൽ, ഭുവനേശ്വർ, ഗുവാഹത്തി, ജയ്പൂർ, കാൺപൂർ, പട്ന, റായ്പൂർ, തിരുവനന്തപുരം, വിശാഖപട്ടണം, ഇൻഡോർ, ലഖ്‌നൗ എന്നീ 11 നഗരങ്ങൾക്കായുള്ള അർബൻ ഫ്ലഡ് റിസ്ക് മാനേജ്‌മെന്റ് പ്രോഗ്രാം (UFRMP) രണ്ടാം ഘട്ടത്തിനും കമ്മിറ്റി അംഗീകാരം നൽകി. ആകെ 2444.42 കോടി രൂപയുടെ സാമ്പത്തിക വിഹിതം ഇതിൽ ഉൾപ്പെടുന്നു.
(2025 ഒക്ടോബർ 1 https://www.pib.gov.in/PressReleasePage.aspx?PRID=2173811®=3&lang=2)
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, പ്രകൃതിക്ഷോഭങ്ങൾ/ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഇന്ത്യാ ഗവൺമെന്റ് സംസ്ഥാന ഗവൺമെൻ്റുകളുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു.
- 2025-26 സാമ്പത്തിക വർഷത്തിൽ, എസ്ഡിആർഎഫിന് കീഴിൽ 27 സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഗവൺമെന്റ് 15,554 കോടി രൂപയും എൻഡിആർഎഫിന് കീഴിൽ 15 സംസ്ഥാനങ്ങൾക്ക് 2,267.44 കോടി രൂപയും അനുവദിച്ചു.
- ഈ വർഷത്തെ മൺസൂൺ കാലത്ത്, രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി 30 സംസ്ഥാനങ്ങളിലും യുടികളിലുമായി പരമാവധി 199 എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചു.
(28 ഒക്ടോബർ 2025 https://www.pib.gov.in/PressReleasePage.aspx?PRID=2183346®=3&lang=2)
- 2023 ലെ പ്രളയ, മണ്ണിടിച്ചിൽ, മേഘസ്ഫോടനം എന്നിവയ്ക്ക് ശേഷമുള്ള വീണ്ടെടുക്കൽ, പുനർനിർമാണ പദ്ധതിക്കായി ഹിമാചൽ പ്രദേശിന് 2006.40 കോടി രൂപയുടെ കേന്ദ്ര സഹായം കേന്ദ്ര മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി അംഗീകരിച്ചു.
(2025 ജൂൺ 18 https://www.pib.gov.in/PressReleasePage.aspx?PRID=2137081®=3&lang=1)
വടക്കുകിഴക്കൻ മേഖല: സമഗ്ര വളർച്ചയ്ക്കായി ആക്ട് ഈസ്റ്റ് മൊമെന്റം
- കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ അസം റൈഫിൾസ് സംഘടിപ്പിച്ച 'യൂണിറ്റി ഉത്സവ് - വൺ വോയ്‌സ്, വൺ നേഷൻ' ഉത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
- ടൂറിസം മുതൽ സാങ്കേതികവിദ്യ വരെ, സ്‌പോർട്‌സ് മുതൽ ബഹിരാകാശം വരെ, കൃഷി മുതൽ സംരംഭകത്വം വരെ, ബാങ്കിംഗ് മുതൽ ബിസിനസ്സ് വരെ എന്നിങ്ങനെ എല്ലാ മേഖലകളിലും വടക്കുകിഴക്കൻ മേഖലയ്ക്ക് മോദി ഗവൺമെൻ്റ് നിരവധി അവസരങ്ങൾ തുറന്നിട്ടുണ്ട്.
- മോദി ഗവൺമെൻ്റിനു കീഴിൽ വടക്കുകിഴക്കൻ മേഖലയിലെ അക്രമ സംഭവങ്ങളിൽ 70% ഉം സിവിലിയൻ മരണങ്ങളിൽ 85% ഉം കുറവ് ഈ മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനൊപ്പം സാംസ്കാരിക വികസനവും നടക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു.
- വടക്കുകിഴക്കിന്റെ പൈതൃകത്തിൽ ഇന്ത്യ മുഴുവൻ അഭിമാനിക്കുന്നു, വടക്കുകിഴക്കൻ മേഖലയില്ലാത്ത ഇന്ത്യയും ഇന്ത്യയില്ലാതെ വടക്കുകിഴക്കൻ മേഖലയും അപൂർണ്ണമാണ്.
(20 ഫെബ്രുവരി 2025 https://www.pib.gov.in/PressReleasePage.aspx?PRID=2105090®=3&lang=1)
- അസമിലെ കൊക്രജാറിൽ നടന്ന ഓൾ ബോഡോ സ്റ്റുഡന്റ്‌സ് യൂണിയന്റെ (എബിഎസ്‌യു) 57-ാമത് വാർഷിക സമ്മേളനത്തെ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി അഭിസംബോധന ചെയ്തു.
- മുൻപ്, ബോഡോലാൻഡിലെ അശാന്തി, അരാജകത്വം, വിഘടനവാദം എന്നിവയെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു, ഇപ്പോൾ, വിദ്യാഭ്യാസം, വികസനം, വ്യവസായം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
- മുൻപ്, ബോഡോലാൻഡ് മേഖലയിൽ വെടിയുണ്ടകൾ പാഞ്ഞിരുന്നിടത്ത്, ഇന്ന്, ബോഡോ യുവാക്കൾ ത്രിവർണ്ണ പതാക വീശുന്നു.
(2025 മാർച്ച് 16 https://www.pib.gov.in/PressReleasePage.aspx?PRID=2111636®=3&lang=2)
- കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ സാന്നിധ്യത്തിൽ, മിസോറാമിലെ ഐസ്വാളിൽ അസം റൈഫിൾസ് ബറ്റാലിയന്റെ ഭൂമി മിസോറാം ഗവൺമെൻ്റിന് കൈമാറുകയും ഭൂപടങ്ങൾ ഔപചാരികമായി കൈമാറുകയും ചെയ്തു.
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഒരു പ്രധാന തീരുമാനത്തിലൂടെ, മിസോറാമിലെ ജനങ്ങളുടെ മൂന്ന് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ആവശ്യമാണ് പൂർത്തീകരിക്കപ്പെടുന്നത്.
- മിസോറാമിലെ ജനങ്ങളോടുള്ള മോദി ഗവൺമെൻ്റിൻ്റെ ഉത്തരവാദിത്തത്തിനും സംസ്ഥാനത്തിന്റെ പുരോഗതിയോടുള്ള പ്രതിബദ്ധതയ്ക്കും ഈ തീരുമാനം ഒരു തെളിവാണ്.
(15 മാർച്ച് 2025 https://www.pib.gov.in/PressReleasePage.aspx?PRID=2111509®=3&lang=2)
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, മണിപ്പൂരിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനും ഇന്ത്യാ ഗവൺമെന്റ് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. മണിപ്പൂരിന്റെ സുരക്ഷാ സ്ഥിതിഗതികൾ സംബന്ധിച്ച ഉന്നതതല അവലോകന യോഗം കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നടന്നു.
(2025 മാർച്ച് 1 https://www.pib.gov.in/PressReleasePage.aspx?PRID=2107226®=3&lang=2)
- മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിന് അംഗീകാരം തേടിക്കൊണ്ടുള്ള നിയമപരമായ പ്രമേയം കേന്ദ്ര ആഭ്യന്തര - സഹകരണ മന്ത്രി ശ്രീ അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ചു.
- മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഗവൺമെൻ്റ് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതിനാൽ, വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്ന് ആഭ്യന്തര മന്ത്രി എല്ലാ അംഗങ്ങളോടും അഭ്യർത്ഥിച്ചു.
(2025 ഏപ്രിൽ 3 https://www.pib.gov.in/PressReleasePage.aspx?PRID=2118264®=3&lang=1)
കേന്ദ്ര സായുധ പോലീസ് സേനകൾ (CAPFs): ആധുനികവൽക്കരണവും ധീരതയെ ആദരിക്കലും
- കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദ്ദേശപ്രകാരം, CAPF-കളിലും അസം റൈഫിൾസിലും ഓഫീസർ റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥർക്ക് വിരമിക്കുന്ന ദിവസം ഒരു റാങ്ക് മുകളിലുള്ള ഓണററി റാങ്ക് നൽകാൻ MHA ഒരു സുപ്രധാന തീരുമാനം എടുത്തിട്ടുണ്ട്.
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എടുത്ത ചരിത്രപരമായ തീരുമാനം, കോൺസ്റ്റബിൾ റാങ്കിൽ നിന്ന് സബ്-ഇൻസ്പെക്ടർ റാങ്കിലെത്തി വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം, അന്തസ്സ്, മനോവീര്യം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
(2025 മെയ് 29 https://www.pib.gov.in/PressReleasePage.aspx?PRID=2132429®=3&lang=1)
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സിഎപിഎഫുകൾക്ക് മെച്ചപ്പെട്ട ക്ഷേമം, അംഗീകാരം, സാങ്കേതിക പിന്തുണ എന്നിവ ലഭിച്ചു.
- കഴിഞ്ഞ 5 വർഷത്തിനിടെ നക്സൽ ബാധിത പ്രദേശങ്ങളിൽ സിആർപിഎഫ് 400-ലധികം ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസുകൾ സ്ഥാപിച്ചു, ഇതുമൂലം 10 വർഷത്തിനുള്ളിൽ നക്സൽ അക്രമം 70%-ത്തിലധികം കുറഞ്ഞു.
(2025 ഏപ്രിൽ 17 https://www.pib.gov.in/PressReleasePage.aspx?PRID=2122404®=3&lang=2)
- രാജ്യത്തിന്റെ വികസനം, പുരോഗതി, ചലനം എന്നിവ ഉറപ്പാക്കുക മാത്രമല്ല, അവയുടെ സുഗമമായ പ്രവർത്തനത്തിലും സിഐഎസ്എഫ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
- തമിഴ്‌നാട്ടിലെ തക്കോലത്തുള്ള സിഐഎസ്എഫ് പ്രാദേശിക പരിശീലന കേന്ദ്രത്തിന് ചോള രാജവംശത്തിലെ മഹാനായ യോദ്ധാവ് രാജാദിത്യ ചോളന്റെ പേര് നൽകിയത് അഭിമാനകരമാണ്.
(7 മാർച്ച് 2025 https://www.pib.gov.in/PressReleasePage.aspx?PRID=2109087®=3&lang=2)
- ജമ്മു കശ്മീരിലെ പൂഞ്ചിൽ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു.
- 'ഓപ്പറേഷൻ സിന്ദൂറിൽ' ബിഎസ്എഫ് 118-ലധികം പാകിസ്ഥാൻ പോസ്റ്റുകൾ നശിപ്പിക്കുകയും അവരുടെ മുഴുവൻ നിരീക്ഷണ സംവിധാനവും പൂർണ്ണമായും തകർക്കുകയും ചെയ്തു.
- വെല്ലുവിളി നിറഞ്ഞ അതിർത്തികളിൽ 24x7 ജാഗ്രത പാലിക്കുന്ന
ജാഗരൂകരും സമർപ്പിതരുമായ ബിഎസ്എഫ് ഉദ്യോഗസ്ഥരോട് രാഷ്ട്രം അതിരറ്റ നന്ദി രേഖപ്പെടുത്തുന്നു.
(30 മെയ് 2025 https://www.pib.gov.in/PressReleasePage.aspx?PRID=2132761®=3&lang=1)
- ഗുജറാത്തിലെ ഭുജിൽ അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) വജ്രജൂബിലി ആഘോഷങ്ങളെ കേന്ദ്ര ആഭ്യന്തര -സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു.
- ബിഎസ്എഫ് കാവൽ നിൽക്കുന്നിടത്തോളം, ശത്രുവിന് ഇന്ത്യയുടെ ഒരു ഇഞ്ച് ഭൂമിയിൽ പോലും കണ്ണ് വയ്ക്കാൻ കഴിയില്ല.
- കടൽ, ഭൂമി, ആകാശം എന്നീ മൂന്ന് മേഖലകളിലും, ബിഎസ്എഫിന് ഒരു ലക്ഷ്യമേയുള്ളൂ: ഇന്ത്യയുടെ സുരക്ഷ.
(21 നവംബർ 2025 https://www.pib.gov.in/PressReleasePage.aspx?PRID=2192508®=3&lang=1)
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെൻ്റ് സുരക്ഷാ സേനകളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിന് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്.
- സൈനികർ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് മോദി ഗവൺമെൻ്റ് പ്രവർത്തിക്കുന്നു.
- ആന്റി-ഡ്രോൺ സാങ്കേതികവിദ്യ, ടണൽ ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ, ഇലക്ട്രോണിക് നിരീക്ഷണം എന്നിവയുൾപ്പെടെ 26-ലധികം സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സംരംഭങ്ങൾ നിലവിൽ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
(ഏപ്രിൽ 7, 2025 https://www.pib.gov.in/PressReleasePage.aspx?PRID=2119839®=3&lang=2)
2027 ലെ സെൻസസും ജാതി സെൻസസും: സാമൂഹിക നീതിയോടുള്ള പ്രതിബദ്ധത
- ജനസംഖ്യാ സെൻസസ് -2027 ജാതികളുടെ എണ്ണത്തോടൊപ്പം രണ്ട് ഘട്ടങ്ങളായി നടത്തും.
- ജനസംഖ്യാ സെൻസസ് - 2027 ന്റെ റഫറൻസ് തീയതി 2027 മാർച്ച് ആദ്യ ദിവസം 00:00 മണിക്കൂറായിരിക്കും.
- ലഡാഖ് കേന്ദ്രഭരണ പ്രദേശത്തിനും ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെയും മഞ്ഞുമൂടിയ പ്രദേശങ്ങൾക്കും, റഫറൻസ് തീയതി 2026 ഒക്ടോബർ ആദ്യ ദിവസം 00.00 മണിക്കൂറായിരിക്കും.
(2025 ജൂൺ 4 https://www.pib.gov.in/PressReleasePage.aspx?PRID=2133845®=3&lang=1)
- സാമൂഹിക നീതിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, വരാനിരിക്കുന്ന സെൻസസിൽ ജാതി സെൻസസ് ഉൾപ്പെടുത്താനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സിസിപിഎയുടെ തീരുമാനത്തെ, മോദി ഗവൺമെൻ്റിൻ്റെ ചരിത്രപരമായ തീരുമാനമായി കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രശംസിച്ചു.
- സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കുകയും ഉൾപ്പെടുത്തലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് മോദി ഗവൺമെൻ്റിൻ്റെ തീരുമാനം.
- സാമൂഹിക സമത്വത്തിനും എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾക്കുമുള്ള ശക്തമായ പ്രതിബദ്ധതയുടെ സന്ദേശം ഈ തീരുമാനം നൽകുന്നു.
(30 ഏപ്രിൽ 2025 https://www.pib.gov.in/PressReleasePage.aspx?PRID=2125576®=3&lang=1)
ഔദ്യോഗിക ഭാഷ: ഭാഷാ വൈവിധ്യവും ഐക്യവും പ്രോത്സാഹിപ്പിക്കൽ
- കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ നടന്ന ഔദ്യോഗിക ഭാഷാ വകുപ്പിന്റെ 'സുവർണ്ണ ജൂബിലി ആഘോഷ'ത്തിൽ മുഖ്യാതിഥിയായി പ്രസംഗിച്ചു.
- പോരാട്ടത്തിന്റെയും സമർപ്പണത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും അടിസ്ഥാനത്തിൽ, ഔദ്യോഗിക ഭാഷാ വകുപ്പ് 50 വർഷത്തെ യാത്ര പൂർത്തിയാക്കി.
- മോദി ഗവൺമെൻ്റിനു കീഴിൽ സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഭരണം എന്നീ മേഖലകളിൽ ഇന്ത്യൻ ഭാഷകൾക്ക് അഭൂതപൂർവമായ ഉത്തേജനം ലഭിക്കുന്നു.
(26 ജൂൺ 2025 https://www.pib.gov.in/PressReleasePage.aspx?PRID=2139919®=3&lang=1)
- കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ ഭാരതീയ ഭാഷാ അനുഭാഗ് (ഇന്ത്യൻ ഭാഷാ വിഭാഗം) ഉദ്ഘാടനം ചെയ്തു.
- ഭാരതീയ ഭാഷാ അനുഭാഗ് (ഇന്ത്യൻ ഭാഷാ വിഭാഗം) സ്ഥാപിതമായതോടെ ഔദ്യോഗിക ഭാഷാ വകുപ്പ് ഇപ്പോൾ ഒരു സമ്പൂർണ്ണ വകുപ്പായി മാറിയിരിക്കുന്നു.
- ഇന്ത്യയുടെ ഭാഷാ വൈവിധ്യം ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാ ഭാഷകൾക്കും ശക്തവും സംഘടിതവുമായ ഒരു വേദി ഭാരതീയ ഭാഷാ അനുഭാഗ് നൽകും.
(2025 ജൂൺ 6 https://www.pib.gov.in/PressReleasePage.aspx?PRID=2134580®=3&lang=1)
- 2025 ലെ ഹിന്ദി ദിനത്തോടനുബന്ധിച്ച് ഗാന്ധിനഗറിൽ (ഗുജറാത്ത്) നടന്ന അഞ്ചാമത് അഖില ഭാരതീയ രാജ്ഭാഷാ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുത്തു.
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഔദ്യോഗിക ഭാഷയായ ഹിന്ദി ഉൾപ്പടെ എല്ലാ ഇന്ത്യൻ ഭാഷകളുടെയും സംരക്ഷണം, പ്രോത്സാഹനം, വികസനം എന്നിവയിൽ പ്രത്യേക ഊന്നൽ നൽകുന്നു.
- ഹിന്ദിയും മറ്റ് ഇന്ത്യൻ ഭാഷകളും തമ്മിൽ മത്സരമില്ല; അവ പരസ്പര പൂരകമാണ്.
- ഹിന്ദി സംഭാഷണത്തിന്റെയും ഭരണത്തിന്റെയും ഭാഷ മാത്രമല്ല, ശാസ്ത്രം, സാങ്കേതികവിദ്യ, നീതിന്യായ വ്യവസ്ഥ, പോലീസിംഗ് എന്നിവയുടെയും ഭാഷയും ആയിരിക്കണം.
(14 സെപ്റ്റംബർ 2025 https://www.pib.gov.in/PressReleasePage.aspx?PRID=2166537®=3&lang=1)
സോണൽ കൗൺസിലുകൾ: സഹകരണ ഫെഡറലിസത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സഹകരണത്തിന്റെ എഞ്ചിൻ
- മഹാരാഷ്ട്രയിലെ പൂനെയിൽ നടന്ന പശ്ചിമ സോണൽ കൗൺസിലിന്റെ 27-ാമത് യോഗത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു.
- മോദി ഗവൺമെൻ്റിൽ, ഔപചാരിക സ്ഥാപനങ്ങൾ എന്ന നിലയിൽ പരമ്പരാഗതമായ പങ്ക് മറികടന്ന് തന്ത്രപരമായ തീരുമാനമെടുക്കൽ വേദിയായി സോണൽ കൗൺസിലുകൾ സ്ഥാപിക്കപ്പെട്ടു.
(22 ഫെബ്രുവരി 2025 https://www.pib.gov.in/PressReleasePage.aspx?PRID=2105532®=3&lang=1)
- അംഗ സംസ്ഥാനങ്ങൾക്കിടയിൽ ഒരു പ്രശ്‌നമോ തർക്കമോ ഇല്ലാത്ത ഒരേയൊരു പ്രാദേശിക കൗൺസിൽ മധ്യ സോണൽ കൗൺസിൽ ആണ്, ഇത് ഒരു പ്രധാന നേട്ടമാണ്. 2004-14 നെ അപേക്ഷിച്ച്, 2014-25 വരെയുള്ള പ്രാദേശിക കൗൺസിൽ യോഗങ്ങളിൽ ചർച്ച ചെയ്ത ഏകദേശം 83% വിഷയങ്ങളും പരിഹരിച്ചു, ഇത് പ്രോത്സാഹജനകമാണ്.
(24 ജൂൺ 2025 https://www.pib.gov.in/PressReleasePage.aspx?PRID=2139316®=3&lang=1)
- മുഴുവൻ കിഴക്കൻ ഇന്ത്യയും ഭക്തി, അറിവ്, സംഗീതം, ശാസ്ത്ര ഗവേഷണം, വിപ്ലവം എന്നിവയുടെ നാടാണ്, വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന തത്വങ്ങൾ സ്ഥാപിക്കുന്നതിൽ ഇന്ത്യയുടെ കിഴക്കൻ മേഖല വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. മോദി ഗവൺമെൻ്റിൽ, സോണൽ കൗൺസിലുകൾ ഇപ്പോൾ ചർച്ചാ വേദിയായി മാറുന്നതിനുപകരം സഹകരണത്തിന്റെ ഒരു എഞ്ചിനായി മാറിയിരിക്കുന്നു.
(ജൂലൈ 10, 2025 https://www.pib.gov.in/PressReleasePage.aspx?PRID=2143826®=3&lang=1)
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ 'ശക്തമായ സംസ്ഥാനങ്ങൾ മാത്രമേ ശക്തമായ ഒരു രാഷ്ട്രത്തെ സൃഷ്ടിക്കൂ' എന്ന ദർശനം യാഥാർത്ഥ്യമാക്കുന്നതിൽ സോണൽ കൗൺസിലുകൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ദേശീയ പുരോഗതിക്കൊപ്പം പ്രാദേശിക ശക്തിയും എല്ലാ മേഖലയിലും ഇന്ത്യയുടെ ആഗോള നേതൃത്വവുമാണ് നമ്മുടെ ലക്ഷ്യം.
(നവംബർ 17, 2025 https://www.pib.gov.in/PressReleasePage.aspx?PRID=2190941®=3&lang=1)
മറ്റ് പ്രധാന യോഗങ്ങൾ/സംരംഭങ്ങൾ
- കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ലോക്സഭയിൽ ഭരണഘടന (നൂറ്റി മുപ്പതാം ഭേദഗതി) ബിൽ, 2025, കേന്ദ്രഭരണ പ്രദേശങ്ങൾ (ഭേദഗതി) ബിൽ, 2025, ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ, 2025 എന്നിവ അവതരിപ്പിച്ചു.
- രാജ്യത്തെ രാഷ്ട്രീയ അഴിമതിക്കെതിരെയും, അതിന്മേലുള്ള പൊതുജനങ്ങളുടെ പ്രതിഷേധത്തിനും മോദി ഗവൺമെൻ്റിൻ്റെ പ്രതിബദ്ധതയ്ക്കുള്ള മറുപടിയായാണ് ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചത്.
- പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളിലെ മന്ത്രിമാർ തുടങ്ങിയ പ്രധാന ഭരണഘടനാ പദവികൾ വഹിക്കുന്ന വ്യക്തികൾക്ക് ജയിലിൽ കഴിയുമ്പോൾ ഭരണം നടത്താനാവില്ല.
- പൊതുജീവിതത്തിൽ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന ധാർമ്മികതയുടെ നിലവാരം ഉയർത്തുകയും രാഷ്ട്രീയത്തിൽ സമഗ്രത കൊണ്ടുവരികയുമാണ് ഈ ബില്ലിന്റെ ലക്ഷ്യം
(20 ഓഗസ്റ്റ് 2025 https://www.pib.gov.in/PressReleasePage.aspx?PRID=2158593®=3&lang=1)
- കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ ദ്വീപ് വികസന ഏജൻസിയുടെ (ഐഡിഎ) ഏഴാമത് യോഗത്തിന് അധ്യക്ഷത വഹിച്ചു.
- 'പിഎം സൂര്യ ഘർ' പദ്ധതി പ്രകാരം, ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെയും ലക്ഷദ്വീപിലെയും എല്ലാ വീടുകളിലും 100 ശതമാനം സൗരോർജ്ജ പാനലുകൾ സ്ഥാപിക്കും.
- ഈ ദ്വീപുകൾ ഡൽഹിയിൽ നിന്ന് വളരെ അകലെയാണെങ്കിലും, അവ നമ്മുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നു, അടിസ്ഥാന സൗകര്യ വികസനവും ഇവിടെ ടൂറിസം സൗകര്യങ്ങൾ വർദ്ധിപ്പിക്കലുമാണ് ഗവൺമെൻ്റിന്റെ മുൻഗണന.
(3 ജനുവരി 2025 https://www.pib.gov.in/PressReleasePage.aspx?PRID=2089935®=3&lang=1)
- കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡൽഹി മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത, ആഭ്യന്തര മന്ത്രി ശ്രീ ആശിഷ് സൂദ്, ഡൽഹി പോലീസ് കമ്മീഷണർ, ക്രമസമാധാന, ഏകോപന മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി ഉന്നതതല യോഗം ചേർന്നു.
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതീക്ഷകൾക്കനുസൃതമായി, വികസിതവും സുരക്ഷിതവുമായ ഡൽഹിക്കായി ഡൽഹിയിലെ ഇരട്ട എഞ്ചിൻ ഗവൺമെൻ്റ് ഇരട്ടി വേഗതയിൽ പ്രവർത്തിക്കും.
- ബംഗ്ലാദേശി, റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തേക്ക് കടക്കാനും അവരുടെ രേഖകൾ തയ്യാറാക്കാനും ഇവിടെ താമസിക്കാൻ സൗകര്യമൊരുക്കാനും സഹായിക്കുന്ന മുഴുവൻ ശൃംഖലയ്‌ക്കെതിരെയും കർശന നടപടി സ്വീകരിക്കും.
- അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ പ്രശ്‌നവും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്, അത് കർശനമായി കൈകാര്യം ചെയ്യുകയും അവരെ തിരിച്ചറിഞ്ഞ് നാടുകടത്തുകയും വേണം.
(28 ഫെബ്രുവരി 2025 https://www.pib.gov.in/PressReleasePage.aspx?PRID=2107051®=3&lang=1)
- യമുനയുടെ ശുചീകരണം, കുടിവെള്ളം, മലിനജല സംവിധാനം എന്നിവയെക്കുറിച്ച് ഡൽഹിയിൽ നടന്ന ഒരു യോഗത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ സമഗ്രമായ ഒരു സമീപനത്തോടെ പ്രവർത്തിക്കാൻ നിർദ്ദേശം നൽകി.
- യമുന ഒരു നദി മാത്രമല്ല, നമ്മുടെ വിശ്വാസത്തിന്റെ പ്രതീകം കൂടിയാണ്, അതുകൊണ്ടാണ് അതിന്റെ ശുചിത്വത്തിന് മോദി ഗവൺമെൻ്റ് മുൻഗണന നൽകുന്നത്.
- എല്ലാ മലിനജല സംസ്കരണ പ്ലാന്റുകൾക്കും അവയുടെ ഗുണനിലവാരം, പരിപാലനം, ഡിസ്ചാർജ് എന്നിവയ്ക്കുള്ള മാനദണ്ഡങ്ങൾ സ്ഥാപിക്കുന്ന ഒരു പ്രവർത്തന നടപടിക്രമം ജൽശക്തി മന്ത്രാലയം സൃഷ്ടിക്കണം; പ്രവർത്തന നടപടിക്രമം മറ്റ് എല്ലാ സംസ്ഥാനങ്ങളുമായും പങ്കിടണം.
- ഡൽഹിയിലെ യമുന, കുടിവെള്ളം, ഡ്രെയിനേജ് എന്നിവയുമായി ബന്ധപ്പെട്ട് ഞങ്ങൾ നിർമ്മിക്കുന്ന ഏതൊരു പദ്ധതിയും അടുത്ത 20 വർഷം മനസ്സിൽ വെച്ചുകൊണ്ടാണ് തയ്യാറാക്കേണ്ടത്.
(22 മെയ് 2025 https://www.pib.gov.in/PressReleasePage.aspx?PRID=2130581®=3&lang=1)
- ദേശീയ ഗീതമായ 'വന്ദേമാതര' ത്തിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യസഭയിൽ പ്രത്യേക ചർച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ തുടക്കം കുറിച്ചു.
- 'വന്ദേമാതരം' എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചയിലൂടെ, ഭാവി തലമുറകൾ അതിന്റെ പ്രാധാന്യം മനസ്സിലാക്കും, കൂടാതെ അത് രാഷ്ട്രത്തിന്റെ പുനർനിർമ്മാണത്തിനുള്ള അടിത്തറയായി മാറുകയും ചെയ്യും.
- സ്വാതന്ത്ര്യസമരകാലത്ത് വന്ദേമാതരം സ്വാതന്ത്ര്യത്തിന്റെ മുദ്രാവാക്യമായി മാറി, ഇപ്പോൾ അത് വികസിതവും മഹത്തായതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രചോദനാത്മക മന്ത്രമായും മാറും.
- സ്വാതന്ത്ര്യസമരകാലത്ത് വന്ദേമാതരം രാഷ്ട്രത്തിനായുള്ള സമർപ്പണമായിരുന്നു, ഇന്നും അത് അങ്ങനെ തന്നെ, 2047 ആകുമ്പോഴേക്കും വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ അത് അങ്ങനെ തന്നെ തുടരും.
(9 ഡിസംബർ 2025 https://www.pib.gov.in/PressReleasePage.aspx?PRID=2201051®=3&lang=1)
- ലോക്‌സഭയിൽ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പങ്കെടുത്തു.
- മരണമടഞ്ഞാലോ അല്ലെങ്കിൽ രണ്ടിടത്ത് ഒരാൾ വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലോ പേരുകൾ നീക്കം ചെയ്യുക, ഒരാൾക്ക് 18 വയസ്സ് തികയുമ്പോൾ പേരുകൾ ചേർക്കുക, നുഴഞ്ഞുകയറ്റക്കാരെ തെരഞ്ഞെടുത്ത് പുറത്താക്കുക - അതാണ് SIR.
- നുഴഞ്ഞുകയറ്റക്കാർ മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിമാരെയും തെരഞ്ഞെടുക്കുന്നതിൽ നിന്നും, അതുവഴി രാജ്യം അരക്ഷിതമാകുന്നത് തടയുന്നതിനും, വോട്ടർ പട്ടികയുടെ ശുദ്ധീകരണം അത്യാവശ്യമാണ് - ആ പ്രക്രിയയെ SIR എന്ന് വിളിക്കുന്നു.
(10 ഡിസംബർ 2025 https://www.pib.gov.in/PressReleasePage.aspx?PRID=2201968®=3&lang=1)
- 2029 ലെ ലോക പോലീസ് ആൻഡ് ഫയർ ഗെയിംസിന് ആതിഥേയ രാജ്യമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടതിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ സന്തോഷം പ്രകടിപ്പിച്ചു. ഓരോ പൗരനും ഇത് അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.
- പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നിർമ്മിച്ച നമ്മുടെ വിശാലമായ കായിക അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ആഗോള അംഗീകാരമാണ് ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കാനുള്ള അഭിമാനകരമായ ബിഡ് ഭാരതം നേടിയത്.
(27 ജൂൺ 2025 https://www.pib.gov.in/PressReleasePage.aspx?PRID=2140184®=3&lang=1)
- സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബിഹാറിലെ പട്നയിൽ നടന്ന പത്രസമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രസംഗിച്ചു.
- സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ സംഘടനാപരമായ നട്ടെല്ലായ സർദാർ പട്ടേൽ നമ്മുടെ രാജ്യത്തെ വെറുമൊരു വ്യക്തിയല്ല, മറിച്ച് ഒരു പ്രത്യയശാസ്ത്രമാണ്.
- ഒക്ടോബർ 31 ന് ഏക്താ നഗറിൽ നടക്കുന്ന ഗ്രാൻഡ് പരേഡിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സല്യൂട്ട് സ്വീകരിച്ചു
- ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ എന്ന ആശയത്തിന് ജീവൻ നൽകുന്ന ഈ പരേഡ് എല്ലാ വർഷവും ഒക്ടോബർ 31 ന് സംഘടിപ്പിക്കുന്നു.
(2025 ഒക്ടോബർ 30 https://www.pib.gov.in/PressReleasePage.aspx?PRID=2184144®=3&lang=1)
***
SK
(रिलीज़ आईडी: 2214855)
आगंतुक पटल : 19