പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനം ജനുവരി 15-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
प्रविष्टि तिथि:
14 JAN 2026 11:19AM by PIB Thiruvananthpuram
കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനം (CSPOC) 2026 ജനുവരി 15-ന് രാവിലെ 10:30-ന് ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസ് കോംപ്ലക്സിലുള്ള സംവിധാൻ സദന്റെ സെൻട്രൽ ഹാളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 42 കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നും 4 അർദ്ധ സ്വയംഭരണ പാർലമെന്റുകളിൽ നിന്നുമായി 61 സ്പീക്കർമാരും പ്രിസൈഡിംഗ് ഓഫീസർമാരും സമ്മേളനത്തിൽ പങ്കെടുക്കും. ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. .
ശക്തമായ ജനാധിപത്യ സ്ഥാപനങ്ങൾ നിലനിർത്തുന്നതിൽ സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും പങ്ക്, പാർലമെന്ററി പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (നിർമ്മിത ബുദ്ധി) ഉപയോഗം, പാർലമെന്റ് അംഗങ്ങളിൽ സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനം, പാർലമെന്റിനെക്കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ അറിവ് നൽകുന്നതിനും വോട്ടിംഗിന് അപ്പുറത്തേക്ക് പൗരപങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള നൂതനമായ തന്ത്രങ്ങൾ തുടങ്ങി സമകാലികമായ നിരവധി പാർലമെന്ററി വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.
***
NK
(रिलीज़ आईडी: 2214427)
आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada