റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

അസമിനെയും പശ്ചിമ ബംഗാളിനെയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഒമ്പത് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഉടൻ ആരംഭിക്കും

प्रविष्टि तिथि: 13 JAN 2026 8:02PM by PIB Thiruvananthpuram

പുതുവത്സരത്തിൽ, റെയിൽ യാത്രാനുഭവത്തിൽ മാറ്റം സൃഷ്ടിക്കപ്പെടുന്നു. സാധാരണക്കാരായാലും പ്രീമിയം യാത്രക്കാരായാലും, രാജ്യമെമ്പാടുമുള്ള യാത്രക്കാർക്ക് മിതമായ നിരക്കിൽ സുഖകരമായ യാത്രാനുഭവം പ്രദാനം ചെയ്യാൻ ഇന്ത്യൻ റെയിൽവേ സജ്ജമായിരിക്കുന്നു.

പശ്ചിമ ബംഗാളിൽ നിന്നും അസമിൽ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 9 അമൃത് ഭാരത് ട്രെയിനുകൾ ഉടൻ ആരംഭിക്കും. മിതമായ നിരക്കിലുള്ള ആധുനിക ട്രെയിനുകളുടെ ശ്രേണിയിലേക്ക് ഇവ കൂട്ടിച്ചേർക്കപ്പെടും. ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നും ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിലൂടെ താങ്ങാനാവുന്ന നിരക്കിൽ ദീർഘദൂര കണക്റ്റിവിറ്റി ഇത് ഉറപ്പാക്കും. തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ വിദൂര സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം. യാത്രക്കാർക്ക് സുഖകരമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനൊപ്പം ഈ സർവീസുകൾ റെയിൽ യാത്രസേവനത്തിന്റെ അധിക ആവശ്യകത ലഘൂകരിക്കും.

2023 ഡിസംബറിൽ ആരംഭിച്ചതിനുശേഷം, 30 അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രവർത്തനക്ഷമമായി.ഒരു ആഴ്ചയ്ക്കുള്ളിൽ, ഒമ്പത് പുതിയ സർവീസുകൾ കൂടി ഇതിലേക്ക് കൂട്ടിച്ചേർക്കും. കിഴക്കൻ, ഉപഹിമാലയൻ മേഖലകളിൽ നിന്നുള്ള റെയിൽ ലിങ്കുകൾ തെക്ക്, പടിഞ്ഞാറ്, മധ്യ ഇന്ത്യയിലുടനീളമുള്ള പ്രധാന സ്ഥലങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതിന് പുതിയ അമൃത് ഭാരത് എക്സ്പ്രസ് സർവീസുകൾ ആരംഭിക്കും.

രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലേക്ക് കുടിയേറിയ തൊഴിലാളികളുടെയും ദീർഘദൂര റെയിൽ യാത്രക്കാരുടെയും ഗണ്യമായ എണ്ണമുള്ള പ്രദേശങ്ങളായ അസം, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന റൂട്ടുകളിലാണ് ഈ പുതിയ അമൃത് ഭാരത് എക്സ്പ്രസ് സർവീസുകൾ ആരംഭിക്കുന്നത്. ഉത്സവ സീസണുകളിലും തിരക്കേറിയ സമയങ്ങളിലും, യാത്രക്കാരുടെ ബാഹുല്യം നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ട്രെയിനുകൾ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തൊഴിൽ, വിദ്യാഭ്യാസം, കുടുംബ ആവശ്യങ്ങൾ എന്നിവയ്ക്കായി യാത്ര ചെയ്യുന്നവർക്ക് താങ്ങാനാവുന്ന ചെലവിൽ വിശ്വസനീയവും സുഖകരവുമായ ഗതാഗത സൗകര്യം നൽകും.

പ്രധാന ഇടനാഴികളിലൂടെ സർവീസുകൾ ആരംഭിക്കുന്ന ഒമ്പത് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ റൂട്ടുകൾ ഇവയാണ്:

1. ഗുവാഹത്തി (കാമാഖ്യ) - റോഹ്തക് അമൃത് ഭാരത് എക്സ്പ്രസ്
2. ദിബ്രുഗഡ് - ലഖ്‌നൗ (ഗോമതി നഗർ) അമൃത് ഭാരത് എക്സ്പ്രസ്
3. ന്യൂ ജൽപായ്ഗുരി - നാഗർകോവിൽ അമൃത് ഭാരത് എക്സ്പ്രസ്
4. ന്യൂ ജൽപായ്ഗുരി - തിരുച്ചിറപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്
5. അലിപർദുർ - എസ്എംവിടി ബെംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്
6. അലിപർദുർ - മുംബൈ (പൻവേൽ) അമൃത് ഭാരത് എക്സ്പ്രസ്
7. കൊൽക്കത്ത (സാന്ദ്രഗാച്ചി) - താംബരം അമൃത് ഭാരത് എക്സ്പ്രസ്
8. കൊൽക്കത്ത (ഹൗറ) - ആനന്ദ് വിഹാർ ടെർമിനൽ അമൃത് ഭാരത് എക്സ്പ്രസ്
9. കൊൽക്കത്ത (സീൽഡ) - ബനാറസ് അമൃത് ഭാരത് എക്സ്പ്രസ്

സാധാരണ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ആധുനിക രൂപകൽപ്പന, വിശ്വാസ്യത, മെച്ചപ്പെട്ട സൗകര്യങ്ങൾ എന്നിവ സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ നൽകാൻ കഴിയുമെന്ന് തെളിയിക്കുന്നു. ദൈനംദിന ഉപയോക്താക്കൾക്കായി എസി രഹിത ദീർഘദൂര യാത്രയെ പുനർനിർവചിച്ചുകൊണ്ട്, റെയിൽ ആധുനികവൽക്കരണത്തിന്റെ പുതിയ മാതൃകയാണ് ഇത് സജ്ജമാക്കുന്നത്. ദീർഘ വീക്ഷണത്തോടെയുള്ള രൂപകൽപ്പന, തദ്ദേശീയ സാങ്കേതികവിദ്യ, പ്രവർത്തന മികവ് എന്നിവ സംയോജിപ്പിച്ച് സുഖകരവും വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ റെയിൽ യാത്രാനുഭവം നൽകുന്നു. അമൃത് ഭാരത് ട്രെയിനുകൾ,ഭാവി സജ്ജമായ ഒരു റെയിൽ സംവിധാനത്തെ, രാജ്യത്തിന്റെ പുതിയ ദേശീയ നിലവാരമാക്കി പ്രതിഫലിപ്പിക്കുന്നു.

 

*****

(रिलीज़ आईडी: 2214396) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Odia , Tamil , Kannada