രാജ്യരക്ഷാ മന്ത്രാലയം
കർത്തവ്യ പഥില്‍ നടക്കുന്ന 2026-ലെ റിപ്പബ്ലിക് ദിന പരേഡിൻ്റെ ഫുൾ ഡ്രസ് റിഹേഴ്സലിന് സൗജന്യ പാസുകൾ
प्रविष्टि तिथि:
12 JAN 2026 7:00PM by PIB Thiruvananthpuram
2026 ജനുവരി 23-ന് കർത്തവ്യ പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൻ്റെ ഫുൾ ഡ്രസ് റിഹേഴ്സൽ കാണാന്‍ ജനുവരി 15, 16 തീയതികളില്‍ പാസുകൾ സൗജന്യമായി ലഭിക്കും. 'ആമന്ത്രൺ' വെബ്‌സൈറ്റ് www.aamantran.mod.gov.in വഴിയോ ആൻഡ്രോയിഡ് (GOV.IN ആപ്പ് സ്റ്റോര്‍), ഐഒഎസ് (iOS ആപ്പ് സ്റ്റോര്‍) പ്ലാറ്റ്‌ഫോമുകളിലെ 'ആമന്ത്രൺ' മൊബൈൽ ആപ്പ് വഴിയോ നേരിട്ട് പാസുകൾ ബുക്ക് ചെയ്യാം. താഴെ നല്‍കിയിരിക്കുന്ന ക്യുആർ കോഡുകൾ ഉപയോഗിച്ച് 'ആമന്ത്രണ്‍' ആപ്പ് ഡൗൺലോഡ് ചെയ്യാം:


പാസുകൾ ബുക്ക് ചെയ്യുന്നത് സംബന്ധിച്ച വിശദാംശങ്ങൾ:
|
ചടങ്ങ്
|
പാസ്/രജിസ്ട്രേഷന്‍ നിരക്ക്
|
സമയക്രമം
|
|
റിപ്പബ്ലിക് ദിന പരേഡിൻ്റെ ഫുള്‍ ഡ്രസ് റിഹേഴ്സല്‍
(23.01.2026)
|
സൗജന്യം
(രൂപ 0/-)
|
2026 ജനുവരി 15-16 തിയതികളില്‍ രാവിലെ 9 മുതല്‍ അതത് ദിവസങ്ങളിലെ നിശ്ചിത എണ്ണം പാസുകള്‍ തീരുന്നത് വരെ
|
2026-ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ https://rashtraparv.mod.gov.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
***
(रिलीज़ आईडी: 2213921)
आगंतुक पटल : 18