കൃഷി മന്ത്രാലയം
azadi ka amrit mahotsav

'വികസിത ഭാരതം യുവ നേതൃ സംവാദം 2026'ൽ കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ യുവനേതാക്കളെ അഭിസംബോധന ചെയ്തു

प्रविष्टि तिथि: 12 JAN 2026 2:20PM by PIB Thiruvananthpuram

വികസിത ഭാരതം യുവ നേതൃ സംവാദം-2026 പരിപാടിയ്ക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ ഭാഗമായി, ഇന്ന് ഭാരതമണ്ഡപത്തിൽ ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രിമാരുടെ പാനലിന് മുമ്പാകെ നടന്ന വിഷയാടിസ്ഥാനത്തിലുള്ള പ്രത്യേക അവതരണത്തിൽ കേന്ദ്രമന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാൻ യുവ നേതാക്കളുമായി സംവദിച്ചു. രാജ്യത്തുടനീളമുള്ള മുതിർന്ന നയരൂപകർത്താക്കൾക്കും മികച്ച യുവ പ്രതിനിധികൾക്കും ഇടയിൽ നേരിട്ടുള്ള ഇടപെടലിന് ഒരു ഘടനാപര വേദി ലഭ്യമാക്കിക്കൊണ്ട്, സംവാദത്തിലെ ഒരു നിർണായക നാഴികക്കല്ലാണ് ഈ സെഷൻ അടയാളപ്പെടുത്തിയത്.

സുസ്ഥിരവും ഹരിതവുമായ വികസിത ഭാരതം കെട്ടിപ്പടുക്കൽ, മികവുറ്റതും സുസ്ഥിരവുമായ കൃഷിയിലൂടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കൽ, പാരമ്പര്യത്തിനൊപ്പം നൂതനാശയങ്ങൾ, ആധുനിക ഭാരതം കെട്ടിപ്പടുക്കൽ തുടങ്ങിയ വിഷയാധിഷ്ഠിത മേഖലകളിലെ തങ്ങളുടെ ആശയങ്ങൾ, നയപരമായ വീക്ഷണങ്ങൾ, അടിസ്ഥാനതലത്തിലുള്ള നൂതനാശയങ്ങൾ എന്നിവ സംവാദത്തിനിടെ യുവ നേതാക്കൾ അവതരിപ്പിച്ചു. ഇന്ത്യയിലെ യുവാക്കളുടെ ചിന്താ വൈവിധ്യം, സർഗ്ഗാത്മകത, പ്രശ്‌നപരിഹാര കാര്യക്ഷമത എന്നിവ പ്രതിഫലിപ്പിക്കുന്നതും, സമഗ്രവും സുസ്ഥിരവുമായ വികസനത്തിനായുള്ള ദേശീയ കാഴ്ചപ്പാടിന് യോജിക്കുന്നതുമായിരുന്നു ഈ അവതരണങ്ങൾ.

പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ. ശിവരാജ് സിംഗ്  ചൗഹാൻ, രാഷ്ട്രനിർമ്മാണത്തിൽ ലക്ഷ്യബോധമുള്ള ജീവിതത്തിൻ്റെയും കൂട്ടായ ഉത്തരവാദിത്തത്തിൻ്റെയും പ്രാധാന്യം അടിവരയിട്ടു. ഇന്ത്യയുടെ നാഗരിക മൂല്യങ്ങളെ അടിസ്ഥാനമാക്കി, സമൂഹത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും സേവനത്തിനായി സമർപ്പിക്കപ്പെടുമ്പോഴാണ് ജീവിതത്തിന് യഥാർത്ഥ അർത്ഥം ലഭ്യമാവുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നേതൃത്വത്തിനുള്ള അനിവാര്യ ഗുണങ്ങളായി സമർപ്പണം, ശ്രദ്ധ, ആന്തരിക ശക്തി എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രതിബദ്ധതയോടും അച്ചടക്കത്തോടും കൂടി വലിയ ലക്ഷ്യങ്ങൾ പിന്തുടരാൻ അദ്ദേഹം യുവ നേതാക്കളെ പ്രോത്സാഹിപ്പിച്ചു. ഒരു വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തിൽ അർത്ഥവത്തായ യുവ പങ്കാളിത്തം സാധ്യമാക്കുന്ന വേദികൾ രൂപപ്പെടുത്തുന്നതിൽ പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശത്തെയും കേന്ദ്രമന്ത്രി അഭിവാദ്യം ചെയ്തു.

ഭരണനിർവഹണത്തിലും നയചർച്ചകളിലും യുവാക്കളുടെ പങ്കാളിത്തം സ്ഥാപനവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'മൈ ഭാരത്' പ്ലാറ്റ്‌ഫോമിലൂടെ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം വികസിത ഭാരതം യുവ നേതൃ സംവാദം 2026 സംഘടിപ്പിച്ചത്. ഭാരത മണ്ഡപത്തിൽ നടന്ന സംവാദത്തിൻ്റെ വിജയകരമായ നടത്തിപ്പ്, രാഷ്ട്രപുരോഗതിയിൽ യുവാക്കളെ പ്രധാന ഭാഗഭാക്കുകളായി അംഗീകരിക്കുന്നതിനും വികസിത രാഷ്ട്രമായി മാറുന്നതിനുള്ള രാജ്യത്തിൻ്റെ പുരോഗതിയിൽ അവരുടെ ശബ്ദങ്ങൾ സംയോജിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാറിൻ്റെ പ്രതിബദ്ധതയെ വീണ്ടുമുറപ്പിച്ചു.

***


(रिलीज़ आईडी: 2213897) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil , Kannada