പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയിലെ യുവാക്കളുടെ സമാനതകളില്ലാത്ത ശക്തിയും, ഊർജ്ജവും പ്രതിബദ്ധതയും വിവരിച്ച് പ്രധാനമന്ത്രി


ജനുവരി 12 ന് നടക്കുന്ന 'വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗി'ൽ യുവ നേതാക്കളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

प्रविष्टि तिथि: 10 JAN 2026 8:20AM by PIB Thiruvananthpuram

ഇന്ത്യയിലെ യുവതലമുറയുടെ ആത്മവീര്യവും ദൃഢനിശ്ചയവും ഉയർത്തിക്കാട്ടിക്കൊണ്ട്, വിക്സിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിൽ രാജ്യത്തെ യുവാക്കളുമായി ഇടപഴകുന്നതിലുള്ള ഉത്സാഹം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകടിപ്പിച്ചു.

ഇന്ത്യയിലെ യുവാക്കളിലെ സമാനതകളില്ലാത്ത ഊർജ്ജവും പ്രതിബദ്ധതയും, ശക്തവും സമ്പന്നവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് പിന്നിലെ പ്രേരകശക്തിയാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. രാജ്യമെമ്പാടുമുള്ള യുവ നേതാക്കൾക്ക് ആശയങ്ങളും അഭിലാഷങ്ങളും പങ്കിടാനും വിക്സിത് ഭാരതത്തിന്റെ ദർശനത്തിന് സംഭാവന നൽകാനുമുള്ള ഒരു വേദിയായി ഈ പരിപാടി പ്രവർത്തിക്കും.

ശ്രീ മൻസുഖ് മാണ്ഡവ്യയുടെ എക്‌സിലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

“अद्भुत जोश और बेमिसाल जज्बे से भरी हमारी युवा शक्ति सशक्त और समृद्ध राष्ट्र के लिए संकल्पबद्ध है। विकसित भारत यंग लीडर्स डायलॉग में देशभर के अपने युवा साथियों से संवाद को लेकर बेहद उत्सुक हूं। इस कार्यक्रम में 12 जनवरी को आप सभी से मिलने वाला हूं।”

 

 

-SK-

(रिलीज़ आईडी: 2213260) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada