PIB Headquarters
azadi ka amrit mahotsav

രാമക്ഷേത്രത്തിൻ്റെ കഥ


ഐതിഹ്യം മുതൽ പൈതൃകം വരെ

प्रविष्टि तिथि: 24 NOV 2025 12:18PM by PIB Thiruvananthpuram

 

ഈ മഹത്തായ രാമക്ഷേത്രം സാക്ഷ്യം വഹിക്കും ഇന്ത്യയുടെ വളർച്ചയ്ക്ക്, ഇന്ത്യയുടെ ഉയർച്ചയ്ക്ക്, ഈ മഹത്തായ രാമക്ഷേത്രം സാക്ഷ്യം വഹിക്കും ഇന്ത്യയുടെ സമൃദ്ധിക്കും വികസിത ഭാരതത്തിനും.

പ്രധാനമന്ത്രി നരേന്ദ്ര മോദി (2024 ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ വെച്ച്)

 

ആമുഖം

A statue of a hindu godAI-generated content may be incorrect.

പുരാതന നഗരമായ അയോധ്യയിൽ പ്രഭാതത്തിന്റെ ആദ്യ കിരണങ്ങൾ പതിക്കുമ്പോൾ, അവ മണൽക്കല്ലുകൊണ്ടുള്ള തൂണുകളേക്കാളും കൊത്തുപണികളുള്ള ഗോപുരങ്ങളേക്കാളും കൂടുതൽ പ്രകാശിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യയുടെ സാംസ്കാരിക ആത്മാവിനെ രൂപപ്പെടുത്തിയ ഒരു കഥയാണ് അവ വെളിപ്പെടുത്തുന്നത്. പൂർണ്ണ പ്രൗഢിയോടെ ഉയർന്നുനിൽക്കുന്ന രാമക്ഷേത്രം കേവലം ഒരു വാസ്തുവിദ്യാ വിസ്മയം മാത്രമല്ല, മറിച്ച് വിശ്വാസത്തിൻ്റെയും ഉൾക്കരുത്തിന്റെയും പാരമ്യാവസ്ഥയാണ്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക്, അയോധ്യ എല്ലായ്പ്പോഴും ശ്രീരാമൻ്റെ ജന്മസ്ഥലമാണ്. ഈ പുണ്യഭൂമിയിൽ ക്ഷേത്രം നിർമ്മിക്കുക എന്ന ആശയം ഇന്ത്യയുടെ സാംസ്കാരിക സ്വത്വത്തിൽ എന്നെന്നും ഉൾച്ചേർന്നിരുന്നു, ഇത് ഈ സ്ഥലത്തെ ലോകമെമ്പാടുമുള്ള ഭക്തർക്ക് ഒരു ആത്മീയ ദിശാസൂചകമാക്കി മാറ്റുന്നു.

2025 നവംബർ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 22 അടി ഉയരമുള്ള മതപരമായ (ധാർമ്മിക) കൊടി ഉയർത്തി, “ധ്വജാരോഹണംഎന്ന ഹിന്ദുമതാചാരപ്രകാരമുള്ള പുണ്യകർമ്മം നിർവഹിക്കും. വേദപാരമ്പര്യമനുസരിച്ച്, അധർമ്മത്തിന് മേൽ ധർമ്മം നേടിയ വിജയത്തെയാണ് ധ്വജം ഉയർത്തുന്നത് പ്രതിനിധീകരിക്കുന്നത്. ലോകമെമ്പാടുമുള്ള ഭക്തരെ ഈ ആഘോഷത്തിൽ പങ്കുചേരാനുള്ള തുറന്ന ക്ഷണമായും ഇത് വർത്തിക്കുന്നു.

A person standing on a person's lapAI-generated content may be incorrect.

ഒരു ഹ്രസ്വ പശ്ചാത്തല ചരിത്രം

A timeline of events and a blue skyAI-generated content may be incorrect.

ഈ നാഴികക്കല്ലിന് പിന്നിൽ അഗാധമായ വിശ്വാസത്തിൻ്റെയും നാഗരിക സ്മരണയുടെ വിജയത്തിൻ്റെയും നിയമവാഴ്ചയിലൂടെ ചരിത്രപരമായ നീതിയുടെ പുനഃസ്ഥാപനത്തിൻ്റെയും ഒരു കഥയുണ്ട്.

അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൻ്റെ യാത്ര, ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളിലൂടെ പരിഹരിക്കപ്പെട്ട, ദീർഘകാലമായുള്ള നിയമപരവും സാംസ്കാരികവുമായ ഒരു ഗാഥയുടെ പരിസമാപ്തിയെ പ്രതിനിധീകരിക്കുന്നു. 2019 നവംബർ 9-ന്, സുപ്രീം കോടതിയുടെ ചരിത്രപരമായതും ഏകകണ്ഠവുമായ വിധിയിലൂടെ, ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈ സ്ഥലത്തിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, തർക്കത്തിലുള്ള 2.77 ഏക്കർ ഭൂമി മുഴുവൻ രാമക്ഷേത്ര നിർമ്മാണത്തിനായി അനുവദിച്ചു. ഈ വിധി നീതിയുടെയും അനുരഞ്ജനത്തിൻ്റെയും ഭരണഘടനാപരമായ തത്വങ്ങളുടെയും വിജയമായി വാഴ്ത്തപ്പെട്ടു. 2020 ഫെബ്രുവരി 5-ന് ഇന്ത്യാ ​ഗവൺമെന്റ് അംഗീകരിച്ച ശ്രീ റാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൻ്റെ മേൽനോട്ടത്തിൽ ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിന് ഇത് വഴിയൊരുക്കി.

ഈ പ്രമേയത്തിൻ്റെ ഭൗതികമായ പ്രകടനം 2020 ഓഗസ്റ്റ് 5-ന് ആരംഭിച്ചു. അന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമി പൂജ നടത്തുകയും സ്ഥലത്ത് തറക്കല്ലിടുകയും ചെയ്തത്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിൻ്റെ പരിസമാപ്തിയാണ് ഈ സംഭവമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ക്ഷേത്രം ഭാവി തലമുറകൾക്ക് പ്രചോദനമാകുമെന്നും മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലൂടെയും സാമ്പത്തിക അവസരങ്ങളിലൂടെയും പ്രാദേശിക വികസനത്തിന് ഉത്തേജനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹത്തായ ശ്രീരാമ ജന്മഭൂമി ക്ഷേത്രം പാരമ്പര്യ നാഗര വാസ്തുവിദ്യാ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. 392 തൂണുകൾ ഇതിനെ താങ്ങിനിർത്തുന്നു, കൂടാതെ 44 പ്രവേശന കവാടങ്ങളും ഇവിടെയുണ്ട്. ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും മനോഹരമായ കൊത്തുപണികളാൽ തൂണുകളും ഭിത്തികളും അലങ്കരിച്ചിരിക്കുന്നു. താഴത്തെ നിലയിലെ ഗർഭഗൃഹത്തിൽ (പ്രധാന ശ്രീകോവിൽ), ഭഗവാൻ ശ്രീരാമൻ്റെ ദിവ്യമായ ബാലരൂപമായ ശ്രീ രാംലല്ലയെ പ്രതിഷ്ഠിച്ചിരിക്കുന്നു.

A statue of a person with flowersAI-generated content may be incorrect.

രാം ലല്ലയുടെ വിഗ്രഹം താഴത്തെ നിലയിലെ പ്രധാന ഗർഭഗൃഹത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കിഴക്കേ പ്രവേശന കവാടത്തിലെ സിംഹദ്വാർ വഴി 32 പടികൾ കടന്ന് ഇവിടെയെത്താം. ക്ഷേത്ര സമുച്ചയത്തിൽ ഭക്തിനിർഭരമായ കാര്യങ്ങൾക്കായി അഞ്ച് മണ്ഡപങ്ങൾ (ഹാളുകൾ) ഉൾപ്പെടുന്നുഅവ നൃത്യ, രംഗ്, സഭ, പ്രാർത്ഥനാ, കീർത്തൻ എന്നിവയാണ്. കൂടാതെ, കുബേർ ടീലയിലെ പുരാതന ശിവക്ഷേത്രം, ചരിത്രപരമായ സീതാ കൂപ് (കിണർ) എന്നിവയുടെ പുനരുദ്ധാരണവും ഇതിൽ ഉൾപ്പെടുന്നു.

ഇന്ന്, ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്രം ഇന്ത്യയുടെ നാഗരിക തുടർച്ചയുടെയും നിയമം ഉയർത്തിപ്പിടിച്ച വിശ്വാസത്തിൻ്റെ ശക്തിയുടെയും തെളിവായി നിലകൊള്ളുന്നു. ഈ പ്രൗഢഗംഭീരമായ സൗധം അയോധ്യയുടെ ആത്മീയ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം, പുനർവികസിപ്പിച്ച പ്രവേശന റോഡുകൾ എന്നിവ പോലുള്ള മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളിലൂടെ തീർത്ഥാടനത്തെയും സാമ്പത്തിക വളർച്ചയെയും പ്രോത്സാഹിപ്പിക്കുകയും സമഗ്രമായ വികസനം നയിക്കുകയും ചെയ്യുന്നു.

A group of people around a statueAI-generated content may be incorrect.

രാമക്ഷേത്രം: ആഗോള അനുരണനം

A person standing in front of a microphoneAI-generated content may be incorrect.

അയോധ്യയിലെ ചുട്ടുപൊള്ളുന്ന വേനലിലും രാപകൽ അധ്വാനിച്ച ശിൽപ്പികളുടെ അചഞ്ചലമായ വിശ്വാസത്തിൻ്റെ സാക്ഷ്യപത്രമായി രാമക്ഷേത്രം നിലകൊള്ളുന്നു, ഇത് രാമക്ഷേത്രത്തോടുള്ള കൂട്ടായ ദേശീയ വികാരത്തെ ഉൾക്കൊള്ളുന്നു.

നേരത്തെയും, രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ആവേശം ഇന്ത്യക്ക് പുറത്തും അലയടിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ അതിന്റെ തലസ്ഥാനമായ പോർട്ട് ഓഫ് സ്പെയിനിൽ ഒരു ബൃഹത്തായ രാമക്ഷേത്രം നിർമ്മിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. 2025 മെയ് മാസത്തിൽ പോർട്ട് ഓഫ് സ്പെയിനിൽ അയോധ്യയിലെ രാം ലല്ല വിഗ്രഹത്തിൻ്റെ ഒരു മാതൃക അനാച്ഛാദനം ചെയ്തതിനെ തുടർന്നാണ് ഈ നീക്കം. ഇത്തരം സംഭവങ്ങൾ ആത്മീയ പരിശ്രമത്തിൻ്റെയും സാംസ്കാരിക മനോഭാവത്തിൻ്റെയും നിർണായകമായ സംയോജനം പ്രദർശിപ്പിക്കുന്നു, അതോടൊപ്പം മതപരമായ ടൂറിസത്തിനും തീർത്ഥാടനത്തിനും വാതിലുകൾ തുറക്കുന്നു.

അഹമ്മദാബാദിലെ ശ്രീ ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്രം രൂപകൽപ്പന ചെയ്തത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആഗോളതലത്തിൽ അറിയപ്പെടുന്ന ലാർസൺ ആൻഡ് ടർബോ കമ്പനിയാണ് ചുമതല വഹിക്കുന്നത്, കൂടാതെ ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയർമാരെ ഉപദേശക കൺസൾട്ടൻ്റുമാരായും നിയമിച്ചു.

A table with a list of itemsAI-generated content may be incorrect.

ഇത് രാമന്റെ രൂപത്തിലുള്ള ദേശീയ ബോധത്തിൻ്റെ ക്ഷേത്രമാണ്. ശ്രീരാമൻ ഇന്ത്യയുടെ വിശ്വാസമാണ്, അടിത്തറയാണ്, ആശയമാണ്, നിയമമാണ്, ബോധമാണ്, ചിന്തയാണ്, പ്രൗഢിയാണ്, മഹത്വമാണ്.

  • പ്രധാനമന്ത്രി നരേന്ദ്ര മോദി (2024 ജനുവരി 22 ന് അയോധ്യയിൽ രാം ലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ വെച്ച്)

A diagram of a company's management resolutionAI-generated content may be incorrect.A large building with a flag on topAI-generated content may be incorrect.

ഈ പദ്ധതി പുരാതന കരകൗശലവിദ്യയെയും അത്യാധുനിക ശാസ്ത്രത്തെയും സംയോജിപ്പിക്കുന്നതിൻ്റെ മികച്ച ഉദാഹരണമാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ്, ഐഐടി ഡൽഹി, ഐഐടി ബോംബെ, ഐഐടി ഗുവാഹത്തി എന്നിവയുൾപ്പെടെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലെ എഞ്ചിനീയർമാരും ബുദ്ധിജീവികളും ആയിരം വർഷം നീണ്ടുനിൽക്കുന്ന അടിത്തറയുള്ള ശിലാക്ഷേത്രത്തിന്റെ  നിർമ്മാണത്തിൽ പങ്കാളികളാണ്.

എല്ലാ പ്രായത്തിലുമുള്ള ഭക്തരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആധുനിക സൗകര്യങ്ങളും ക്ഷേത്രത്തിലുണ്ട്. ഇതിൽ പ്രത്യേക തീർത്ഥാടന സൗകര്യ കേന്ദ്രം (PFC), പ്രായമായ ഭക്തർക്കായി റാമ്പുകൾ, അടിയന്തര വൈദ്യസഹായം എന്നിവ ഉൾപ്പെടുന്നു. ക്ഷേത്രത്തിൻ്റെ വലിപ്പം വളരെ വലുതാണെങ്കിലും, നഗരത്തിൻ്റെ സുസ്ഥിര തീർത്ഥാടനം എന്ന വലിയ കാഴ്ചപ്പാടിന് അനുസൃതമായി സൗരോർജ്ജ പാനലുകൾ ക്ഷേത്ര സമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉപസംഹാരം

2025 നവംബർ 25 ന് രാമക്ഷേത്രത്തിന് മുകളിൽ കാവിക്കൊടി ഉയരുമ്പോൾഈ സ്മാരക സമുച്ചയത്തിൻ്റെ പൂർത്തീകരണം അടയാളപ്പെടുത്തിക്കൊണ്ട്ഒരു തർക്ക വിഷയമായ സ്വപ്നത്തിൽ നിന്ന് ഒരു ജീവിക്കുന്ന പൈതൃകത്തിലേക്കുള്ള യാത്ര അതിൻ്റെ പാരമ്യത്തിൽ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഈ ധ്വജാരോഹണം, ക്ഷേത്രത്തിൻ്റെ വാസ്തുവിദ്യയെ മാത്രമല്ല, ധർമ്മത്തിൻ്റെ ശാശ്വത ചൈതന്യത്തെയും ആഘോഷിക്കുന്നു. അയോധ്യ വീണ്ടും ഐക്യത്തിൻ്റെയും പൈതൃകത്തിൻ്റെയും വളർച്ചയുടെയും കേന്ദ്രമായി ഉയരുമ്പോൾ ഭക്തരെ സ്വാഗതം ചെയ്യുന്നു. രാമക്ഷേത്രം കല്ലിൽ തീർത്ത ഒരു നിർമ്മിതി എന്നതിലുപരി, അതിജീവനം, ഭക്തി, പുരാതന പാരമ്പര്യവും പരസ്പരം ബന്ധിതമായ ആഗോള ഭാവിയും തമ്മിലുള്ള ഒരു പാലം എന്നിവയുടെ പ്രതീകമാണ്.

 

References:

Press Information Bureau:

https://www.pib.gov.in/PressReleasePage.aspx?PRID=1601984#:~:text=All%20communities%20living%20in%20India,%2C%20spirit%2C%20ideals%20and%20culture.

https://www.pib.gov.in/PressReleseDetail.aspx?PRID=1643501

https://www.pib.gov.in/PressReleasePage.aspx?PRID=1643518

https://www.pib.gov.in/PressReleasePage.aspx?PRID=2141990

 

Supreme Court of India:

https://www.scobserver.in/reports/m-siddiq-mahant-das-ayodhya-title-dispute-judgment/

 

PM India:

https://www.pmindia.gov.in/en/news_updates/pm-announces-setting-up-of-shri-ram-janma-bhoomi-tirtha-kshetra-trust/

https://www.pmindia.gov.in/en/news_updates/pm-performs-bhoomi-pujan-at-shree-ram-janmabhoomi-mandir/

https://www.pmindia.gov.in/en/news_updates/pm-to-participate-in-the-pran-pratishtha-ceremony-of-shri-ramlalla-in-the-newly-built-shri-ram-janmbhoomi-mandir-in-ayodhya-on-22nd-january/

 

Shri Ram Janmabhoomi Kshetra Trust:

https://srjbtkshetra.org/about/

https://srjbtkshetra.org/main-temple/

Ministry of Information & Broadcasting:

https://www.facebook.com/inbministry/posts/the-divine-idol-of-ramlalla-at-the-magnificent-shri-ram-janmabhoomi-temple-in-ay/779631037530987/

Click here to see pdf 

***

SK


(रिलीज़ आईडी: 2212392) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Odia , Tamil