പ്രധാനമന്ത്രിയുടെ ഓഫീസ്
മുൻ പാർലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമായിരുന്ന ശ്രീ കബീന്ദ്ര പുർക്കായസ്ത ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
07 JAN 2026 7:07PM by PIB Thiruvananthpuram
മുൻ പാർലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമായിരുന്ന ശ്രീ കബീന്ദ്ര പുർക്കായസ്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സാമൂഹ്യ സേവനത്തിൽ അചഞ്ചലമായ പ്രതിബദ്ധതയും അസമിന്റെ പുരോഗതിക്കായി നൽകിയ മഹത്തായ സംഭാവനകളും എന്നും സ്മരിക്കപ്പെടുമെന്നും, അദ്ദേഹത്തിന്റെ വിയോഗം വേദനയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞു. സംസ്ഥാനത്തുടനീളം ഭാരതീയ ജനതാ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ പുർക്കായസ്ത ജി നിർണ്ണായക പങ്ക് വഹിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
"മുൻ എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന ശ്രീ കബീന്ദ്ര പുർക്കായസ്ത ജിയുടെ വേർപാടിൽ അതിയായ ദുഃഖമുണ്ട്. സാമൂഹ്യ സേവനത്തിലെ അദ്ദേഹത്തിന്റെ അർപ്പണമനോഭാവവും അസമിന്റെ പുരോഗതിക്കായുള്ള സംഭാവനകളും എക്കാലവും ഓർമ്മിക്കപ്പെടും. സംസ്ഥാനത്തുടനീളം ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു. ഈ ദുഃഖസമയത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടുമൊപ്പമാണ്. ഓം ശാന്തി."
“প্ৰাক্তন সাংসদ তথা কেন্দ্ৰীয় মন্ত্ৰী শ্ৰী কবীন্দ্ৰ পুৰকায়স্থ দেৱৰ বিয়োগত মৰ্মাহত হৈছো। সমাজ সেৱাৰ প্ৰতি তেওঁৰ দায়বদ্ধতা আৰু অসমৰ প্ৰগতিৰ প্ৰতি তেওঁৰ অৱদান সদায় স্মৰণীয় হৈ থাকিব। সমগ্ৰ ৰাজ্যতে বিজেপিক শক্তিশালী কৰাৰ ক্ষেত্ৰত তেওঁ গুৰুত্বপূৰ্ণ ভূমিকা পালন কৰিছিল। এই দুখৰ সময়ত তেওঁৰ পৰিয়াল আৰু গুণমুগ্ধসকলৰ প্ৰতি মোৰ সমবেদনা জনাইছো। ঔম শান্তি।”
-SK-
(रिलीज़ आईडी: 2212279)
आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada