ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

ഗ്രാമവികസന വകുപ്പ്: വര്‍ഷാന്ത്യ അവലോകനം 2025

प्रविष्टि तिथि: 01 JAN 2026 11:19AM by PIB Thiruvananthpuram

2025-ല്‍, ഗ്രാമവികസന വകുപ്പിന്റെ സമഗ്രമായ ഇടപെടലുകള്‍ വഴി ഗ്രാമീണ ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍, ഉപജീവനമാര്‍ഗ്ഗങ്ങള്‍, പാര്‍പ്പിടം, തൊഴില്‍, നൈപുണ്യ വികസനം, സാമൂഹിക സുരക്ഷ എന്നിവ ശക്തിപ്പെടുത്തുകയും അതുവഴി ജനങ്ങളുടെ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്തു.


1. പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന (PMGSY)

Sl.No

Vertical under PMGSY

No.of Roads completed

Road Length completed (in Km)

No.of Bridges completed

1

PMGSY-I

180

552

72

2

PMGSY-II

24

62

03

3

RCPLWEA

90

433

76

4

PMGSY-III

2121

14285

632

5

PMJANMAN

220

1046

158

 

TOTAL

2635

16378

941

. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1,720 റോഡ് പദ്ധതികള്‍ പൂര്‍ത്തിയാക്കി.
· 8,693.54 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിച്ചു
· 481 പാലങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി
· ഈ കാലയളവില്‍ റോഡ്, പാലം നിര്‍മ്മാണത്തിനായി 8,548.26 കോടി രൂപ മൂലധനച്ചെലവായി വിനിയോഗിച്ചു.
· ഇതിനുപുറമെ, ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 811 കോടി രൂപ ചെലവഴിച്ചു.
· അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക്ക്, ഉത്തരാഖണ്ഡ് തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലും മലയോര മേഖലകളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഊന്നല്‍ നല്കി. ഇത് പ്രാദേശിക വളര്‍ച്ചയ്ക്കും തന്ത്രപരമായ ഗതാഗത സൗകര്യങ്ങള്‍ക്കും പിന്തുണ നല്കി.
· പ്രധാന്‍ മന്ത്രി ഗ്രാം സഡക് യോജന നാലാം ഘട്ടത്തിന് (PMGSY-IV) കീഴില്‍, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങള്‍ക്കായി ഇതുവരെ ആകെ 5,436 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകള്‍ക്ക് അനുമതി നല്കി.

ഡിജിറ്റല്‍ മുന്നേറ്റങ്ങള്‍

. PMGSY OMMAS പോര്‍ട്ടല്‍ NeSLമായി സംയോജിപ്പിച്ചതിലൂടെ ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടികള്‍ (eBGs) ലഭ്യമാക്കി.
· റോഡ് തിരിച്ചുള്ള ഭൗതികവും സാമ്പത്തികവുമായ  ലക്ഷ്യങ്ങളും പുരോഗതിയും നിരീക്ഷിക്കുന്നതിനായി ഡെല്‍റ്റ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു, ഇതിലൂടെ തത്സമയ പ്രകടന നിരീക്ഷണം സാധ്യമാക്കി.
· സ്റ്റാന്‍ഡേര്‍ഡ് ബിഡ്ഡിംഗ് ഡോക്യുമെന്റിന്റെ (SBD) ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയാക്കി

2. ദീന്‍ ദയാല്‍ അന്ത്യോദയ യോജന- ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (DAY-NRLM)

DAY-NRLM പദ്ധതിക്ക് കീഴിലുള്ള പുരോഗതിയുടെ സംഗ്രഹം താഴെ നല്കുന്നു.
പട്ടിക 1: 2011-2012 മുതല്‍ 2024-2025 വരെ (2025 നവംബര്‍ 30 വരെയുള്ള കണക്ക്)

S. No.

Indicator

Progress from FY 2011-12 to FY 2013-14

Progress from FY 2014-15 to 2025-26 (up to 30th Nov. 2025),

Cumulative Achievement

as on 30th Nov. 2025

  1.  

No. of women mobilized into SHGs (in Crore)

2.37

7.68

10.05

  1.  

No. of SHGs promoted (in lakh)

21.31

69.59

90.90

  1.  

Amount of Loan Disbursed (Rs. Crore)

22,944.16

1166927.52

11.89 lakh crore

  1.  

Amount of Capitalization Support (Revolving Fund + Community Investment Fund) provided (Rs. Crore)

1,501.58

49,866.81

62,339.75 Cr

  1.  

Non-Performing Assets (NPA)

9.58 % (As on 31st March, 2014)

1.76% (As on date)

  1.  

No. of Banking Correspondents Sakhi/Digipay Sakhi deployed (NRLM+NRETP)

-

 

1.49 lakh

  1.  

No. of Mahila Kisans covered

under Agro Ecological

Practices (AEP) interventions (in Lakhs)

24.27

420.73

487

  1.  

No. of Mahila Kisan having

Agri-Nutri Garden (in Lakhs)

0

328

  1.  

No. of Enterprises supported under SVEP (in lakhs)

-

4.02

  1.  

No of Lakhpati didis

0

1.48 crore


പട്ടിക 2: DAY-NRLM പദ്ധതിയുടെ 2025 ജനുവരി 1 മുതല്‍ നവംബര്‍ 30 വരെയുള്ള പുരോഗതി.

S. No.

Indicator

Progress from 1 January to 30 November 2025

  1.  

No. of women mobilized into SHGs

3,117

  1.  

No. of SHGs promoted

387

  1.  

Amount of Loan Disbursed (Rs. Crore)

2,06,563

(from 1 January to 31Oct 2025)

  1.  

Amount of Capitalization Support (Revolving Fund + Community Investment Fund) provided (Rs. Crore)

12,669.53

 

  1.  

Non-Performing Assets (NPA)

1.79% (As on date)

  1.  

No. of Banking Correspondents Sakhi/Digipay Sakhi deployed (NRLM+NRETP)

12,241

  1.  

No. of Mahila Kisans covered

under Agro Ecological

Practices (AEP) interventions (in Lakhs)

76.45

  1.  

No. of Mahila Kisan having

Agri-Nutri Garden (in Lakhs)

51.25

  1.  

No. of Enterprises supported under SVEP (in lakhs)

71,833

  1.  

No of Lakhpati didis

2  Crore Cumulative


3. പ്രധാന്‍ മന്ത്രി ആവാസ് യോജന - ഗ്രാമീണ്‍ (PMAY-G)

2025 ഡിസംബര്‍ 9 വരെയുള്ള കണക്കനുസരിച്ച്, ആകെ ലക്ഷ്യമിട്ട 4.14 കോടി വീടുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി അനുവദിച്ചു. ഇതില്‍ 3.86 കോടി വീടുകള്‍ക്ക് അനുമതി നല്കുകയും 2.92 കോടി വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു.

പദ്ധതിയുടെ മൊത്തത്തിലുള്ള പുരോഗതി ഇപ്രകാരമാണ്:

 

അനുവദിച്ച ആകെ വീടുകളുടെ എണ്ണം 3,86,31,160
ഒന്നാം ഗഡു അനുവദിച്ച വീടുകള്‍      3,60,69,568
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആകെ വീടുകള്‍   291,90,774



2025 ജനുവരി 1 മുതല്‍ ആരംഭിച്ച 2025 വര്‍ഷത്തെ പദ്ധതിക്ക് കീഴിലുണ്ടായ പുരോഗതി താഴെ നല്കുന്നു:

 

2025 ല്‍ അനുവദിച്ച ആകെ വീടുകളുടെ എണ്ണം   63,92,689
ഒന്നാം ഗഡു അനുവദിച്ച വീടുകള്‍      55,72,041
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആകെ വീടുകള്‍    23,43,066

 

     
പ്രാദേശിക ഗ്രാമീണ ശില്പശാലകള്‍: സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്ന PMAY-G, PM-JANMAN എന്നീ പദ്ധതികളുടെ ഭൗതിക-സാമ്പത്തിക പുരോഗതിയും, ജീവനക്കാരുടെ വിവരം , ആവാസ് പ്ലസ് 2024 സര്‍വ്വേ എന്നിവയും അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗോവയിലും സിക്കിമിലും പ്രാദേശിക  ഗ്രാമീണ ശില്പശാലകള്‍ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ ഈ ശില്പശാലകളില്‍ പങ്കെടുത്തു.

സാങ്കേതിക ഇടപെടലുകള്‍:

i. ആവാസ് പ്ലസ് 2024 ഗാര്‍ഹിക സര്‍വ്വേ

ii. പഹല്‍ (PAHAL)

iii. റൂറല്‍ മേസണ്‍ ട്രെയിനിംഗ്

പിഎം-ജന്‍മന്‍ (PM-JANMAN) സംരംഭങ്ങളും നേട്ടങ്ങളും

2025 ഡിസംബര്‍ 9 വരെയുള്ള കണക്കനുസരിച്ച്, വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 4,71,486 വീടുകള്‍ക്ക് അനുമതി നല്കുകയും 2,42,811 വീടുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നിരുന്നാലും, 2025 ജനുവരി 1 മുതല്‍ ഇന്നുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, ഈ വര്‍ഷം മാത്രം 1,24,204 വീടുകള്‍ക്ക് അനുമതി നല്കുകയും 1,71,719 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

4. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (DDU-GKY)

ന്മ നിലവില്‍ 27 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി DDU-GKY നടപ്പിലാക്കി വരുന്നു. കൂടാതെ 606 പ്രോജക്ടുകളിലായി 2369 പരിശീലന കേന്ദ്രങ്ങളുണ്ട് (ഇതില്‍ 611 എണ്ണം നിലവില്‍ സജീവമാണ്). 466 പ്രോജക്ട് ഇംപ്ലിമെന്റിംഗ് ഏജന്‍സികളുടെ പങ്കാളിത്തത്തോടെ 37 മേഖലകളിലായി പരിശീലനവും 816-ലധികം തൊഴില്‍ റോളുകളില്‍ പരിശീലനവും നല്കുന്നു.

· DDU-GKY പദ്ധതി ആരംഭിച്ചത് മുതല്‍ 2025 ഒക്ടോബര്‍ 31 വരെ ആകെ 17.92 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കി. ഇതില്‍ 11.64 ലക്ഷം പേര്‍ക്ക് ജോലി ലഭിച്ചു (ഇതില്‍ 575 വിദേശ നിയമനങ്ങളും ഉള്‍പ്പെടുന്നു).
· DDU-GKY പദ്ധതി ആരംഭിച്ചതിനുശേഷം, 2025 ഒക്ടോബര്‍ 31 വരെ ആകെ 7,79,667.03 ലക്ഷം രൂപ അനുവദിച്ചു.
· 2025 കലണ്ടര്‍ വര്‍ഷത്തില്‍, ഒക്ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് ആകെ 82,272 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കുകയും 37,035 പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്തു.


5. ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ (RSETIs)

ഭൗതിക നേട്ടങ്ങള്‍ (2025 ഒക്ടോബര്‍ വരെ)

· ആകെ സ്ഥാപനങ്ങള്‍: 27 സംസ്ഥാനങ്ങളിലും 6 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി  612 ജില്ലകളെ ഉള്‍പ്പെടുത്തി 625 RSETI-കള്‍ പ്രവര്‍ത്തിക്കുന്നു.
· ആകെ പരിശീലനം നേടിയത്: 59 ലക്ഷം ഗ്രാമീണ യുവജനങ്ങള്‍.
· ആകെ തൊഴില്‍ നേടിയവര്‍: സ്വയം തൊഴിലിലൂടെയോ വേതന അടിസ്ഥാനത്തിലുള്ള തൊഴിലിലൂടെയോ 43 ലക്ഷം പേര്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്തി.


RSETI 2.0 പ്രകാരമുള്ള പ്രധാന മാറ്റങ്ങള്‍ (2025-26 സാമ്പത്തിക വര്‍ഷം മുതല്‍)

· ക്രെഡിറ്റ് ലിങ്കേജ് ലക്ഷ്യം 50 ശതമാനമായി ഉയര്‍ത്തി.
. തത്സമയ സുതാര്യത ഉറപ്പാക്കുന്നതിനായി ഡിജിറ്റല്‍ ഗവേണന്‍സ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
. NSQF അംഗീകൃത കോഴ്സുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.

6. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS)

മഹാത്മാഗാന്ധി NREGA യുടെ കീഴിലുള്ള പ്രധാന നേട്ടങ്ങള്‍

ക്രമ നമ്പര്‍   സൂചകങ്ങള്‍    2025-26 സാമ്പത്തിക വര്‍ഷം  (2025 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 2 വരെ)
1.     സൃഷ്ടിക്കപ്പെട്ട തൊഴില്‍ ദിനങ്ങള്‍ (കോടിയില്‍)                                 161.6
2. ആകെ കേന്ദ്ര വിഹിതം (കോടി രൂപയില്‍)   69,194.59
3.   8 ദിവസത്തിനുള്ളില്‍ സൃഷ്ടിച്ച FTO-കള്‍ 95.31%
4. പൂര്‍ത്തിയായ പ്രവൃത്തികളുടെ എണ്ണം (ലക്ഷത്തില്‍)     49.62
5. ആകെ തൊഴില്‍ ദിനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം  56.73%
6. ആകെ തൊഴില്‍ ദിനങ്ങളില്‍ പട്ടികജാതി (SC) വിഭാഗത്തിന്റെ  പങ്കാളിത്തം 17.37%
7. ആകെ തൊഴില്‍ ദിനങ്ങളില്‍ പട്ടികവര്‍ഗ്ഗ (ST) വിഭാഗത്തിന്റെ  പങ്കാളിത്തം 19.03%
8. കാറ്റഗറി ബി പ്രവൃത്തികളുടെ ശതമാനം       60.59

    
വികസിത ഭാരതം - ഗ്യാരണ്ടി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍)  VB-G RAM G നിയമം, 2025 നടപ്പിലാക്കല്‍

ഗ്രാമീണ തൊഴില്‍ ശക്തിപ്പെടുത്തുക, സുസ്ഥിര ഉപജീവനമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുക, ഈടുനില്‍ക്കുന്ന പൊതു ആസ്തികള്‍ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ട്, വികസിത ഭാരതം - ഗ്യാരണ്ടി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍)  വിബിജി റാം ജി നിയമം, 2025 അവതരിപ്പിച്ചുകൊണ്ട് ഈ വര്‍ഷം സര്‍ക്കാര്‍ ഒരു പരിവര്‍ത്തനാത്മകമായ നയ സംരംഭം ഏറ്റെടുത്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ (MGNREGA) നിന്നുള്ള സ്ഥാപനപരമായ പഠനത്തെ അടിസ്ഥാനമാക്കി, ഈ പുതിയ നിയമം ഗ്രാമീണ കുടുംബങ്ങള്‍ക്ക് 125 ദിവസം വരെ വേതനത്തോടുകൂടിയ തൊഴില്‍ നല്കുന്നതിനുള്ള നിയമപരമായ ഉറപ്പ് നല്കുന്നു.

പുതിയ നിയമത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന ആസൂത്രണം വികേന്ദ്രീകൃതവും പങ്കാളിത്തത്തിലധിഷ്ഠിതവും, താഴെത്തട്ടില്‍ നിന്നുള്ളതുമാണ്. ഗ്രാമസഭകള്‍ വഴി ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കുന്ന വികസിത ഗ്രാമപഞ്ചായത്ത് പ്ലാനുകള്‍ (VGPPs) വഴി വികസന മുന്‍ഗണനകള്‍ സമൂഹത്തില്‍ നിന്ന് തന്നെ ഉയര്‍ന്നു വരുന്നുവെന്ന് ഉറപ്പാക്കുന്നു. ഈ പ്ലാനുകള്‍ പിന്നീട് വികസിത് ഭാരത് നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്റ്റാക്കില്‍ (VBNRIS) സംയോജിപ്പിക്കുന്നു. ഇത് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങളെ ജില്ലാ-സംസ്ഥാന തലങ്ങളില്‍ ക്രോഡീകരിക്കുകയും നാല് പ്രധാന മേഖലകളിലായി ക്രമീകരിക്കുകയും ചെയ്യുന്നു. ജലസുരക്ഷ, അടിസ്ഥാന ഗ്രാമീണ സൗകര്യങ്ങള്‍, ഉപജീവന സംബന്ധമായ അടിസ്ഥാന സൗകര്യങ്ങള്‍, കൂടാതെ അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങളേയും ദുരന്തങ്ങളേയും ലഘൂകരിക്കുന്നതിനുള്ള പ്രത്യേക പ്രവൃത്തികള്‍ എന്നിവയാണവ. ഈ ചട്ടക്കൂട് മേഖലകളിലുടനീളം സംയോജനത്തെ പ്രോത്സാഹിപ്പിക്കുകയും, സുസ്ഥിരവും ഉല്‍പ്പാദനക്ഷമവുമായ ഗ്രാമീണ ആസ്തികള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പൊതുമരാമത്ത് പ്രവൃത്തികളിലൂടെ ശാക്തീകരണം, വളര്‍ച്ച, സംയോജനം, വ്യാപനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, അതുവഴി ഒരു സമഗ്ര ഗ്രാമീണ അടിസ്ഥാന സൗകര്യ ആവാസവ്യവസ്ഥയ്ക്ക് സംഭാവന നല്കുകയും ചെയ്യുക എന്നത് ഈ നിയമത്തിന്റെ  പ്രധാന സവിശേഷതയാണ്.

ഈ നിയമം മാനദണ്ഡങ്ങള്‍ക്കനുസൃതമായ വിഹിതം ഉറപ്പാക്കുകയും, ഉത്തരവാദിത്തങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ബയോമെട്രിക് പ്രാമാണീകരണം, ജി.ഐ.എസ്/ബഹിരാകാശ സാങ്കേതികവിദ്യ അധിഷ്ഠിത പരിശോധന, തത്സമയ എം.ഐ.എസ് നിരീക്ഷണം, ശക്തിപ്പെടുത്തിയ സോഷ്യല്‍ ഓഡിറ്റ് സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സാങ്കേതികവിദ്യയിലധിഷ്ഠിതമായ സംവിധാനങ്ങള്‍ ഇതില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ഫണ്ട് വിനിയോഗം മെച്ചപ്പെടുത്തുന്നതിനും സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും ചോര്‍ച്ചകള്‍ തടയുന്നതിനുമായാണ് ഈ പരിഷ്‌കാരങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഗ്രാമീണ തൊഴില്‍ എന്നത് ഉയര്‍ന്ന വരുമാനമായും, സുസ്ഥിര ഉപജീവനമാര്‍ഗങ്ങളായും, കരുത്തുറ്റ ഗ്രാമീണ സമ്പദ്വ്യവസ്ഥയായും മാറുന്നുവെന്ന് ഉറപ്പാക്കാന്‍ VB-G RAM G നിയമം ലക്ഷ്യമിടുന്നു. ഇതിന്റെ നിര്‍വ്വഹണം ഗ്രാമീണ തൊഴിലവസരങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, ഉപജീവന സുരക്ഷ എന്നിവയെ വികസിത ഭാരതം @ 2047 എന്ന ദീര്‍ഘകാല വീക്ഷണവുമായി കൂട്ടിയോജിപ്പിക്കുന്നതിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.

7. നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (NSAP)

പദ്ധതിയുടെ പ്രധാന സംരംഭങ്ങളും നേട്ടങ്ങളും:

NSAP യുടെ പദ്ധതികള്‍ പ്രകാരം 2025 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ (30.11.2025 വരെ) ഉള്‍പ്പെടുത്തിയ ഗുണഭോക്താക്കളുടെ എണ്ണത്തിന്റേയും അനുവദിച്ച ഫണ്ടിന്റേയും അടിസ്ഥാനത്തിലുള്ള ഭൗതികവും സാമ്പത്തികവുമായ നേട്ടങ്ങള്‍ ചുവടെ നല്കുന്നു.


 

വര്‍ഷം   2025-26  (ഏപ്രില്‍ മുതല്‍ നവംബര്‍ വരെ)
ഗുണഭോക്താക്കള്‍ (ലക്ഷത്തില്‍) 301.06
അനുവദിച്ച ഫണ്ട് (കോടി രൂപയില്‍)  5,564

  
. ഗ്രാമവികസന വകുപ്പിന് കീഴിലുള്ള എന്‍.ഐ.സി, ഒരു കേന്ദ്രീകൃത MIS സംവിധാനമായ നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം - പെന്‍ഷന്‍ പേയ്‌മെന്റ്  സിസ്റ്റം (NSAP-PPS) വികസിപ്പിച്ചെടുത്തു.
. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. NSAP പോര്‍ട്ടലില്‍ ലഭ്യമായ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നത്. നിലവില്‍,  സാധ്യതയുള്ള എല്ലാ ഗുണഭോക്താക്കളുടേയും ഏകദേശം 100 ശതമാനം  വിവരങ്ങളും ഡിജിറ്റൈസ് ചെയ്തു കഴിഞ്ഞു.
. നിലവില്‍ 18 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ പെന്‍ഷന്‍ വിതരണത്തിനായി പൂര്‍ണ്ണമായും NSAP-PPS ഉപയോഗിക്കുന്നു. മറ്റ് 14 സംസ്ഥാനങ്ങള്‍ വെബ് സേവനത്തിലൂടെ ഇടപാട് വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
. NSAP പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായി ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കേഷന്‍ (DLC) മൊബൈല്‍ ആപ്ലിക്കേഷന്‍ 2025 ജൂലൈ 15-ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ഉദ്ഘാടനം ചെയ്തു. ഇതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപയോക്തൃ മാനുവലും സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. 2025 ഡിസംബര്‍ 10 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലുടനീളം 44 ലക്ഷം ഗുണഭോക്താക്കള്‍ DLC വഴി വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തി.
. സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 'ഉമാംഗ്' (Umang) എന്ന ഒരു പൗര കേന്ദ്രീകൃത മൊബൈല്‍ ആപ്പ് വികസിപ്പിച്ചു. NSAP പദ്ധതികളും സംസ്ഥാനങ്ങള്‍ നല്കുന്ന അധിക വിഹിതവും, പുതിയ അപേക്ഷകരുടെ എന്റോള്‍മെന്റ്, അപേക്ഷയുടെ നിലവിലെ സ്ഥിതി, ഫണ്ട് അനുവദിക്കുന്നതിന്റേയും വിതരണത്തിന്റേയും വിവരങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍
ഇതിലൂടെ ഗുണഭോക്താക്കള്‍ക്ക്  ലഭ്യമാകും.

cheme

Amount of Assistance

Eligibility criteria

Indira Gandhi National Old Age Pension Scheme

Rs.200

BPL senior citizens in age group of 60-79 years

Rs. 500

BPL Senior citizens of 80 years and above

Indira Gandhi National Widow Pension Scheme

Rs.300

BPL widows in age group of 40-79 years

Rs.500

BPL widows of 80 years and above

Indira Gandhi National Disability Pension Scheme

Rs.300

BPL persons with 80% disability in age group of 18-79 years

Rs.500

BPL disability pensioners in age group 80 years and above

National Family Benefit Scheme (NFBS)*

Rs. 20,000/-

To survivor head of BPL families on the death of primary breadwinner aged 18-59 years

Annapurna*

10 kg of food grains p.m.

To BPL senior citizens not receiving old age pension



8. ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ്  കോര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (DISHA)

·  ജില്ലകളിലെ ബന്ധപ്പെട്ട എം.പിമാരുടെ അധ്യക്ഷതയില്‍ ഈ വര്‍ഷം ആകെ 1,058 ജില്ലാതല ദിശായോഗങ്ങള്‍ ചേര്‍ന്നു.
. സംസ്ഥാന/ജില്ലാ തലങ്ങളിലെ ദിശാ കമ്മിറ്റികളിലേക്ക് ഈ വര്‍ഷം ആകെ 246 അനൗദ്യോഗിക അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തു.
· സംസ്ഥാന മുഖ്യമന്ത്രിമാരുടെ അധ്യക്ഷതയില്‍ ആകെ 8 സംസ്ഥാനതല ദിശാ കമ്മിറ്റി യോഗങ്ങള്‍ നടന്നു.
· . ആകെ 23 രാജ്യസഭാ എം.പിമാരെ ജില്ലാതല ദിശാ കമ്മിറ്റികളുടെ ചെയര്‍പേഴ്‌സണ്‍/കോ-ചെയര്‍പേഴ്‌സണായി
നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.
· ദിശാ ഡാഷ്ബോര്‍ഡില്‍ ആകെ 8 പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

***


(रिलीज़ आईडी: 2210904) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil , Kannada