ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

ടെക്സ്റ്റൈൽസിനായുള്ള പിഎൽഐ പദ്ധതി: പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 മാർച്ച് 31 വരെ നീട്ടി

प्रविष्टि तिथि: 02 JAN 2026 5:23PM by PIB Thiruvananthpuram

ടെക്സ്റ്റൈൽസിനായുള്ള ഉൽപാദന ബന്ധിത കഴിവ് (പിഎൽഐ) പദ്ധതിയ്ക്ക് കീഴിൽ പുതിയ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 മാർച്ച് 31 വരെ നീട്ടാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചു.

 

2025 ഓഗസ്റ്റിൽ അപേക്ഷാ പോർട്ടൽ വീണ്ടും തുറന്നതിനുശേഷം, മനുഷ്യ നിർമിത ഫൈബർ (എംഎംഎഫ്) അപ്പാരൽ, എംഎംഎഫ് ഫാബ്രിക്സ്, ടെക്നിക്കൽ ടെക്സ്റ്റൈൽസ് എന്നിവയുൾപ്പെടെ മുൻഗണനാ മേഖലകളിലെ ടെക്സ്റ്റൈൽ കമ്പനികളിൽ നിന്ന് ഗണ്യമായ പ്രതികരണം ലഭിച്ചതിനെതുടർന്നാണ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടിയത്.

 

ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖലയിൽ വളരുന്ന നിക്ഷേപക ആത്മവിശ്വാസത്തെ ഈ തീരുമാനം എടുത്തുകാട്ടുന്നു.കൂടാതെ അർഹരായ അപേക്ഷകർക്ക് കൂടുതൽ സമയം നൽകിക്കൊണ്ട് പങ്കാളിത്തം വിപുലമാക്കാനും ലക്ഷ്യമിടുന്നു. https://pli.texmin.gov.in/ അപേക്ഷ പോർട്ടൽ 31.03.2026 വരെ ലഭ്യമാകും.

 

***


(रिलीज़ आईडी: 2210863) आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati