പ്രധാനമന്ത്രിയുടെ ഓഫീസ്
നിശ്ചയദാർഢ്യത്തിന്റെയും മനോധൈര്യത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി സുഭാഷിതം പങ്കുവെച്ചു
प्रविष्टि तिथि:
02 JAN 2026 9:43AM by PIB Thiruvananthpuram
വരാനിരിക്കുന്ന കാലയളവിൽ ഓരോ വ്യക്തിക്കും തങ്ങളുടെ പരിശ്രമങ്ങളിൽ വിജയം കണ്ടെത്താനാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേർന്നു.
നിശ്ചയദാർഢ്യവും മനോധൈര്യവും ഉണ്ടെങ്കിൽ പുതുവർഷത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഉണർന്നെഴുന്നേൽക്കാനും ജാഗരൂകരായിരിക്കാനും ക്ഷേമൈശ്വര്യങ്ങൾ നൽകുന്ന പ്രവൃത്തികളിൽ ഏർപ്പെടാനും ഈ കാലാതീതമായ ജ്ഞാനം നമ്മെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകൾ രൂപീകരിക്കുമ്പോൾ മനസ്സിനെ അചഞ്ചലവും ഭയരഹിതവുമായി നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എക്സ്' ലെ കുറിപ്പിൽ സംസ്കൃത ശ്ലോകം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി നൽകിയ പ്രചോദനാത്മകമായ സന്ദേശം താഴെ :
“मेरी कामना है कि आने वाले समय में आपको अपने हर प्रयास में सफलता मिले। दृढ़संकल्प और इच्छाशक्ति से नए साल में आपके संकल्प की सिद्धि हो।
उत्थातव्यं जागृतव्यं योक्तव्यं भूतिकर्मसु।
भविष्यतीत्येव मनः कृत्वा सततमव्यथैः।।”
***
SK
(रिलीज़ आईडी: 2210750)
आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada