പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ വളർച്ചാ പ്രയാണത്തെ നയിക്കുന്ന നാഴികക്കല്ലായ പരിഷ്കാരങ്ങൾ എടുത്തുകാണിക്കുന്ന ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റ് പ്രധാനമന്ത്രി പങ്കുവെച്ചു
प्रविष्टि तिथि:
30 DEC 2025 4:23PM by PIB Thiruvananthpuram
"ഇന്ത്യ പരിഷ്കരണങ്ങളുടെ അതിവേഗ പാതയിലാണ്!
2025 ൽ നടപ്പിലാക്കിയ പരിവർത്തനാത്മക പരിഷ്കാരങ്ങൾ ഇന്ത്യയെ ത്വരിതഗതിയിലുള്ള വളർച്ചയുടെയും വികസനത്തിന്റെയും പാതയിൽ ഉറപ്പിച്ചു നിർത്തിയതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുപറഞ്ഞു.
ഇന്ത്യ പരിഷ്കരണങ്ങളുടെ അതിവേഗ പാതയിലാണെന്ന് വ്യക്തമാക്കിക്കൊണ്ട് ശ്രീ മോദി പറഞ്ഞു:
"ഇന്ത്യ പരിഷ്കരണങ്ങളുടെ അതിവേഗ പാതയിലാണ്! നമ്മുടെ വികസന യാത്രയ്ക്ക് ആക്കം കൂട്ടിയ വമ്പിച്ച പരിഷ്കാരങ്ങൾക്കാണ് 2025 സാക്ഷ്യം വഹിച്ചത്. വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് ഇവ കൂടുതൽ കരുത്തേകും.'"
"@LinkedIn- ൽ ചില ചിന്തകൾ അദ്ദേഹം പങ്കുവെച്ചു"
-SK-
(रिलीज़ आईडी: 2209933)
आगंतुक पटल : 5