ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ഉപഭോക്താക്കളുടെ ശാക്തീകരണം: ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈൻ 8 മാസത്തിനുള്ളിൽ 31 മേഖലകളിലായി ₹45 കോടി റീഫണ്ടുകൾ സാധ്യമാക്കി.

प्रविष्टि तिथि: 27 DEC 2025 1:43PM by PIB Thiruvananthpuram

കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പിന്റെ ഒരു മുൻനിര സംരംഭമായ ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈൻ (NCH), രാജ്യത്തുടനീളമുള്ള ഉപഭോക്തൃ പരാതികൾ ഫലപ്രദമായും സമയബന്ധിതമായും വ്യവഹാരത്തിന് മുമ്പായി പരിഹരിക്കുന്നതിന് നിർണായക പങ്ക് വഹിക്കുന്നു.

 

2025 ഏപ്രിൽ 25 മുതൽ ഡിസംബർ 26 വരെയുള്ള എട്ട് മാസ കാലയളവിൽ, 31 മേഖലകളിലായി റീഫണ്ട് ക്ലെയിമുകളുമായി ബന്ധപ്പെട്ട 67,265 ഉപഭോക്തൃ പരാതികൾ പരിഹരിച്ചു. കൂടാതെ ഹെൽപ്പ്‌ലൈൻ 45 കോടി രൂപയുടെ റീഫണ്ടുകൾ വിജയകരമായി സാധ്യമാക്കി. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം വ്യവഹാരത്തിന് മുമ്പുള്ള ഘട്ടത്തിൽ പ്രവർത്തിക്കുന്ന NCH, തർക്കങ്ങൾ വേഗത്തിലും ചെലവുകുറഞ്ഞതും സൗഹാർദ്ദപരവുമായ രീതിയിൽ പരിഹരിക്കാൻ പ്രാപ്തമാക്കുന്നു. അതുവഴി ഉപഭോക്തൃ കമ്മീഷനുകളുടെ ഭാരം കുറയ്ക്കുന്നു.

 

മേഖല തിരിച്ചുള്ള പ്രകടനം

ഇ-കൊമേഴ്‌സ് മേഖലയാണ് ഏറ്റവും കൂടുതൽ പരാതികളും റീഫണ്ടുകളും രേഖപ്പെടുത്തിയത്-39,965 പരാതികൾ പരിഹരിച്ചതിന്റെ ഫലമായി ₹32 കോടി റീഫണ്ടുകൾ ലഭിച്ചു. യാത്ര - വിനോദസഞ്ചാര മേഖല 4,050 പരാതികളും 3.5 കോടി രൂപയുടെ റീഫണ്ടുകളും രജിസ്റ്റർ ചെയ്തു.

 

പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങൾ മുതൽ വിദൂര പ്രദേശങ്ങളും ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളും വരെയുള്ള രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഇ-കൊമേഴ്‌സ് റീഫണ്ടുകളുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചു. ഇത് ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈനിന്റെ രാജ്യവ്യാപകമായ വിപുലത, പ്രവേശനക്ഷമത, ഫലപ്രാപ്തി എന്നിവ എടുത്തുകാണിക്കുന്നു.

 

മൊത്തം റീഫണ്ടുകളുടെ 85 ശതമാനത്തിലധികം നൽകിയ മികച്ച അഞ്ച് മേഖലകളിലായി ലഭിച്ച പരാതികളുടെ എണ്ണം അനുബന്ധ റീഫണ്ട് തുക എന്നിവ ചുവടെ നൽകിയിരിക്കുന്നു:

 

 ഉപഭോക്തൃ പരാതികൾ ഫലപ്രദമായി പരിഹരിക്കുന്നതിനുള്ള കൂട്ടായ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന പങ്കാളികളുടെ സംയോജനമാണ് ഈ ഫലത്തിന് പിന്നിലെ ഒരു പ്രധാന ചാലകശക്തി. ഇത് ഉപഭോക്തൃ ക്ഷേമത്തോടുള്ള പ്രതിജ്ഞാബദ്ധതയും ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വവും അടിവരയിടുന്നു.

Sl No.

Sector

Total Grievances

Total Amount Refunded (in )

1

E- Commerce

39,965

320,680,198

2

Travel & Tourism

4,050

35,222,102

3

Agency Services

957

13,497,714

4

Electronic Products

635

11,725,231

5

Airlines

668

9,556,843

 

Total

46,275

39,06,82,088

 

 2025 ഏപ്രിൽ 25 മുതൽ ഡിസംബർ 26 വരെയുള്ള കാലയളവിൽ 45 കോടി രൂപയുടെ റീഫണ്ട് വേഗത്തിൽ ലഭ്യമാക്കിയത് ഹെൽപ്പ്‌ലൈനിന്റെ ഫലപ്രാപ്തിയും പ്രതികരണശേഷിയും തെളിയിക്കുക മാത്രമല്ല, സുഗമവും സമയബന്ധിതവുമായി പരാതി പരിഹാരം ഉറപ്പാക്കുന്നതിൽ അതിന്റെ നിർണായക പങ്ക് എടുത്തുകാണിക്കുകയും ചെയ്യുന്നു. വ്യവഹാരത്തിന് മുമ്പുള്ള ഘട്ടത്തിലെ അനിവാര്യ സംവിധാനം എന്ന നിലയിൽ NCH ന്റെ പ്രാധാന്യം ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു, വിപണിയിൽ വിശ്വാസവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നു.

 

ഉപഭോക്തൃ സ്വാധീനം - ഉദാഹരണമായുള്ള കേസുകൾ

 

രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള ഒരു ഉപഭോക്താവ് ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി തകരാറുള്ള കസേരകൾ ലഭിച്ചതിനെ തുടർന്ന് പരാതി നൽകി. പരിഹാരം തേടി ഉപഭോക്താവ് കമ്പനിയെ സമീപിച്ചു. പക്ഷേ കമ്പനി, കസേരയുടെ പിക്കപ്പ് തുടർച്ചയായി അഞ്ച് തവണ റദ്ദാക്കി, പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈനിന്റെ ഇടപെടലിലൂടെ, വിഷയം ഉടനടി പരിഹരിക്കപ്പെട്ടു. അതിന്റെ ഫലമായി ഉപഭോക്താവിന് പൂർണ്ണമായ റീഫണ്ട് ലഭിച്ചു. ഹൃദയംഗമമായ നന്ദി പ്രകടിപ്പിച്ചുകൊണ്ട് ഉപഭോക്താവ് പറഞ്ഞു: "എന്നെപ്പോലെ വഞ്ചിക്കപ്പെട്ട ഉപഭോക്താക്കളെ സഹായിച്ചതിന് വളരെ നന്ദി കൺസ്യൂമർ ഹെൽപ്പ്‌ലൈൻ... വളരെ നന്ദി."

 

കർണാടകയിലെ ബാംഗ്ലൂരിൽ നിന്നുള്ള ഒരു ഉപഭോക്താവ് ഒരു വാർഷിക ഇന്റർനെറ്റ് പ്ലാൻ വാങ്ങി, തുക അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് കൃത്യമായി കൈമാറ്റം ചെയ്യപ്പെട്ടു. എന്നാൽ, കണക്ഷൻ ഒരിക്കലും ഇൻസ്റ്റാൾ ചെയ്തില്ല. അദ്ദേഹം കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടപ്പോൾ, 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് നൽകുമെന്ന് അദ്ദേഹത്തിന് ഉറപ്പ് ലഭിച്ചു. നിരവധി കോളുകളും പരാതികളും നടത്തിയിട്ടും, നാല് മാസത്തിനുശേഷവും ഉപഭോക്താവിന് റീഫണ്ട് ലഭിച്ചിരുന്നില്ല. ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈനിന്റെ ഫലപ്രദമായ ഇടപെടലിലൂടെ, കമ്പനി ഉടൻ തന്നെ റീഫണ്ട് സൗകര്യമൊരുക്കി. പരിഹാരത്തിൽ സംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് ഉപഭോക്താവ് പറഞ്ഞതിങ്ങനെ: "ഇതൊരു നല്ല അനുഭവമായിരുന്നു. അല്ലെങ്കിൽ, തുക തിരികെ ലഭിക്കുന്നത് ബുദ്ധിമുട്ടായിരുന്നു."

 

 തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്നുള്ള ഒരു ഉപഭോക്താവ് പുറപ്പെടുന്നതിന് 96 മണിക്കൂറിന് മുമ്പ് വിമാന ടിക്കറ്റ് റദ്ദാക്കി. എന്നാൽ ഉപഭോക്താവിന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്ക് ശേഷവും ടിക്കറ്റ് തുക റീഫണ്ട് നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടു. ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിന്റെ (NCH) സമയബന്ധിതമായ ഇടപെടലിലൂടെ, റീഫണ്ട് വിജയകരമായി നൽകി. നന്ദിയോടെ ഉപഭോക്താവ് പങ്കുവെച്ചതിങ്ങനെ: “വേഗത്തിലുള്ള നടപടിക്ക് NCH-ന് നന്ദി. നിങ്ങളുടെ പ്രവർത്തനത്തിൽ ഞാൻ സന്തുഷ്ടനാണ്.”

 

ദീർഘകാല നിയമനടപടികളുടെ ആവശ്യമില്ലാതെ ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിലും സമയബന്ധിതവുമായ പരാതി പരിഹാരം നൽകുന്ന ഫലപ്രദമായ ഒരു മുൻ -വ്യവഹാര സംവിധാനമെന്ന നിലയിൽ NCH-ന്റെ പങ്ക് ഈ കേസുകൾ എടുത്തുകാണിക്കുന്നു

 

ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിലേക്ക് പ്രവേശനം

 

രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് വ്യവഹാരത്തിന് മുമ്പുള്ള ഘട്ടത്തിൽ പരാതി പരിഹാരം തേടുന്നതിനുള്ള ഏക സംവിധാനമായി ഹെൽപ്പ് ലൈൻ മാറിയിരിക്കുന്നു. ഉപഭോക്താക്കൾക്ക് 17 ഭാഷകളിൽ ലഭ്യമായ ഈ സൗകര്യത്തിലൂടെ 1915 എന്ന ടോൾ ഫ്രീ നമ്പർ വഴി അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാം. സംയോജിത പരാതി പരിഹാര സംവിധാനം(INGRAM), ഒരു ഓമ്‌നി-ചാനലും ഐടി-അധിഷ്ഠിതവുമായ കേന്ദ്ര പോർട്ടൽ വഴിയും പരാതികൾ സമർപ്പിക്കാം. ഇതിനായി വാട്ട്‌സ്ആപ്പ് (8800001915), എസ്എംഎസ് (8800001915), ഇമെയിൽ (nch-ca[at]gov[dot]in), NCH ആപ്പ്, വെബ് പോർട്ടൽ (www.consumerhelpline.gov.in), ഉമാങ് ആപ്പ് എന്നിവയുൾപ്പെടെ ഒന്നിലധികം മാർഗങ്ങൾ ലഭ്യമാണ്. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം നൽകുന്നു.

 

ഉപഭോക്തൃ സംരക്ഷണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത വകുപ്പ് ആവർത്തിക്കുന്നു. കൂടാതെ എല്ലാ ഉപഭോക്താക്കളെയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സമയബന്ധിതമായ പരിഹാരം തേടുന്നതിനും ഹെൽപ്പ് ലൈൻ സജീവമായി ഉപയോഗിക്കാൻ അഭ്യർത്ഥിക്കുന്നു.


(रिलीज़ आईडी: 2209182) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Punjabi , Gujarati , Tamil , Kannada