പരിസ്ഥിതി, വനം മന്ത്രാലയം
ആരവല്ലി മലനിരകളെ കേന്ദ്രം പൂർണ്ണമായും സംരക്ഷിക്കും; പുതിയ ഖനന ലീസുകൾ അനുവദിക്കില്ല; സംരക്ഷിത മേഖലയുടെ വ്യാപ്തി വർദ്ധിപ്പിക്കും.
प्रविष्टि तिथि:
24 DEC 2025 7:12PM by PIB Thiruvananthpuram
ഡൽഹി മുതൽ ഗുജറാത്ത് വരെ വ്യാപിച്ചുകിടക്കുന്ന ആരവല്ലി മലനിരകളെ അനധികൃത ഖനനത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള സുപ്രധാന നീക്കത്തിൻ്റെ ഭാഗമായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEF&CC) ആരവല്ലി മേഖലയിൽ പുതിയ ഖനന ലീസുകൾ അനുവദിക്കുന്നത് പൂർണ്ണമായും നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നല്കി.
ആരവല്ലി മലനിരകളിലുടനീളം എല്ലായിടത്തും ഈ നിരോധനം ഒരേപോലെ ബാധകമായിരിക്കും.ഇത് ശ്രേണിയുടെ സമഗ്രത സംരക്ഷിക്കാനും ഉദ്ദേശിച്ചുള്ളതാണ്. ഗുജറാത്ത് മുതൽ ദേശീയ തലസ്ഥാന മേഖല വരെ വ്യാപിച്ചുകിടക്കുന്ന ഒരു തുടർച്ചയായ ഭൂമിശാസ്ത്രപരമായ പർവ്വതനിരയായി അരവല്ലിയെ സംരക്ഷിക്കുന്നതിനും അനിയന്ത്രിതമായ എല്ലാ ഖനന പ്രവർത്തനങ്ങളും അവസാനിപ്പിക്കുന്നതിനുമാണ് ഈ നിർദ്ദേശങ്ങൾ ലക്ഷ്യമിടുന്നത്.
കൂടാതെ, പാരിസ്ഥിതികവും ഭൗമശാസ്ത്രപരവും ഭൂപ്രകൃതി തലത്തിലുമുള്ള പരിഗണനകളെ അടിസ്ഥാനമാക്കി, കേന്ദ്രം നിലവിൽ ഖനനം നിരോധിച്ചിരിക്കുന്ന പ്രദേശങ്ങൾക്ക് പുറമേ, ആരവല്ലി മലനിരകളിലുടനീളം ഖനനം പൂർണ്ണമായും നിരോധിക്കേണ്ട പുതിയ പ്രദേശങ്ങൾ/മേഖലകൾ കണ്ടെത്താൻ 'ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ' (ICFRE)-നോട് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
മുഴുവൻ ആരവല്ലി മേഖലയ്ക്കുമായി സുസ്ഥിര ഖനനത്തിനായുള്ള സമഗ്രവും ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതുമായ മാനേജ്മെൻ്റ് പ്ലാൻ (MPSM) തയ്യാറാക്കുന്നതിനോടൊപ്പം തന്നെയാണ് ഈ പഠനം നടത്താൻ ICFRE- യോട് നിർദ്ദേശിച്ചിരിക്കുന്നത്. വിശാലമായ പങ്കാളികളുടെ കൂടിയാലോചനയ്ക്കായി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ഈ പദ്ധതി, മൊത്തത്തിലുള്ള പാരിസ്ഥിതിക ആഘാതങ്ങളേയും, പ്രകൃതിയുടെ താങ്ങാനുള്ള ശേഷിയേയും വിലയിരുത്തുകയും പാരിസ്ഥിതികമായി ലോലമായ, സംരക്ഷണ-നിർണ്ണായക മേഖലകൾ തിരിച്ചറിയുകയും, പുനഃസ്ഥാപനത്തിനും പുനരധിവാസത്തിനുമുള്ള നടപടികൾ ആസൂത്രണം ചെയ്യുകയും ചെയ്യും.
പ്രാദേശിക ഭൂപ്രകൃതി, പരിസ്ഥിതി, ജൈവവൈവിധ്യം എന്നിവ കണക്കിലെടുത്തുകൊണ്ട്, ആരവല്ലി മലനിരകളിലുടനീളം ഖനനം നിരോധിച്ചും നിയന്ത്രിച്ചും സംരക്ഷിക്കുന്ന മേഖലകളുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ കേന്ദ്രത്തിൻ്റെ ഈ നടപടി സഹായിക്കും.
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഖനികളെ സംബന്ധിച്ചും കേന്ദ്രം വ്യക്തമായ നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ മാനദണ്ഡങ്ങളും സുപ്രീം കോടതിയുടെ ഉത്തരവുകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ ഉറപ്പുവരുത്തണം. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര ഖനന രീതികളും പിന്തുടരുന്നുവെന്ന് ഉറപ്പാക്കാൻ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.
മരുഭൂവൽക്കരണം തടയുന്നതിനും, ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും, ഭൂഗർഭജല നിരപ്പ് ഉയർത്തുന്നതിനും, പ്രദേശത്തെ പാരിസ്ഥിതിക സേവനങ്ങളിലും ആരവല്ലി മലനിരകൾ വഹിക്കുന്ന നിർണ്ണായക പങ്ക് തിരിച്ചറിഞ്ഞ്, ഈ ആവാസവ്യവസ്ഥയുടെ ദീർഘകാല സംരക്ഷണത്തിന് കേന്ദ്ര സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്.
***
(रिलीज़ आईडी: 2208339)
आगंतुक पटल : 11