പ്രധാനമന്ത്രിയുടെ ഓഫീസ്
സശസ്ത്ര സീമാ ബൽ സ്ഥാപകദിനത്തിൽ സേനാംഗങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
प्रविष्टि तिथि:
20 DEC 2025 11:29AM by PIB Thiruvananthpuram
സശസ്ത്ര സീമാ ബൽ (SSB) സ്ഥാപകദിനത്തിൽ സേനയുടെ ഭാഗമായ എല്ലാ ഉദ്യോഗസ്ഥർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
SSB-യുടെ അചഞ്ചലമായ സമർപ്പണം ഉയർന്ന സേവനപാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അവരുടെ കർത്തവ്യബോധം രാജ്യത്തിന്റെ സുരക്ഷയുടെ കരുത്തുറ്റ സ്തംഭമായി തുടരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽമുതൽ കഠിനമായ പ്രവർത്തനസാഹചര്യങ്ങളിൽവരെ, SSB നിരന്തരം ജാഗ്രത പുലർത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“സശസ്ത്ര സീമാ ബലിന്റെ സ്ഥാപകദിനത്തിൽ, ഈ സേനയുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും ഞാൻ ആശംസകൾ നേരുന്നു. SSB-യുടെ അചഞ്ചലമായ സമർപ്പണം സേവനത്തിന്റെ ഏറ്റവും ഉയർന്ന പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. അവരുടെ കർത്തവ്യബോധം നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുടെ കരുത്തുറ്റ സ്തംഭമായി തുടരുന്നു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽമുതൽ കഠിനമായ പ്രവർത്തനസാഹചര്യങ്ങളിൽവരെ, SSB നിരന്തരം ജാഗ്രത പുലർത്തുന്നു. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@SSB_INDIA”
***********
-SK-
(रिलीज़ आईडी: 2206913)
आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada