പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാർലമെന്റ് ശാന്തി ബിൽ പാസാക്കിയതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

प्रविष्टि तिथि: 18 DEC 2025 9:47PM by PIB Thiruvananthpuram

പാർലമെന്റിന്റെ ഇരുസഭകളും ശാന്തി ബിൽ പാസാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇന്ത്യയുടെ സാങ്കേതിക മേഖലയ്ക്ക് ഒരു പരിവർത്തന നിമിഷമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ബില്ലിനെ പിന്തുണച്ച പാർലമെന്റ് അംഗങ്ങളോട് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഈ ബിൽ നിർമ്മിത ബുദ്ധിയെ സുരക്ഷിതമായി ശക്തിപ്പെടുത്തുകയും ഹരിത ഉൽപ്പാദനം സാധ്യമാക്കുകയും രാജ്യത്തിനും ലോകത്തിനും ശുദ്ധമായ ഊർജ്ജ ഭാവിയിലേക്കുള്ള നിർണ്ണായകമായ ഉത്തേജനം നൽകുകയും ചെയ്യുമെന്ന് പറഞ്ഞു.

ശാന്തി ബിൽ സ്വകാര്യ മേഖലയ്ക്കും യുവാക്കൾക്കും നിരവധി അവസരങ്ങൾ തുറക്കുമെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യയിൽ നിക്ഷേപിക്കാനും നവീകരിക്കാനും നിർമ്മിക്കാനുമുള്ള ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"പാർലമെന്റിന്റെ ഇരുസഭകളും ശാന്തി ബിൽ പാസാക്കിയത് നമ്മുടെ സാങ്കേതിക മേഖലയിൽ ഒരു പരിവർത്തന നിമിഷത്തെ അടയാളപ്പെടുത്തുന്നു. ബിൽ പാസാക്കാൻ പിന്തുണച്ച എംപിമാർക്ക് എന്റെ നന്ദി. നിർമ്മിത ബുദ്ധിയെ സുരക്ഷിതമായി ശക്തിപ്പെടുത്തുന്നത് മുതൽ ഹരിത ഉൽപ്പാദനം സാധ്യമാക്കുന്നത് വരെ, രാജ്യത്തിനും ലോകത്തിനും ശുദ്ധമായ ഊർജ്ജ ഭാവി കൈവരിക്കുന്നതിന് ഇത് നിർണ്ണായകമായ ഉത്തേജനം നൽകുന്നു. സ്വകാര്യ മേഖലയ്ക്കും നമ്മുടെ യുവാക്കൾക്കും ഇത് നിരവധി അവസരങ്ങൾ തുറന്നുനൽകുന്നു. ഇന്ത്യയിൽ നിക്ഷേപിക്കാനും നവീകരിക്കാനും നിർമ്മിക്കാനുമുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്!"

***

NK


(रिलीज़ आईडी: 2206405) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Punjabi , Gujarati , Telugu , Kannada