ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കർഷകർ, കരകൗശല വിദഗ്ധർ, സ്ത്രീകൾ, എം.എസ്.എം.ഇ- കൾ എന്നിവരുടെ അഭിവൃദ്ധിക്കായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ നയതന്ത്രത്തിൻ്റെ വിജയമാണ് ഇന്ത്യ-ഒമാൻ സി.ഇ.പി.എ എന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ

प्रविष्टि तिथि: 18 DEC 2025 6:59PM by PIB Thiruvananthpuram

ഇന്ത്യ-ഒമാൻ സി.ഇ.പി.എ, കർഷകർ, കരകൗശല വിദഗ്ധർ, സ്ത്രീകൾ, എം.എസ്.എം.ഇ- കൾ എന്നിവരുടെ അഭിവൃദ്ധിക്കായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ നയതന്ത്രത്തിൻ്റെ വിജയമാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു. ഒമാൻ്റെ 98.08 ശതമാനം ഇറക്കുമതി ഉൽപ്പന്നങ്ങൾക്കും നികുതിരഹിത പ്രവേശനം ഉറപ്പാക്കുന്ന ഇന്ത്യ-ഒമാൻ സി.ഇ.പി.എ ഒരു നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 99.38 ശതമാനത്തേയും ഉൾക്കൊള്ളുന്നു. കഠിനാധ്വാനികളായ നമ്മുടെ ജനങ്ങൾക്കും വ്യവസായങ്ങൾക്കും പുതിയ അവസരങ്ങൾ തുറന്നു നല്കുന്ന ഈ കരാർ, ആഗോള ചർച്ചകളിൽ സാധാരണക്കാരുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കീഴിലുള്ള നമ്മുടെ വ്യാപാര നയതന്ത്രത്തിലെ മാറ്റത്തിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

****


(रिलीज़ आईडी: 2206232) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Punjabi , Gujarati , Telugu , Kannada