തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള തൊഴിലുടമകളോട് എംപ്ലോയീസ് എൻറോൾമെന്റ് സ്കീം -2025 പ്രയോജനപ്പെടുത്താൻ ഇപിഎഫ്ഒ അഭ്യർത്ഥിക്കുന്നു

प्रविष्टि तिथि: 18 DEC 2025 12:48PM by PIB Thiruvananthpuram
ഇപിഎഫ് പരിരക്ഷ വിപുലീകരിക്കുന്നതിനുള്ള എംപ്ലോയീസ് എൻറോൾമെന്റ് സ്കീം (ഇഇഎസ്) -2025 സംവിധാനം, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആരംഭിച്ചു. ലളിതവും തൊഴിലുടമകൾക്ക് സൗഹൃദപരവുമായ രീതിയിൽ മുൻകാല നടപടിലംഘനങ്ങൾ ക്രമപ്പെടുത്തുന്നതുൾപ്പെടെ ലക്ഷ്യമിട്ടുള്ള ഒരു പ്രത്യേക ഒറ്റത്തവണ സൗകര്യ സംരംഭമാണിത്.

പദ്ധതിയുടെ ആനുകൂല്യങ്ങളെയും വ്യവസ്ഥകളെയും കുറിച്ച് തൊഴിലുടമകളെ അറിയിക്കുന്നതിനായി രാജ്യവ്യാപകമായി ഒരു ബോധവൽക്കരണ ക്യാമ്പയ്‌ൻ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഇപിഎഫ് ചട്ടക്കൂടിന് കീഴിൽ കരാർ, കാഷ്വൽ ജീവനക്കാരുടെ അംഗത്വം ഉറപ്പാക്കുന്നതിന് വിവിധ ഗവണ്മെന്റ് അധികാരികളുമായി ഈ വിഷയം പങ്ക് വെച്ചിട്ടുണ്ട്.

2017 ജൂലൈ 1 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ ഇപിഎഫ് പരിരക്ഷയിൽ നിന്ന് പുറത്തായ യോഗ്യരായ ജീവനക്കാരെ സ്വമേധയാ ചേർക്കുന്നതിനും മുൻകാല ചട്ട ലംഘനങ്ങൾ ക്രമപ്പെടുത്തുന്നതിനും തൊഴിലുടമകളെ പ്രാപ്തരാക്കുന്നതിനായി 2025 നവംബർ മുതൽ ആറ് മാസത്തെ പ്രത്യേക സംവിധാനം ഇഇസി–2025 അവതരിപ്പിക്കുന്നു. ഇതുവരെ ഇപിഎഫ് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത സ്ഥാപനങ്ങൾക്ക് ഈ ക്യാമ്പയ്‌നിന് കീഴിൽ പ്രസ്തുത പരിരക്ഷയ്ക്കായി അപേക്ഷിക്കാം. തുടർന്ന് യോഗ്യതയുള്ള ജീവനക്കാരെ നിശ്ചയിക്കുകയും അവരെ ചേർക്കുകയും ചെയ്യാം.

ഇഇഎസ്–2025 പ്രകാരം, ജീവനക്കാരുടെ വിഹിതം നേരത്തെ കുറച്ചിട്ടില്ലാത്ത സാഹചര്യങ്ങളിൽ, തൊഴിലുടമകൾക്ക്, അവരുടെ വിഹിതം മാത്രം നിക്ഷേപിച്ചാൽ മതിയാകും. വകുപ്പ് 7Q പ്രകാരമുള്ള പലിശ, ബാധകമായ അഡ്മിനിസ്ട്രേറ്റീവ് ചാർജുകൾ, 100 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്ന പിഴ നഷ്ടപരിഹാരം എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഇപിഎഫ്ഒയ്ക്ക് കീഴിലുള്ള മൂന്ന് പദ്ധതികൾക്കും കീഴിൽ പൂർണ്ണമായ നടപ്പാക്കലായി പരിഗണിക്കും.

അസസ്‌മെന്റ് അന്വേഷണം നേരിടുന്ന സ്ഥാപനങ്ങളും പദ്ധതിക്ക് കീഴിൽ അർഹരാണ്. അതുപോലെ, പദ്ധതിക്ക് കീഴിലുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി, പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗർ യോജനയ്ക്ക് കീഴിലുള്ള ആനുകൂല്യങ്ങൾക്കും ഈ സംവിധാനത്തിന് അർഹത ഉണ്ടാകും .

സമയബന്ധിതമായി നടപ്പിലാക്കുന്ന ഈ ഒറ്റത്തവണ അവസരം പ്രയോജനപ്പെടുത്താനും "എല്ലാവർക്കും സാമൂഹിക സുരക്ഷ" എന്ന ദേശീയ കാഴ്ചപ്പാടിലേക്ക് സംഭാവന നൽകാനും ഇപിഎഫ്ഒ എല്ലാ തൊഴിലുടമകളോടും അഭ്യർത്ഥിക്കുന്നു. ഈ ആവശ്യത്തിനായി, ഇത് വരെ വീഴ്ച വരുത്തിയതായി തിരിച്ചറിയപ്പെട്ട തൊഴിലുടമകളുമായി എസ്എംഎസ്, ഇമെയിൽ വഴി ഇപിഎഫ്ഒ ആശയവിനിമയം നടത്തും. അവരുടെ നടപടിവീഴ്ചകൾ ക്രമപ്പെടുത്തുന്നതിന് ഇഇഎസ് 2025 യുടെ ഒറ്റത്തവണ ഇളവ് പ്രയോജനപ്പെടുത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നു.
 
LPSS
*****

(रिलीज़ आईडी: 2205920) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Punjabi , Tamil