വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

591 പ്രക്ഷേപണ നിലയങ്ങൾ പ്രവർത്തിപ്പിച്ചുകൊണ്ട് ആകാശവാണി, രാജ്യവ്യാപകമായി പൊതു റേഡിയോ സേവനം വ്യാപിപ്പിക്കുന്നു

प्रविष्टि तिथि: 18 DEC 2025 12:50PM by PIB Thiruvananthpuram
നിലവിൽ, രാജ്യത്തുടനീളം ആകാശവാണിയുടെ 591 പ്രക്ഷേപണ നിലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 230 നിലയങ്ങൾക്ക് സ്വതന്ത്രമായി പരിപാടികൾ നിർമ്മിക്കുന്നതിനും പ്രേക്ഷപണം ചെയ്യുന്നതിനുമുള്ള സ്റ്റുഡിയോ സൗകര്യങ്ങളുണ്ട്.

ശേഷിക്കുന്ന 361 സ്റ്റേഷനുകളിൽ പ്രക്ഷേപണത്തിൻ്റെ  വ്യാപ്തി  വർദ്ധിപ്പിക്കുന്നതിനായി മറ്റ് ആകാശവാണി കേന്ദ്രങ്ങളുടെ പരിപാടികൾ റിലേ ചെയ്യുന്നു. ഈ പ്രക്ഷേപണ നിലയങ്ങളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിവരങ്ങൾ  https://prasarbharati.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഭിൽവാരയിലുള്ള ഒരു 100W എഫ്എം റിലേ സ്റ്റേഷൻ (20.04.2023-ൽ കമ്മീഷൻ ചെയ്തത്) വിവിധ് ഭാരതി സേവനങ്ങൾ റിലേ ചെയ്യുന്നുണ്ട്.

ആകാശവാണി ഉദയ്പൂരിൽ പരിപാടികളുടെ നിർമ്മാണത്തിനും പ്രക്ഷേപണത്തിനുമായി സ്റ്റുഡിയോ സൗകര്യങ്ങളുണ്ട്. വിവിധ് ഭാരതി സർവീസിൽ (FM) പ്രാദേശികമായി ഇത് പരിപാടികൾ നിർമ്മിക്കുന്നു.

ആകാശവാണി ഭിൽവാര ഉൾപ്പെടെയുള്ള പ്രസാർ ഭാരതിയുടെ റിലേ സ്റ്റേഷനുകൾ രാജ്യത്തുടനീളം സ്ഥാപിച്ചിരിക്കുന്നത് മറ്റ് ആകാശവാണി സ്റ്റേഷനുകൾ നിർമ്മിക്കുന്ന പരിപാടികൾ പുനഃപ്രക്ഷേപണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്.

ഇത് സാങ്കേതിക, മാനവ വിഭവശേഷിയുടെ പരമാവധി ഉപയോഗവും പൊതു പ്രക്ഷേപണത്തിൻ്റെ   വിശാലമായ പൊതു വ്യാപ്തിയും ഉറപ്പാക്കുകയും അതുവഴി പരിപാടികളുടെ ഗുണനിലവാരം നിലനിർത്തുകയും ചെയ്യുന്നു.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ 2025 ഡിസംബർ 17 ന് ലോക്‌സഭയിൽ സമർപ്പിച്ചതാണ് ഈ വിവരങ്ങൾ.
 
SKY
 
*****

(रिलीज़ आईडी: 2205914) आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Bengali-TR , Punjabi , Tamil , Telugu , Kannada