പ്രധാനമന്ത്രിയുടെ ഓഫീസ്
'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' സർദാർ വല്ലഭായ് പട്ടേലിന് അദ്ദേഹത്തിന്റെ 75-ാം ചരമവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
ഒരു ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കുന്നതിന് സർദാർ പട്ടേലിന്റെ ജീവിതം ഒരു ഉദാത്തമായ പ്രചോദനം നൽകുന്നു: പ്രധാനമന്ത്രി
സർദാർ പട്ടേൽ ഭാരതീയർക്ക് പകർന്നുനൽകിയ ദേശീയ ഐക്യബോധം വികസിത ഭാരതത്തിന് ഊർജ്ജ സ്രോതസ്സാണ്: പ്രധാനമന്ത്രി
प्रविष्टि तिथि:
15 DEC 2025 8:44AM by PIB Thiruvananthpuram
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന് അദ്ദേഹത്തിന്റെ 75-ാം ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. രാഷ്ട്രത്തെ ഏകീകരിക്കുന്നതിനും ഇന്ത്യയെ ഒറ്റക്കെട്ടായി നിലനിർത്തുന്നതിനും സർദാർ പട്ടേൽ തൻ്റെ ജീവിതം മുഴുവൻ സമർപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
സമഗ്രവും ശക്തവുമായ ഒരു ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ സർദാർ പട്ടേലിന്റെ സമാനതകളില്ലാത്ത സംഭാവന രാജ്യത്തിന്റെ കൂട്ടായ സ്മരണയിൽ എന്നും നിലനിൽക്കുമെന്ന് ശ്രീ മോദി പറഞ്ഞു.
ഒരു ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കുന്നതിന് സർദാർ പട്ടേലിന്റെ ജീവിതം ഉദാത്തമായ പ്രചോദനമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. 'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ ചൈതന്യം ഒരു വികസിത ഭാരതം എന്ന ദർശനത്തിന് ശക്തമായ ഊർജ്ജ സ്രോതസ്സായി തുടരുന്നു എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രനിർമ്മാണത്തിൽ സർദാർ പട്ടേലിന്റെ സമാനതകളില്ലാത്ത സംഭാവന, അദ്ദേഹത്തിന്റെ നിർണ്ണായക നേതൃത്വം, ഇന്ത്യയുടെ അഖണ്ഡത ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എന്നിവ ശക്തവും കഴിവുറ്റതുമായ ഒരു രാഷ്ട്രത്തിന് വഴികാട്ടിയായി എക്കാലവും വർത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ടു.
'എക്സ്' ൽ ശ്രീ മോദി കുറിച്ചു :
“लौह पुरुष सरदार वल्लभभाई पटेल को उनकी 75वीं पुण्यतिथि पर मेरा सादर नमन। उन्होंने देश को एकसूत्र में पिरोने के लिए अपना जीवन समर्पित कर दिया। अखंड और सशक्त भारतवर्ष के निर्माण में उनका अतुलनीय योगदान कृतज्ञ राष्ट्र कभी भुला नहीं सकता।”
“भारत रत्न सरदार पटेल की 75वीं पुण्यतिथि आत्मनिर्भर भारत के लिए प्रेरणा लेने का भी एक विशेष अवसर है। उन्होंने देशवासियों में राष्ट्रीय एकता की जो भावना भरी, वो ‘विकसित भारत’ के लिए ऊर्जा का स्रोत है। राष्ट्र निर्माण में उनकी अद्वितीय भूमिका सशक्त और सामर्थ्यवान भारत के लिए पथ-प्रदर्शक बनी रहेगी।”
***
NK
(रिलीज़ आईडी: 2203942)
आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada