റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക ഭക്ഷണവിഭവങ്ങൾ വിളമ്പും; ക്രമേണ എല്ലാ ട്രെയിനുകളിലും നടപ്പാക്കും

प्रविष्टि तिथि: 13 DEC 2025 5:34PM by PIB Thiruvananthpuram

കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണം, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ഇന്ന് റെയിൽ ഭവനിൽ ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ പങ്കെടുത്തു. റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി ശ്രീ രവ്നീത് സിംഗ് ബിട്ടുവും യോഗത്തിൽ സന്നിഹിതനായിരുന്നു.

 

വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക ഭക്ഷണവിഭവങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. യാത്രയിലൂടെ കടന്നുപോകുന്ന ഓരോ പ്രദേശത്തിൻ്റെയും സംസ്കാരവും അഭിരുചികളും പ്രതിഫലിപ്പിക്കുന്ന ഭക്ഷണം വാഗ്ദാനം ചെയ്യുന്നതിലൂടെ യാത്രാനുഭവം ഗണ്യമായി വർദ്ധിപ്പിക്കാനാവും. ഭാവിയിൽ ക്രമേണ ഈ സൗകര്യം എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.

 

വ്യാജ തിരിച്ചറിയൽ സംവിധാനങ്ങൾ വഴി നടത്തുന്ന ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനെതിരെ ഇന്ത്യൻ റെയിൽവേ എടുത്ത നടപടികൾ മികച്ച ഫലങ്ങൾ നൽകുന്നുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. യഥാർത്ഥ ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനും വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെത്തുന്നതിനും കർശനമായ സംവിധാനം ഏർപ്പെടുത്തിയതിനെത്തുടർന്ന്, ഐആർസിടിസി വെബ്‌സൈറ്റിൽ ഇപ്പോൾ പ്രതിദിനം 5,000 പുതിയ ഉപയോക്തൃ ഐഡികളാണ്  സൃഷ്ടിക്കപ്പെടുന്നത്. ഈ പുതിയ പരിഷ്കാരങ്ങൾ വരും മുമ്പ്, പുതിയ ഉപയോക്തൃ ഐഡികളായി സൃഷ്ടിക്കപ്പെടുന്നതിൻ്റെ എണ്ണം പ്രതിദിനം ഒരു ലക്ഷത്തോളം വരെ എത്തിയിരുന്നു.

 

ഈ നടപടികൾ 3.03 കോടി വ്യാജ അക്കൗണ്ടുകൾ നിർജ്ജീവമാക്കാൻ ഇതിനകം തന്നെ ഇന്ത്യൻ റെയിൽവേയെ സഹായിച്ചിട്ടുണ്ട്. സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൻ്റെ അടിസ്ഥാനത്തിൽ 2.7 കോടി ഉപയോക്തൃ ഐഡികൾ താൽക്കാലികമായി മരവിപ്പിക്കുകയോ മരവിപ്പിക്കാനായി തിരിച്ചറിയുകയോ ചെയ്തിട്ടുണ്ട്. 

 

എല്ലാ യാത്രക്കാർക്കും യഥാർത്ഥ ഐഡി വഴി എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് ടിക്കറ്റ് സംവിധാനം പരിഷ്കരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രമന്ത്രിയും സഹമന്ത്രിയും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 

 

***


(रिलीज़ आईडी: 2203561) आगंतुक पटल : 25
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Odia , Tamil , Kannada