സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
കൊപ്രയുടെ 2026 കാലയളവിലേക്കുള്ള കുറഞ്ഞ താങ്ങുവിലയ്ക്കു കേന്ദ്രമന്ത്രിസഭാംഗീകാരം
प्रविष्टि तिथि:
12 DEC 2025 4:20PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതി 2026 കാലയളവിൽ കൊപ്രയ്ക്കുള്ള കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP) അംഗീകാരം നൽകി. കർഷകർക്ക് ആദായകരമായ വില നൽകുന്നതിനായി, 2018-19-ലെ കേന്ദ്ര ബജറ്റിൽ, എല്ലാ നിർബന്ധിത വിളകളുടെയും MSP അഖിലേന്ത്യാ ശരാശരി ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് എങ്കിലുമായി നിശ്ചയിക്കുമെന്നു ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നു. മിൽ കൊപ്രയുടെ ന്യായമായ ശരാശരി ഗുണനിലവാരത്തിന് ക്വിന്റലിന് 12,027 രൂപയായും ഉണ്ടക്കൊപ്രയ്ക്ക് ക്വിന്റലിന് 12,500 രൂപയായും 2026 കാലയളവിൽ MSP നിശ്ചയിച്ചിട്ടുണ്ട്.
2026 കാലയളവിലെ MSP മുൻ കാലയളവിനെ അപേക്ഷിച്ച് മിൽ കൊപ്രയ്ക്കു ക്വിന്റലിന് 445 രൂപയും ഉണ്ടക്കൊപ്രയ്ക്കു ക്വിന്റലിന് 400 രൂപയും വർദ്ധിച്ചു. 2014-ലെ വിപണന കാലയളവിൽ മിൽ കൊപ്രയുടെയും ഉണ്ടക്കൊപ്രയുടെയും MSP ക്വിന്റലിന് 5,250 രൂപയും 5,500 രൂപയും ആയിരുന്നത് 2026-ലെ വിപണന കാലയളവിൽ ക്വിന്റലിന് 12,027 രൂപയും 12,500 രൂപയുമായി ഗവണ്മെന്റ് വർദ്ധിപ്പിച്ചു. ഇതു യഥാക്രമം 129 ശതമാനവും 127 ശതമാനവും വളർച്ച രേഖപ്പെടുത്തുന്നു.
ഉയർന്ന താങ്ങുവില നാളികേര കർഷകർക്ക് ആദായകരമായ വരുമാനം ഉറപ്പാക്കുക മാത്രമല്ല, ആഭ്യന്തരമായും അന്തർദേശീയമായും നാളികേര ഉൽപ്പന്നങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി കൊപ്ര ഉൽപ്പാദനം വികസിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
വില പിന്തുണാപദ്ധതി (PSS) പ്രകാരം കൊപ്ര സംഭരിക്കുന്നതിന് ദേശീയ കാർഷിക സഹകരണ വിപണന ഫെഡറേഷനും (NAFED) ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനും (NCCF) കേന്ദ്ര നോഡൽ ഏജൻസികളായി (CNA) തുടർന്നും പ്രവർത്തിക്കും.
****
NK
(रिलीज़ आईडी: 2203162)
आगंतुक पटल : 21
इस विज्ञप्ति को इन भाषाओं में पढ़ें:
Marathi
,
Tamil
,
Telugu
,
Kannada
,
Bengali
,
Odia
,
English
,
Urdu
,
हिन्दी
,
Assamese
,
Punjabi
,
Gujarati