പ്രധാനമന്ത്രിയുടെ ഓഫീസ്
75-ാം ജന്മദിനം ആഘോഷിക്കുന്ന ശ്രീ രജനീകാന്ത് ജിക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
प्रविष्टि तिथि:
12 DEC 2025 8:59AM by PIB Thiruvananthpuram
ഇന്ന് 75-ാം ജന്മദിനം ആഘോഷിക്കുന്ന ശ്രീ രജനീകാന്ത് ജിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
രജനീകാന്ത് ജിയുടെ അഭിനയപ്രകടനങ്ങൾ തലമുറകളോളം പ്രേക്ഷകരെ ആകർഷിക്കുകയും വ്യാപക പ്രശംസ നേടുകയും ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വൈവിധ്യമാർന്ന വേഷങ്ങളിലും രീതികളിലും സിനിമാറ്റിക് ശൈലികളിലുമായി വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചലച്ചിത്ര സംഭാവനകൾ ഇന്ത്യൻ സിനിമയിൽ നിരന്തരം പുതിയ നാഴികക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ചലച്ചിത്ര ലോകത്ത് ശ്രീ രജനീകാന്ത് 50 വർഷം പൂർത്തിയാക്കുന്ന ഈ വർഷത്തിന് സവിശേഷ പ്രാധാന്യമുണ്ടെന്നും ഇത് ചലച്ചിത്ര വ്യവസായത്തിനുള്ള അദ്ദേഹത്തിന്റെ ശാശ്വത സ്വാധീനത്തെയും അതുല്യ സംഭാവനകളെയും പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശ്രീ രജനീകാന്ത് ജിക്ക് ദീർഘായുസ്സോടും ആരോഗ്യത്തോടും സംതൃപ്തിയോടും കൂടിയ ജീവിതം ഉണ്ടാകട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.
എക്‌സിലെ പോസ്റ്റുകളിൽ ശ്രീ മോദി പറഞ്ഞു:
"ശ്രീ രജനീകാന്ത് ജിക്ക് അദ്ദേഹത്തിന്റെ 75-ാം ജന്മദിനത്തിന്റെ ഈ സവിശേഷ വേളയിൽ ആശംസകൾ. അദ്ദേഹത്തിന്റെ അഭിനയപ്രകടനങ്ങൾ തലമുറകളെ ആകർഷിക്കുകയും വ്യാപക പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്. വൈവിധ്യമാർന്ന വേഷങ്ങളിലും രീതികളിലും സിനിമാറ്റിക് ശൈലികളിലുമായി വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചലച്ചിത്ര സംഭാവനകൾ ഇന്ത്യൻ സിനിമയിൽ നിരന്തരം പുതിയ നാഴികക്കല്ലുകൾ സ്ഥാപിക്കുന്നു. ചലച്ചിത്രമേഖലയിൽ അദ്ദേഹം 50 വർഷം പൂർത്തിയാക്കിയെന്നത് ഈ വർഷത്തെ ശ്രദ്ധേയമായ ഒരു സവിശേഷതയാണ്. അദ്ദേഹത്തിന്റെ ദീർഘായുസ്സോടും ആരോഗ്യത്തോടും കൂടിയ ജീവിതത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു."
“திரு ரஜினிகாந்த் அவர்களின் 75-வது பிறந்தநாள் எனும் சிறப்பான தருணத்தில் அவருக்கு வாழ்த்துகள். அவரது நடிப்பாற்றல் பல தலைமுறைகளைக் கவர்ந்துள்ளது; பரவலான பாராட்டைப் பெற்றுள்ளது. அவரது திரையுலகப் படைப்புகள் பல்வேறு பாத்திரங்கள் மற்றும் பாணிகளில் பரவி, தொடர்ச்சியான முத்திரைகளைப் பதித்துள்ளன. திரைப்பட உலகில் அவர் 50 ஆண்டுகளை நிறைவு செய்திருப்பது இந்த ஆண்டின் குறிப்பிடத்தக்க அம்சமாகும். அவரது நீண்டகால, ஆரோக்கியமான வாழ்க்கைக்காகப் பிரார்த்திக்கிறேன்.”
***
AT
(रिलीज़ आईडी: 2202705)
आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें:
Tamil
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Odia
,
Telugu
,
Kannada