ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഇതിഹാസ കർണാടക സംഗീതജ്ഞ ശ്രീമതി എം.എസ്. സുബ്ബലക്ഷ്മിയുടെ ചരമവാർഷികദിനത്തിൽ ഉപരാഷ്ട്രപതി ആദരാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
11 DEC 2025 1:51PM by PIB Thiruvananthpuram
ഇതിഹാസ കർണാടക സംഗീതജ്ഞ ശ്രീമതി എം.എസ്. സുബ്ബലക്ഷ്മിയുടെ ചരമവാർഷികദിനത്തിൽ, ഇന്ന് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ആദരാഞ്ജലി അർപ്പിച്ചു. അവരുടെ മനോഹര ശബ്ദവും ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് നൽകിയ സമാനതകളില്ലാത്ത സംഭാവനയും നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിലെ ഒരു അനശ്വര അധ്യായമാണെന്ന് ഉപരാഷ്ട്രപതി സമൂഹ മാധ്യമത്തിൽ പ്രസ്താവിച്ചു. സമർപ്പണത്തിലൂടെയും കലാപരമായ മികവിലൂടെയും അവർ കർണാടക സംഗീതത്തെ ആഗോള പ്രശസ്തിയിലേക്ക് ഉയർത്തിയതായും വിവിധ തലമുറകളിലെ സംഗീതജ്ഞരെ പ്രചോദിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
വിശുദ്ധി, അന്തസ്സ്, അഗാധമായ കലാജ്ഞാനം എന്നിവയാൽ സമ്പന്നമായ അവരുടെ കാലാതീത പൈതൃകം, സംഗീത ലോകത്തെ എന്നും പ്രകാശപൂരിതമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
***
(रिलीज़ आईडी: 2202298)
आगंतुक पटल : 6