ന്യൂനപക്ഷകാര്യ മന്ത്രാലയം
azadi ka amrit mahotsav

UMEED പോർട്ടലിൽ, ഡാറ്റാ ഉൾചേർക്കലിൽ ശക്തമായ കുതിച്ചുചാട്ടം : വഖഫ് ബോർഡുകൾ മന്ദഗതിയിൽ ആരംഭിച്ചെങ്കിലും അവസാനഘട്ടത്തിലുണ്ടായ വൻതോതിലുള്ള അപ്‌ലോഡുകൾ UMEED പോർട്ടൽ മികച്ച നിലയിൽ കൈകാര്യം ചെയ്തു

प्रविष्टि तिथि: 09 DEC 2025 8:31PM by PIB Thiruvananthpuram
ഉമീദ് പോർട്ടൽ ആരംഭിച്ചതിനുശേഷം, ഡാറ്റ ചേർക്കുന്നതിനും അതിന് വേണ്ട പരിശീലനം നൽകുന്നതിനുമായി ന്യൂനപക്ഷകാര്യ മന്ത്രാലയം സംസ്ഥാനങ്ങളുമായും വഖഫ് ബോർഡുകളുമായും ചേർന്ന് അക്ഷീണം പ്രവർത്തിച്ചു. എല്ലാ സംസ്ഥാനങ്ങളുമായും/കേന്ദ്രഭരണ പ്രദേശങ്ങളുമായും ഏഴ് മേഖലാതല അവലോകന-പരിശീലന യോഗങ്ങൾ നടത്തി. 30 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, 32 വഖഫ് ബോർഡുകൾ എന്നിവയ്ക്കായി ഏകദേശം 10 കോടി രൂപയുടെ ശേഷി വികസന ഫണ്ടുകൾ തവണകളായി അനുവദിച്ചു. ഹെൽപ്പ്‌ലൈൻ പിന്തുണ, വി സി അധിഷ്ഠിത പരിശീലന സെഷനുകൾ, മാസ്റ്റർ ട്രെയിനർ ശില്പശാലകൾ എന്നിവയും സംഘടിപ്പിച്ചു. എങ്കിലും ഈ വിപുലമായ ശ്രമങ്ങൾക്കിടയിലും, ആറ് മാസത്തെ അപ്‌ലോഡ് കാലയളവിലെ ആദ്യ നാല് മാസം മിക്ക വഖഫ് ബോർഡുകളും വളരെ മന്ദഗതിയിലാണ് അപ്‌ലോഡ് നടത്തിയത്. പോർട്ടൽ ആരംഭിച്ചതിന് ശേഷം, 2.42 ലക്ഷം ഡാറ്റ ചേർക്കലുമായി നവംബറിൽ മാത്രമാണ് ബോർഡുകൾ സജീവമായത് . ജൂണിൽ 11 അപ്‌ലോഡുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ജൂലൈ- 50, ഓഗസ്റ്റ് -822, സെപ്റ്റംബർ- 4,000-ത്തിലധികം എന്നിങ്ങനെയാണ് അപ്‌ലോഡ് ചെയ്തതിന്റെ കണക്കുകൾ. വഖഫ് ബോർഡുകൾ തുടക്കത്തിൽ ഈ പ്രക്രിയയെ ഉദാസീനമായി കൈകാര്യം ചെയ്തെന്ന് ഈ രേഖകൾ കാണിക്കുന്നു. നിലവിലുള്ള സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിൽ വഖഫ് ബോർഡുകൾ സ്വീകരിച്ച സമീപനം പട്ടികയിൽ നിന്നും ലഭ്യമാണ്.

പട്ടിക:വഖഫ് സ്വത്തുക്കൾ സംബന്ധിച്ച ഡാറ്റ ഓരോ മാസവും ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളതിന്റെ വിശദാംശങ്ങൾ

 

Month (2025)

Properties Initiated

June

11

July

50

August

822

September

4,327

October

25,827

November

2,42,463

December (till 6th)

2,43,582

Grand Total

5,17,082

ഉമീദ് ആക്റ്റ്, 1995 എന്ന നിയമം 2025 ഏപ്രിൽ 8 ന് പ്രാബല്യത്തിൽ വന്നു. നിലവിലുള്ള വഖഫ് സ്വത്തുക്കൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി 2025 ഡിസംബർ 6 ന് അവസാനിച്ചു. ആകെ 5,17,082 സ്വത്തുക്കൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അവസാന ആഴ്ചകളിൽ പ്രത്യേകിച്ച് കഴിഞ്ഞ ആറ് ദിവസങ്ങളിലാണ് കാര്യക്ഷമമായ ഡാറ്റ അപ്‌ലോഡിങ് നടന്നത്.ഈ കാലയളവിൽ പോർട്ടലിൽ 2,43582-ലധികം വിവരങ്ങൾ ചേർത്തു . ഉമീദ് പോർട്ടലിന്റെ കരുത്തിനെ ഇത് പ്രതിഫലിപ്പിക്കുന്നു. ചിലത് ഒഴികെ, മിക്കവാറും എല്ലാ വഖഫ് ബോർഡുകളും ആദ്യത്തെ അഞ്ച് മാസം നിഷ്‌ക്രിയമായി തുടരുകയും സമയപരിധി അവസാനിക്കാറായപ്പോൾ മാത്രം അപ്‌ലോഡ് നടത്തുകയും ചെയ്തതായി ഡാറ്റ കാണിക്കുന്നു. എന്നിരുന്നാലും, ഉമീദ് പോർട്ടൽ പെട്ടെന്നുണ്ടായ വൻതോതിൽ ഉള്ള അപ്‌ലോഡിങ് സുഗമമായി കൈകാര്യം ചെയ്തു. പല സംസ്ഥാനങ്ങളും അസാധാരണമാംവിധം ഉയർന്ന അളവിലുള്ള അപ്‌ലോഡുകൾ വിജയകരമായി പൂർത്തിയാക്കി.

ഡിസംബർ 6 ലെ സമയപരിധിക്ക് മുമ്പ് തങ്ങളുടെ വഖഫ് സ്വത്തുക്കൾ അപ്‌ലോഡ് ചെയ്യാൻ കഴിയാത്ത മുതവല്ലികൾക്ക് ചില പരിഹാര മാർഗങ്ങളുണ്ട്. അവർക്ക് പരിഹാരത്തിനായി അതത് വഖഫ് ട്രൈബ്യൂണലുകളെ സമീപിക്കാമെന്ന് ഉമീദ് നിയമം വ്യക്തമായ പരിഹാര സംവിധാനം മുന്നോട്ട് വെയ്ക്കുന്നുണ്ട്.

“വഖഫ് സ്വത്തുക്കളുടെ 27% മാത്രമേ അപ്‌ലോഡ് ചെയ്തിട്ടുള്ളൂ” എന്ന ചില സമീപകാല മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാനപരമായി പിഴവുള്ളതാണ്. ഈ റിപ്പോർട്ടുകൾ പൂർണ്ണമായും പഴയ WAMSI കണക്കുകളെയാണ് ആശ്രയിക്കുന്നത്. അവ ഇന്ന് ഔദ്യോഗികമായി പ്രസക്തിയില്ലാത്ത കണക്കുകളാണ്. WAMSI വിശ്വസനീയമല്ലെന്ന് വളരെക്കാലമായി അംഗീകരിക്കപ്പെട്ടിരുന്നു. ഇതിൽ ആയിരക്കണക്കിന് എൻട്രികളിൽ സീറോ-ഏരിയ വസ്തുക്കൾ, പൊരുത്തമില്ലാത്തതോ ഇരട്ടിച്ചതോ ആയ കോഡുകൾ, തെളിവില്ലാതെ വിലക്കയറ്റം സംഭവിച്ചതായി കാണിക്കുന്ന ഭൂപ്രദേശങ്ങൾ, ഡാറ്റ-എൻട്രി പൊരുത്തക്കേടുകൾ എന്നിവ പോലുള്ള പിശകുകൾ ഉണ്ടായിരുന്നു. നിരവധി സംസ്ഥാന ബോർഡുകൾ തന്നെ ഈ പിഴവുകൾ അംഗീകരിച്ചു. ഡാറ്റ തിരുത്താൻ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവർത്തിച്ച് നിർദ്ദേശിച്ചു; വിഷയം JPC യുടെയും സുപ്രീം കോടതിയുടെയും മുമ്പാകെ സമർപ്പിച്ചു. ഒടുവിൽ, കൃത്യത ഇല്ലാത്തത് കാരണം, 2025 മെയ് 8 ന് WAMSI ഔദ്യോഗികമായി പ്രവർത്തനരഹിതമാക്കി മാറ്റുകയും ചെയ്തു. ഡാറ്റാ അപ് ലോഡിങ് ശതമാനവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള കണക്കുകൂട്ടലിനായി ഈ പ്രവർത്തനരഹിതമായ ഡാറ്റാസെറ്റ് ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാപരമായി അംഗീകരിക്കാൻ കഴിയാത്തതുമാണ്.

 ഉമീദ് പോർട്ടലിൽ അവസാന ഘട്ടത്തിലുണ്ടായ ശ്രദ്ധേയമായ പ്രകടനത്തെയാണ് ഇത്തരത്തിൽ ചില മാധ്യമ റിപ്പോർട്ടുകൾ അവഗണിക്കുന്നത്. നവംബർ അവസാനത്തിലും ഡിസംബർ ആദ്യവാരത്തിലും ബോർഡുകൾ അവരുടെ ശ്രമങ്ങൾ ഊർജിതമാക്കിയതോടെ, കഴിഞ്ഞ 150 മണിക്കൂറിനുള്ളിൽ മാത്രം രണ്ടര ലക്ഷത്തിലധികം അപ്‌ലോഡുകളാണ് പോർട്ടലിൽ ഉണ്ടായത്. വളരെയധികം ഡാറ്റാ ട്രാഫിക് ഉണ്ടായിരുന്നിട്ടും 24 മണിക്കൂറും പ്രവർത്തിക്കുന്ന സാങ്കേതിക പിന്തുണയോടെ ഈ സംവിധാനം സ്ഥിരതയുള്ളതും പൂർണ്ണമായും പ്രവർത്തനക്ഷമവുമായി തുടർന്നു.കർണാടക (58,328), മഹാരാഷ്ട്ര (62,939), ഗുജറാത്ത് (27,458), തെലങ്കാന (46,480), ബീഹാർ (15,204), പഞ്ചാബ് (25,910), ഹരിയാന (13,445), ജമ്മു & കശ്മീർ (25,293), ഉത്തർപ്രദേശ് (92,830) എന്നിവയുൾപ്പെടെ നിരവധി പ്രധാന സംസ്ഥാനങ്ങൾ ഉയർന്ന അളവിൽ കൃത്യമായ അപ്‌ലോഡുകൾ രേഖപ്പെടുത്തി.

WAMSI- ൽ നിന്ന് വ്യത്യസ്തമായി, ഓരോ ഘട്ടത്തിലും രേഖകളുടെ തെളിവുകൾ ഉപയോഗിച്ച്, മേക്കർ-ചെക്കർ-അപ്പ്രൂവർ പ്രവർത്തന രീതിയിലൂടെ, പുതിയതും ആധികാരികവുമായ ഡാറ്റ അധിഷ്ഠിത സംവിധാനമായാണ് ഉമീദ് നിർമ്മിച്ചിരിക്കുന്നത്. WAMSI യുടെ കൃത്യതയില്ലാത്ത കണക്കുകളുമായി ഈ പരിശോധിച്ചുറപ്പിച്ച ഡാറ്റാസെറ്റിനെ താരതമ്യം ചെയ്യുന്നത് തികച്ചും അടിസ്ഥാനരഹിതവും അംഗീകരിക്കാൻ കഴിയാത്തതുമാണ്.
 
 

(रिलीज़ आईडी: 2201327) आगंतुक पटल : 2
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , हिन्दी , Marathi , Telugu , Kannada