രാജ്യരക്ഷാ മന്ത്രാലയം
'ഓപ്പറേഷൻ സാഗർ ബന്ധു' - ശ്രീലങ്കയിലേക്ക് 1000 ടൺ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനായി ഇന്ത്യൻ നാവികസേന നാല് യുദ്ധക്കപ്പലുകൾ കൂടി വിന്യസിച്ചു
प्रविष्टि तिथि:
08 DEC 2025 11:00AM by PIB Thiruvananthpuram
ശ്രീലങ്കയിലെ ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ അടിയന്തര തിരച്ചിൽ,രക്ഷാപ്രവർത്തനം, മാനുഷിക സഹായം, ദുരിതാശ്വാസം (HADR) എന്നിവ നൽകുന്നതിനായി ആരംഭിച്ച ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി, കൂടുതൽ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ നാവികസേന INS ഘരിയൽ, LCU 54, LCU 51, LCU 57 എന്നീ നാല് കപ്പലുകൾ കൂടി വിന്യസിച്ചു.
ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഉദയഗിരി, ഐഎൻഎസ് സുകന്യ എന്നിവ നേരത്തെ ദുരിതാശ്വാസ സഹായവും ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തന പിന്തുണയും നൽകിയിരുന്നു.
മൂന്ന് എൽസിയു (ലാൻഡിംഗ് ക്രാഫ്റ്റ് യൂട്ടിലിറ്റി)കളും 2025 ഡിസംബർ 07-ന് രാവിലെ കൊളംബോയിൽ എത്തി, ദുരിതാശ്വാസ വസ്തുക്കൾ ശ്രീലങ്കൻ അധികാരികൾക്ക് കൈമാറി. മാനുഷിക സഹായം തുടരുന്നതിനായി ഐഎൻഎസ് ഘരിയാൽ 2025 ഡിസംബർ 08-ന് ട്രിങ്കോമാലിയിൽ എത്തും.
അടിയന്തര ദുരിതാശ്വാസ സഹായത്തിനായി 1000 ടൺ സാധനങ്ങളുമായി ഈ കപ്പലുകൾ എത്തിയത്, ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തെയും ഇന്ത്യൻ സമുദ്ര മേഖലയിലെ അയൽരാജ്യങ്ങൾക്ക് സമയബന്ധിതമായ മാനുഷിക സഹായം നൽകുന്നതിനുള്ള ഇന്ത്യൻ നാവികസേനയുടെ പ്രതിജ്ഞാബദ്ധതയെയും എടുത്തുകാണിക്കുന്നു.
*****
(रिलीज़ आईडी: 2200349)
आगंतुक पटल : 7