ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

കരകൗശല മേഖലയിലെ മികവിനെ ആദരിക്കാനായി കരകൗശല അവാർഡുകൾ പ്രഖ്യാപിച്ചു

2025 ഡിസംബർ 9 ന് ആദരണീയ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു കരകൗശല അവാർഡുകൾ സമ്മാനിക്കും

കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ്, ടെക്സ്റ്റൈൽസ്, വിദേശകാര്യ സഹമന്ത്രി ശ്രീ പബിത്ര മാർഗരിറ്റ എന്നിവരുടെ സാന്നിധ്യത്തിൽ ചടങ്ങ് നടക്കും

മികച്ച കരകൗശല വിദഗ്ധർക്ക് ശിൽപ ഗുരു പുരസ്കാരവും ദേശീയ അവാർഡും നൽകും

കേരളത്തിൽ നിന്ന് മൂന്ന് ദേശീയ അവാർഡ് ജേതാക്കൾ

प्रविष्टि तिथि: 05 DEC 2025 11:02AM by PIB Thiruvananthpuram

2023, 2024 വർഷങ്ങളിലെ വിശിഷ്ട കരകൗശല വിദഗ്ധരെ ആദരിക്കുന്നതിനായി കരകൗശല അവാർഡുകൾ പ്രഖ്യാപിച്ച് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം. അവാർഡ് ദാന ചടങ്ങ് 2025 ഡിസംബർ 9 ചൊവ്വാഴ്ച ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കും. ദേശീയ കരകൗശല വാരാഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ് ഈ പരിപാടി. സമാനതകളില്ലാത്ത കലാ മികവിനെ അംഗീകരിക്കുകയും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ കരകൗശല പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ​ഗവൺമെന്റിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ ഈ അഭിമാനകരമായ ദേശീയ ബഹുമതികളിലൂടെ വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.

ചടങ്ങിൽ ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു മുഖ്യാതിഥിയായിരിക്കും. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ് അധ്യക്ഷത വഹിക്കും, ടെക്സ്റ്റൈൽസ്, വിദേശകാര്യ സഹമന്ത്രി ശ്രീ പബിത്ര മാർഗരിറ്റ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

1965 ൽ ആരംഭിച്ചതുമുതൽ, ദേശീയ കരകൗശല അവാർഡുകളിലൂടെ രാജ്യത്തിന്റെ സാംസ്കാരിക ഭൂപ്രകൃതിയെ സമ്പന്നമാക്കിയ അസാധാരണ കഴിവുകളുളള കരകൗശല വിദഗ്ധരെ അംഗീകരിച്ചുവരുന്നു. 2002 ൽ അവതരിപ്പിച്ച ശിൽപ് ഗുരു അവാർഡുകൾ ഇന്ത്യൻ കരകൗശല മേഖലയിലെ ഏറ്റവും ഉയർന്ന അംഗീകാരമായി നിലകൊള്ളുന്നു. ഇന്ത്യയുടെ വൈവിധ്യമാർന്ന കരകൗശല പൈതൃകത്തിന്റെ തുടർച്ചയും പരിണാമവും ഉറപ്പാക്കിക്കൊണ്ട്, തങ്ങളുടെ കരകൗശല മേഖലയിൽ മാതൃകാപരമായ വൈദഗ്ധ്യവും നൂതനത്വവും പ്രകടിപ്പിച്ച കരകൗശല വിദഗ്ധരെ ഈ അവാർഡുകളിലൂടെ ആദരിക്കുന്നു. കേരളത്തിൽ നിന്ന് മൂന്ന് പേർക്ക് ഇക്കുറി അവാർഡുകൾ ലഭിച്ചു. വൈക്കോൽ ചിത്രരചനാ (StrawPicture Craft) രം​ഗത്ത് മികവ് തെളിയിച്ച തിരുവനന്തപുരം സ്വദേശി ബി രാധാകൃഷ്ണപിള്ള 2023ലെ ദേശീയ പുരസ്കാരത്തിനും, വൈക്കോൽ കരകൗശല വിഭാ​ഗത്തിൽ തിരുവനന്തപുരം സ്വദേശി കെ സുലൈമാൻ കുട്ടി, ടെറാക്കോട്ട ശിൽപരം​ഗത്തെ മികവിന് തിരുവനന്തപുരം സ്വദേശി വി കെ ജയൻ എന്നിവർ  2024ലെ ദേശീയ പുരസ്കാരത്തിനും അർഹരായി.

 ഇന്ത്യയിലെ കരകൗശല വിദഗ്ധരെ ആദരിക്കുന്നതിനും കരകൗശല വസ്തുക്കളുടെ നിലനിൽക്കുന്ന സാംസ്കാരിക പ്രാധാന്യത്തെ ആഘോഷിക്കുന്നതിനുമാണ് ഡിസംബർ 8 മുതൽ 14 വരെ ദേശീയ കരകൗശല വാരം ആചരിക്കുന്നത്. ഇതേക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനും, കരകൗശല വിദഗ്ധരുടെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതിനും, സമകാലിക ഇന്ത്യയിൽ മേഖലയുടെ സാമൂഹിക-സാമ്പത്തിക പ്രസക്തി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിപുലമായ പ്രവർത്തനങ്ങളും പൊതുജന ഇടപെടലുകളും ഈ വാരാഘോഷത്തിൽ ഉൾപ്പെടുന്നു. അസാധാരണമായ കരകൗശല വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുന്ന പ്രദർശനങ്ങൾ, തീമാറ്റിക് വർക്ക്ഷോപ്പുകൾ, ശേഷി വർദ്ധിപ്പിക്കൽ പരിപാടികൾ, കരകൗശല പ്രകടനങ്ങൾ, പാനൽ ചർച്ചകൾ, ഔട്ട്റീച്ച് സംരംഭങ്ങൾ, സാംസ്കാരിക പ്രകടനങ്ങൾ എന്നിവ മുഖ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

കരകൗശല മേഖല ഇന്ത്യയുടെ സാംസ്കാരിക, സാമ്പത്തിക ഭൂപ്രകൃതിയുടെ ഒരു ആണിക്കല്ലായി തുടരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങൾ സംരക്ഷിക്കുകയും, ദശലക്ഷക്കണക്കിന് ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു - പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും അർദ്ധനഗരങ്ങളിലും, രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകുന്നു. അംഗീകാരം, വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കൽ, സാങ്കേതിക ഇടപെടലുകൾ, സാമ്പത്തിക ശാക്തീകരണം, മെച്ചപ്പെട്ട ആഭ്യന്തര, അന്തർദേശീയ വിപണി പ്രവേശനം എന്നിവയിലൂടെ കരകൗശല വിദഗ്ധരെ പിന്തുണയ്ക്കുന്നതിന് ടെക്സ്റ്റൈൽസ് മന്ത്രാലയം ആഴത്തിൽ പ്രതിജ്ഞാബദ്ധമാണ്. ഈ സംരംഭങ്ങളിലൂടെയും ദേശീയ കരകൗശല വാരാഘോഷത്തിലൂടെയും, ഇന്ത്യയുടെ കരകൗശല പാരമ്പര്യം കൂടുതൽ ഉയർത്താനും, കരകൗശല സമൂഹങ്ങളെ ശക്തിപ്പെടുത്താനും, ആധുനിക ലോകത്ത് രാജ്യത്തിന്റെ പരമ്പരാഗത കരകൗശല വസ്തുക്കൾ അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഗവൺമെന്റ് ലക്ഷ്യമിടുന്നു.

List of Awardees

Program Schedule for the Handicraft Week 2025 (8th-14th Dec 2025)

******

NK


(रिलीज़ आईडी: 2199495) आगंतुक पटल : 31
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Tamil , Telugu , Kannada