പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ ഇംകോങ് എൽ.ഇംചെൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 12 NOV 2025 7:04PM by PIB Thiruvananthpuram

നാഗാലാൻഡിലെ മുതിർന്ന നേതാവ് ശ്രീ ഇംകോങ് എൽ.ഇംചെൻ്റെ വിയോ​ഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

നാഗാലാൻഡിൻ്റെ വികസനത്തിനുള്ള ശ്രീ ഇംചെന്റെ ശ്രദ്ധേയ സംഭാവനകളാൽ അദ്ദേഹം ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി തൻ്റെ സന്ദേശത്തിൽ പറഞ്ഞു. വർഷങ്ങളോളം പൊതുജീവിതത്തിൽ സജീവമായിരുന്ന അദ്ദേഹം, ‌​ഗോത്രസമൂഹത്തിന്റെ ക്ഷേമത്തിനായി അങ്ങേയറ്റം പ്രതിജ്ഞാബദ്ധനായിരുന്നു. നിയമസഭാ, മന്ത്രി പദവികളിലെ അദ്ദേഹത്തിന്റെ സേവനകാലം സ്വാധീനത്താലും അർപ്പണബോധത്താലും സ്നേഹത്തോടെ ഓർമ്മിക്കപ്പെടും.

ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:

"നാഗാലാൻഡിൻ്റെ വികസനത്തിന് ശ്രീ ഇംകോങ് എൽ.ഇംചെൻ ജി നൽകിയ ശ്രദ്ധേയ സംഭാവനകളാൽ അദ്ദേഹം ഓർമ്മിക്കപ്പെടും. വർഷങ്ങളായി പൊതുജീവിതത്തിൽ സജീവമായിരുന്ന അദ്ദേഹം, ഗോത്ര സമൂഹത്തിന്റെ ക്ഷേമത്തിൽ അതീവ താല്പര്യം കാണിച്ചിരുന്നു. നിയമസഭാ, മന്ത്രി പദവികളിലെ അദ്ദേഹത്തിൻ്റെ സേവനകാലം സ്നേഹത്തോടെ ഓർമ്മിക്കപ്പെടും. നാഗാലാൻഡിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനും അദ്ദേഹം സംഭാവന നൽകി. ദുഃഖകരമായ ഈ സമയത്ത് എൻ്റെ ചിന്തകൾ അദ്ദേഹത്തിൻ്റെ കുടുംബത്തോടും അനുഭാവികളോടുമൊപ്പമാണ്."

***

NK


(रिलीज़ आईडी: 2199470) आगंतुक पटल : 22
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada