റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

കാശി തമിഴ് സംഗമം 4.0 യുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ തമിഴ്‌നാട്ടിൽ നിന്ന് ബനാറസിലേക്ക് ഏഴ് പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുന്നു

प्रविष्टि तिथि: 02 DEC 2025 2:51PM by PIB Thiruvananthpuram
കാശി തമിഴ് സംഗമം 4.0 യുടെ  ഭാഗമായി തമിഴ്നാടിനും കാശിയിലെ പുരാതനമായ ആത്മീയ കേന്ദ്രത്തിനും ഇടയിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി, കന്യാകുമാരി, ചെന്നൈ, കോയമ്പത്തൂർ, ബനാറസ് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ഇന്ത്യൻ റെയിൽവേ ഏഴ് പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുന്നു. ബഹുദിന സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് തടസ്സമില്ലാത്ത യാത്ര, സുഖകരമായ ദീർഘദൂര കണക്റ്റിവിറ്റി, സമയബന്ധിതമായമായി എത്തിച്ചേരൽ എന്നിവ ഉറപ്പാക്കുന്നതിനാണ് ഈ പ്രത്യേക ട്രെയിനുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

2025 നവംബർ 29 ന് കന്യാകുമാരിയിൽ നിന്ന് ആദ്യ ട്രെയിൻ യാത്ര പുറപ്പെട്ടതോടെ സർവീസുകൾക്ക് ആരംഭമായി. തുടർന്ന് ഇന്ന് ചെന്നൈയിൽ നിന്ന് ഒരു പ്രത്യേക ട്രെയിനും പുറപ്പെട്ടു. ഡിസംബർ 3 ന് കോയമ്പത്തൂരിൽ നിന്നും, ഡിസംബർ 6 ന് ചെന്നൈയിൽ നിന്നും, ഡിസംബർ 7 ന് കന്യാകുമാരിയിൽ നിന്നും, ഡിസംബർ 9 ന് കോയമ്പത്തൂരിൽ നിന്നും, ഡിസംബർ 12 ന് ചെന്നൈയിൽ നിന്നും  സർവീസുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ , തമിഴ്‌നാടിന്റെ പ്രധാന നഗരങ്ങളിൽ നിന്ന് ബനാറസിലേക്ക് ആകെ ഏഴ് പ്രത്യേക ട്രെയിനുകൾ ഘട്ടം ഘട്ടമായി സർവീസ് നടത്തും.
സമയബന്ധിതമായ മടക്കയാത്ര ഉറപ്പാക്കാൻ, ഇന്ത്യൻ റെയിൽവേ ബനാറസിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. ഡിസംബർ 5 ന് കന്യാകുമാരിയിലേക്കും, ഡിസംബർ 7 ന് ചെന്നൈയിലേക്കും, ഡിസംബർ 9 ന് കോയമ്പത്തൂരിലേക്കും , തുടർന്ന് ഡിസംബർ 11 ന് ചെന്നൈയിലേക്കും, ഡിസംബർ 13 ന് കന്യാകുമാരിയിലേക്കും, ഡിസംബർ 15 ന് കോയമ്പത്തൂരിലേക്കും, 2025 ഡിസംബർ 17 ന് ചെന്നൈയിലേക്കും ട്രെയിൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ഇന്ന് മുതൽ ആരംഭിക്കുന്ന കാശി തമിഴ് സംഗമം 4.0, തമിഴ്‌നാടിനും കാശിക്കും ഇടയിലുള്ള ദീർഘകാല സാംസ്കാരിക ബന്ധത്തെ അടയാളപ്പെടുത്തുന്നു. "നമുക്ക് തമിഴ് പഠിക്കാം - തമിഴ് കാർക്കാലം" എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചാണ് ഈ പതിപ്പ്. വാരണാസി സ്കൂളുകളിലെ തമിഴ് പഠന സംരംഭങ്ങൾ, കാശി മേഖലയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വിദ്യാർത്ഥികൾക്കുള്ള പഠനയാത്രകൾ, തെങ്കാശിയിൽ നിന്ന് കാശിയിലേക്കുള്ള പ്രതീകാത്മക മുനി അഗസ്ത്യ വാഹന പര്യടനം എന്നിവയിലൂടെ രണ്ട് പ്രദേശങ്ങൾക്കിടയിലുള്ള ഭാഷാപരവും സാംസ്കാരികവുമായ വിനിമയം പ്രോത്സാഹിപ്പിക്കുന്നു.

കാശി തമിഴ് സംഗമം 4.0 ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ സത്ത ഉൾക്കൊള്ളുന്നു.ഇത് പൗരന്മാരെ സ്വന്തം സംസ്കാരത്തിനപ്പുറം വ്യത്യസ്ത സംസ്കാരങ്ങളുടെ സമ്പന്നത മനസ്സിലാക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഐഐടി മദ്രാസ്, ബനാറസ് ഹിന്ദു സർവകലാശാല എന്നിവ പ്രധാന വിജ്ഞാന പങ്കാളികളായി വർത്തിച്ചുകൊണ്ട് റെയിൽവേ ഉൾപ്പെടെ പത്ത് മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തോടെ വിദ്യാഭ്യാസ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രണ്ട് പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ, കരകൗശല വിദഗ്ധർ, പണ്ഡിതന്മാർ, ആത്മീയ നേതാക്കൾ, അധ്യാപകർ, സാംസ്കാരിക പരിശീലകർ എന്നിവർ ഒരുമിച്ച് ചേരുന്ന ഈ പരിപാടി, അവർക്കിടയിൽ ആശയങ്ങൾ, സാംസ്കാരിക ആചാരങ്ങൾ, പരമ്പരാഗത വിജ്ഞാനം എന്നിവയുടെ വിനിമയം സുഗമമാക്കുന്നു.

ഈ ഏഴ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നതിലൂടെയും സൂക്ഷ്മമായി ആസൂത്രണം ചെയ്തതും സാംസ്കാരികമായി സമ്പന്നവുമായ ഒരു യാത്രാ പരിപാടി ഏകോപിപ്പിക്കുന്നതിലൂടെയും, രാജ്യത്തെ വൈവിധ്യമാർന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിലും തമിഴ്‌നാടിനും കാശിക്കും ഇടയിലുള്ള പൊതു പൈതൃകം ശക്തിപ്പെടുത്തുന്നതിലും ഇന്ത്യൻ റെയിൽവേ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
 
SKY
 
******

(रिलीज़ आईडी: 2197812) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil , Telugu