iffi banner

56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നോർവീജിയൻ ചിത്രമായ "സേഫ് ഹൗസ്" അഭിമാനകരമായ ഐസിഎഫ്ടി–യുനെസ്കോ ഗാന്ധി മെഡൽ നേടി.


അരാജകത്വത്തിനിടയിൽ മാനവികത ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നവർ നേരിടുന്ന ധാർമ്മിക പ്രതിസന്ധികളെ "സേഫ് ഹൗസ്" എടുത്തുകാണിക്കുന്നു.

സമാധാനം, അഹിംസ, സാംസ്കാരിക സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനയ്ക്ക്, ഐറിക് സ്വെൻസൺ സംവിധാനം ചെയ്ത നോർവീജിയൻ ചിത്രമായ "സേഫ് ഹൗസ്", 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI 2025) ICFT–UNESCO ഗാന്ധി മെഡൽ നേടി. ചിത്രത്തിന്റെ സംവിധായകൻ ഐറിക് സ്വെൻസണിനു വേണ്ടി ICFT–UNESCO പാരീസിന്റെ ഓണററി പ്രതിനിധി മനോജ് കടാം അവാർഡ് സ്വീകരിച്ചു, NFDC എംഡി ശ്രീ പ്രകാശ് മഗ്ദം സമ്മാനിച്ചു.


2013-ൽ മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ആഭ്യന്തരയുദ്ധകാലത്ത് ബൻഗുയിയിലെ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ആശുപത്രിക്കുള്ളിൽ 15 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന തീവ്രമായ സംഭവവികാസങ്ങളാണ് "സേഫ് ഹൗസ്" എന്ന ചിത്രത്തിന്റെ ഇതിവൃത്തം. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മാനവികതയിൽ ഊന്നിയ ഒരു ആഖ്യാനമാണിത്. ഒരു യുദ്ധമേഖലയിൽ അസാധ്യമായ തെരഞ്ഞെടുപ്പുകളുമായി മല്ലിടുന്ന ദുരിതാശ്വാസ പ്രവർത്തകരുടെ ഒരു സംഘത്തിന്റെ പരിചരണം, ധൈര്യം, ഉത്തരവാദിത്തം എന്നിവയുടെ നൈതികത ഈ സിനിമ പരിശോധിക്കുന്നു. തത്സമയ കഥപറച്ചിലിലൂടെ, മാനവിക ചൈതന്യത്തിന്റെ കരുത്തും  പ്രതിസന്ധികൾക്കിടയിലും  മാനവികതയെ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നവർ നേരിടുന്ന ധാർമ്മിക വെല്ലുവിളികളും ഈ സിനിമ എടുത്തുകാണിക്കുന്നു.


ഇന്റർനാഷണൽ കൗൺസിൽ ഫോർ ഫിലിം, ടെലിവിഷൻ, ഓഡിയോവിഷ്വൽ കമ്മ്യൂണിക്കേഷൻ (ഐസിഎഫ്ടി), യുനെസ്കോ എന്നിവയുമായി സഹകരിച്ച് സ്ഥാപിക്കപ്പെട്ട ഈ പുരസ്കാരം, സഹിഷ്ണുത, സാംസ്കാരിക സംവാദം, സമാധാന സംസ്കാരം എന്നിവയുടെ ആദർശങ്ങളെ പ്രതിഫലിപ്പിക്കുന്ന സിനിമകളെ ആദരിക്കുന്നു.

കടുത്ത സമ്മർദ്ദത്തിൻ കീഴിലും ധാർമ്മിക ധൈര്യത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും ശക്തവും ആധികാരികവുമായ ചിത്രീകരണത്തിനും, സാംസ്കാരിക അതിരുകൾ മറികടന്ന് ആഴത്തിലുള്ള വൈകാരിക തലത്തിൽ പ്രേക്ഷകരുമായി ബന്ധപ്പെടാനുമുള്ള കഴിവിനും "സേഫ് ഹൗസ്" എന്ന സിനിമയെ ജൂറി പ്രശംസിച്ചു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ തത്സമയ ആഖ്യാനം, സംഘർഷ മേഖലകളിൽ ദുരിതാശ്വാസ  പ്രവർത്തകർ നേരിടുന്ന ധാർമ്മിക പ്രതിസന്ധികളെ എടുത്തുകാണിക്കുന്നു, അനുകമ്പ, ഉത്തരവാദിത്തം, മനുഷ്യജീവിതത്തിന്റെ പവിത്രത എന്നിവയുടെ സാർവത്രിക പ്രമേയങ്ങൾക്ക് ഊന്നൽ നൽകുന്നു. അതിന്റെ സംയമനം പാലിച്ചതും സസ്‌പെൻസ് നിറഞ്ഞതുമായ കഥപറച്ചിലും ക്രിസ്റ്റീൻ കുജാത്ത് തോർപ്പിന്റെ  പ്രകടനവും ചിത്രത്തിന്റെ സ്വാധീനം ശക്തിപ്പെടുത്തി, ഇത് ഐസിഎഫ്ടി–യുനെസ്കോ ഗാന്ധി മെഡലിനുള്ള ഉചിതമായ തെരഞ്ഞെടുപ്പാക്കി.


പുതുതലമുറ നോർവീജിയൻ ചലച്ചിത്ര സംവിധായകനായ എറിക് സ്വെൻസൺ, "വൺ നൈറ്റ് ഇൻ ഓസ്ലോ", "ഹരജുകു" തുടങ്ങിയ തന്റെ മുൻകാല സിനിമകൾക്ക്  മുമ്പ് പ്രശംസ നേടിയിട്ടുണ്ട്. 48-ാമത് ഗോട്ടെബോർഗ് ചലച്ചിത്രമേള 2025 ന്റെ ഉദ്ഘാടന ചിത്രമായി "സേഫ് ഹൗസ്" ലോക പ്രീമിയർ നടത്തി, അവിടെ മികച്ച നോർഡിക് ചിത്രത്തിനുള്ള ഓഡിയൻസ് ഡ്രാഗൺ അവാർഡ് നേടി. സംസ്കാരങ്ങൾക്കിടയിൽ കാരുണ്യം, ഐക്യം, സംഭാഷണം എന്നിവ വളർത്തിയെടുക്കുന്ന ആഗോള സിനിമയെ പ്രദർശിപ്പിക്കുന്നതിനുള്ള ഐഎഫ്എഫ്ഐയുടെ ദൗത്യത്തെ ഈ അവാർഡ് അടിവരയിടുന്നു, സമൂഹങ്ങൾക്കിടയിൽ പാലങ്ങൾ പണിയുന്നതിനുള്ള സിനിമയുടെ പരിവർത്തന ശക്തിയെ ഊട്ടി ഉറപ്പിക്കുന്നു.

https://twitter.com/PIB_Panaji?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1994404276408606970%7Ctwgr%5E43cfb84c2e03395fdee5ee24ad04cd597997a8c1%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.pib.gov.in%2FPressReleseDetailm.aspx%3FPRID%3D2196062reg%3D1lang%3D1


ICFT - UNESCO ഗാന്ധി മെഡലിനെക്കുറിച്ച്

 46-ാമത് IFFI യിൽ ആരംഭിച്ച ICFT-UNESCO ഗാന്ധി മെഡൽ, ഉയർന്ന കലാപരവും സിനിമാറ്റിക് നിലവാരവും പുലർത്തുന്ന സിനിമകളെ മാത്രമല്ല, സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിൽ ധാർമ്മിക ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളെയും ആദരിക്കുന്നു. സിനിമയുടെ പരിവർത്തന ശക്തിയിലൂടെ മാനവികതയുടെ പങ്കിട്ട മൂല്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ വളർത്തിയെടുക്കുന്നതിനാണ് ഈ അവാർഡ് സൃഷ്ടിച്ചത്. ICFT UNESCO ഗാന്ധി മെഡൽ വെറുമൊരു അവാർഡിനേക്കാൾ അപ്പുറം പ്രചോദനം നൽകാനും പഠിപ്പിക്കാനും ഒന്നിപ്പിക്കാനുമുള്ള സിനിമയുടെ ശക്തിയുടെ ആഘോഷമാണ്.

IFFI Website: https://www.iffigoa.org/

PIB’s IFFI Microsite: https://www.pib.gov.in/iffi/56/

PIB IFFIWood Broadcast Channel: https://whatsapp.com/channel/0029VaEiBaML2AU6gnzWOm3F

X Handles: @IFFIGoa, @PIB_India, @PIB_Panaji

 

-AT-


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2196183   |   Visitor Counter: 7