iffi banner

വ്യക്തിപരമായ പോരാട്ടങ്ങളിൽ നിന്ന് ഓസ്‌കാറിലേക്ക്: തിളങ്ങി കൊളംബിയൻ സിനിമ 'എ പോയറ്റ്'


ഒരു വേട്ടയാടുന്ന കുടുംബകഥയിലൂടെ ദി ഡെവിൾ സ്മോക്സ് യാഥാർത്ഥ്യവുമായുള്ള അതിർവരമ്പുകൾ ഇല്ലാതാക്കുന്നു

മോൻണ്ടാൻഡിന്റെയും-സിഗ്നോറെറ്റിന്റെയും അഭിനിവേശവും പ്രക്ഷുബ്ധതയും
സെ-സി ബോൺ പുനഃസന്ദർശിക്കുന്നു

മൂന്ന് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മൂന്ന് സിനിമകൾ  അന്താരാഷ്ട്ര ചലച്ചിത്ര മേള
(IFFI) യിൽ തിളങ്ങി. ഫ്രാൻസ്, കൊളംബിയ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർ അവരുടെ സൃഷ്ടികൾ അവതരിപ്പിക്കാനും അവരുടെ സർഗാത്മക യാത്രകൾ പങ്കുവെക്കാനും
ഇന്ന് ഒരു പത്രസമ്മേളനത്തിൽ ഒത്തുചേർന്നു. എ പോയറ്റ്, സെസ്റ്റ് സി ബോൺ എന്നീ രണ്ട് സിനിമകൾ അഭിമാനകരമായ സുവർണ്ണ മയൂരത്തിനായി മത്സരിക്കുമ്പോൾ, മൂന്നാമത്തേതായ ദി ഡെവിൾ സ്മോക്സ് മികച്ച അരങ്ങേറ്റ ഫീച്ചർ ഫിലിമിനായി മത്സരിക്കുന്നു.

ഈ പരിപാടിയിൽ കൊളംബിയയിൽ നിന്നുള്ള എ പോയറ്റ് , സംവിധായകൻ സിമോൺ ജെയ്‌റോ മെസ സോട്ടോയും നിർമ്മാതാവ് സാറ നാൻക്ലെറെസും അവതരിപ്പിച്ചു; മെക്സിക്കൻ ചലച്ചിത്രകാരൻ ഏണസ്റ്റോ മാർട്ടിനെസ് ബ്യൂസിയോയുടെ ദ ഡെവിൾ സ്മോക്ക്സ്; കൂടാതെ മുതിർന്ന ഫ്രഞ്ച് സംവിധായക ഡിയാൻ കുരീസിന്റെ സെസ്റ്റ് സി ബോണും അവതരിപ്പിച്ചു.


ഏണസ്റ്റോ ഒരു ധീരമായ ഫീച്ചർ അരങ്ങേറ്റം കുറിച്ചു

ഒരു ഫീച്ചർ ഫിലിം സംവിധായകൻ എന്ന നിലയിൽ തന്റെ അരങ്ങേറ്റ ചിത്രമാണ് ദി ഡെവിൾ സ്മോക്സ് എന്നും, ഹ്രസ്വചിത്രങ്ങളിൽ നിന്ന് മുഴുനീള നിർമ്മാണത്തിലേക്കുള്ള മാറ്റത്തെ ഒരു പ്രധാന സർഗാത്മക പുരോഗതിയായി
വിശേഷിപ്പിക്കുമെന്നും കോൺഫറൻസിൽ സംസാരിച്ച ഏണസ്റ്റോ മാർട്ടിനെസ് ബ്യുസിയോ പറഞ്ഞു. മാതാപിതാക്കൾ ഉപേക്ഷിച്ച് സ്കീസോഫ്രീനിയ ബാധിച്ച മുത്തശ്ശിയുടെ സംരക്ഷണയിൽ കഴിയുന്ന  പരാതികളില്ലാത്ത അഞ്ച് സഹോദരങ്ങളെയാണ് ഈ ചിത്രം പിന്തുടരുന്നത്. യാഥാർത്ഥ്യത്തിനും ഭാവനയ്ക്കും ഇടയിലുള്ള അതിരുകൾ ഇവിടെ മങ്ങുന്നു. ബാലതാരങ്ങൾക്കിടയിൽ വിശ്വാസവും വൈകാരിക ആധികാരികതയും വളർത്തിയെടുക്കുന്നതിനായി രൂപകൽപ്പന ചെയ്ത വിപുലമായ മാസ്റ്റർക്ലാസുകൾ ഉൾപ്പെടെ, തന്റെ സൂക്ഷ്മമായ കാസ്റ്റിംഗ് പ്രക്രിയ അദ്ദേഹം വിശദീകരിച്ചു. മാധ്യമങ്ങളിൽ നിന്നുള്ള ചോദ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, സാർവത്രികമായി പ്രതിധ്വനിക്കുന്ന പ്രാദേശിക കഥകൾ പറയാനുള്ള തന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു, കഥയുടെ ആഗോള ആകർഷണത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നതിനുപകരം സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.


സംവിധായകന്റെ വ്യക്തിഗത യാത്രയിൽ നിന്ന്  എടുത്ത  "ദി പോയറ്റ്”


എ പോയറ്റ് തന്റെ രണ്ടാമത്തെ ഫീച്ചർ ഫിലിം മാത്രമാണെന്നും, തിരക്കഥയും തന്റെതാണെന്നും കൊളംബിയൻ സംവിധായകൻ സിമോൺ ജെയ്‌റോ മേസ സോട്ടോ പങ്കുവെച്ചു. വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നും ആദ്യകാല ജീവിതത്തിലെ പോരാട്ടങ്ങളിൽ നിന്നുമാണ് കഥ എടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രായമായ ഒരു കവിയെ കേന്ദ്രീകരിച്ചാണ് ചിത്രം, ഒരു പ്രതിഭാധനയായ കൗമാരക്കാരിക്ക് മാർഗ നിർദേശം നൽകുന്നതിൽ അദ്ദേഹം പുതിയ ലക്ഷ്യം കണ്ടെത്തുന്നു. അതേസമയം ഒരിക്കൽ സ്വന്തം അഭിലാഷങ്ങളെ തടസ്സപ്പെടുത്തിയ
കവിതാ ലോകത്തിലെ വെല്ലുവിളികൾ 
അവൾ അഭിമുഖീകരിക്കുന്നതിൽ അദ്ദേഹം ആശങ്കാകുലനാണ്. കൊളംബിയയിൽ ചിത്രത്തിന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിൽ - പ്രത്യേകിച്ച് തന്റെ ആദ്യ ചിത്രത്തിന്റെ ശരാശരി പ്രകടനത്തിന് ശേഷം - സന്തോഷം പ്രകടിപ്പിച്ചുകൊണ്ട്, എ പോയറ്റ് കൊളംബിയയുടെ ഓസ്‌കാറിലേക്കുള്ള ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ടതായും അദ്ദേഹം പങ്കു വെച്ചു. കൊളംബിയൻ സിനിമയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഭൂപ്രകൃതിയെക്കുറിച്ച് മേസ ചർച്ച ചെയ്തു, പ്രാദേശിക പ്രേക്ഷകർക്കിടയിൽ
പതുക്കെ ആഭ്യന്തര സിനിമകളോടുള്ള  സ്വീകാര്യത വർദ്ധിക്കുന്നുണ്ടെന്ന്
അഭിപ്രായപ്പെട്ടു. മഹാമാരി കാലത്തെ തന്റെ അരങ്ങേറ്റ സമയത്തും നിലവിലെ റിലീസിനും ഇടയിലുള്ള വ്യത്യസ്തമായ വിതരണാനുഭവങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു.

“C’est Si Bon” എന്ന പുതിയ ചിത്രത്തിൽ കുരീസ് യഥാർത്ഥ കഥകൾ എടുത്തുകാണിക്കുന്നു


 മുതിർന്ന ഫ്രഞ്ച് ചലച്ചിത്ര സംവിധായിക ഡിയാൻ കുരീസ് തന്റെ സെസ്റ്റ് സി ബോൺ എന്ന ചിത്രത്തെക്കുറിച്ച് സംസാരിച്ചു, യഥാർത്ഥ കഥകളെ ആധികാരികതയോടെ സ്വീകരിക്കാനുള്ള അവരുടെ അഭിനിവേശം എടുത്തുകാണിച്ചു. സിനിമാ ഇതിഹാസങ്ങളായ ഐവ്സ് മൊൻണ്ടാൻഡും സിമോൺ സിഗ്നോറെറ്റും തമ്മിലുള്ള പ്രക്ഷുബ്ധമായ പ്രണയകഥയാണ് ചിത്രം വിവരിക്കുന്നത്, മൊണ്ടാണ്ടിന്റെ മെർലിൻ മൺറോയുമായുള്ള പ്രണയത്താൽ അവരുടെ ആഴത്തിലുള്ള ബന്ധത്തിന് മേൽ കരി നിഴൽ വീഴുന്നു. പഴയ പാരീസിന്റെ ആവേശകരമായ പശ്ചാത്തലത്തിൽ, പ്രണയത്തിന്റെയും വിശ്വാസവഞ്ചനയുടെയും കലാപരമായ ഗ്ലാമറിന്റെയും ഒരു യുഗത്തെ ചിത്രം പകർത്തുന്നു. സ്വന്തം കുടുംബത്തെ അടിസ്ഥാനമാക്കിയുള്ള തന്റെ ആദ്യ ചിത്രം തന്റെ ഏറ്റവും വിജയകരമായ സൃഷ്ടിയായി തുടരുന്നു എന്ന് കുരീസ് പങ്കുവെച്ചു. സിനിമാറ്റിക് ക്രാഫ്റ്റ് നിരന്തരം വികസിക്കുന്നുണ്ടെന്നും ഫ്രഞ്ച് സമൂഹവും ഫ്രഞ്ച് ചലച്ചിത്ര വ്യവസായവും നൽകുന്ന ശക്തവും സ്ഥാപനപരവുമായ പിന്തുണയെ കുറിച്ചും അവർ ഊന്നിപ്പറഞ്ഞു. ഇത് ഫ്രഞ്ച് സിനിമയെ ആഗോള പ്രാധാന്യത്തിലേക്ക് ഉയർത്താൻ സഹായിച്ചു.


ഈ വർഷത്തെ ഐഎഫ്എഫ്ഐയിൽ പ്രദർശിപ്പിച്ച സമകാലിക  ചലച്ചിത്ര സംവിധാനത്തിന്റെ വൈവിധ്യം, ആഴം, അന്താരാഷ്ട്ര മനോഭാവം എന്നിവ സമ്മേളനം ഉയർത്തിക്കാട്ടി.

Press Conference Link

Trailers of The Films

 

***

AT


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2195709   |   Visitor Counter: 7