ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

2008-ലെ മുംബൈ ഭീകരാക്രമണങ്ങൾക്കെതിരായ ശക്തമായ ചെറുത്തുനിൽപ്പിനിടയിൽ ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്ക് കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 26 NOV 2025 2:14PM by PIB Thiruvananthpuram
2008-ലെ മുംബൈ ഭീകരാക്രമണങ്ങൾക്കെതിരായ ശക്തമായ ചെറുത്തുനിൽപ്പിനിടയിൽ ജീവൻ ബലിയർപ്പിച്ച ധീര സൈനികർക്കും ഈ ഭീരുത്വപരമായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട മറ്റെല്ലാവർക്കും കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ ശ്രദ്ധാഞ്ജലി അർപ്പിച്ചു.    

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ അമിത് ഷാ കുറിച്ചു:

2008-ലെ ഈ ദിവസമാണ് ഭീകരർ മുംബൈയിൽ ഭീരുത്വപരവും ഭയാനകവും മനുഷ്യത്വരഹിതവുമായ ആക്രമണം നടത്തിയത്. മുംബൈ ഭീകരാക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്ത ധീര സൈനികർക്ക് ഞാൻ അഭിവാദ്യമർപ്പിക്കുന്നു.  ഭീരുത്വപരമായ ഈ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട മറ്റെല്ലാവർക്കും ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.

ഭീകരത ഒരു രാജ്യത്തിന് മാത്രമല്ല, മനുഷ്യരാശിക്ക് മുഴുവനും വലിയൊരു ശാപമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഭീകരതയ്‌ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ല എന്ന മോദി സർക്കാരിന്റെ നയം വ്യക്തമാണ്. ഇന്ത്യയുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ലോകം മുഴുവൻ വലിയ പിന്തുണ നൽകുകയും അതിനെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 
SKY
 
******

(Release ID: 2194839) Visitor Counter : 4