iffi banner

IFFI-2025-ൽ പൈക്ക് റിവറും ഡി ടാൽ പാലോയും ഹൃദയങ്ങൾ കീഴടക്കുമ്പോൾ സത്യം ആർദ്രതയെ സന്ധിക്കുന്നു


യഥാർത്ഥ കഥകളും യഥാർത്ഥ വേദനയും സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നത് ബഹുമതിയും അതോടൊപ്പം ഉത്തരവാദിത്തവുമാണ്: സംവിധായകൻ ഇവാൻ ഡാരിയേൽ ഓർട്ടിസ്

ഒരു വിനാശകരമായ ഖനി ദുരന്തത്തെ അതിജീവിച്ച സ്ത്രീകൾ അനുഭവിക്കുന്ന കഷ്ടപ്പാടും പോരാട്ടവുമാണ് പൈക്ക് റിവർ പ്രതിഫലിപ്പിക്കുന്നത്: സംവിധായകൻ റോബർട്ട് സാർക്കീസ്

'പൈക്ക് റിവർ',  'ഡി ടാൽ പാലോ' എന്നീ  സിനിമകളുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) 2025-ൽ ഒത്തുചേർന്നു, അവരുടെ സിനിമകളെ രൂപപ്പെടുത്തിയ പ്രചോദനങ്ങൾ, വൈകാരിക യാത്രകൾ, യഥാർത്ഥ ജീവിത കഥകൾ എന്നിവ പങ്കുവെച്ചു - മനുഷ്യത്വം, കരുത്ത്, സത്യം എന്നിവയിൽ വേരൂന്നിയ രണ്ട് ശക്തമായ സിനിമകൾ. 


"ഹൃദയത്തിന്റെ വെളിപാട്": ഡി ടാൽ പാലോ മുത്തശ്ശി-മുത്തച്ഛന്മാരുടെ  നിശബ്ദ ശക്തിയെ പ്രതിഫലിപ്പിക്കുന്നു.

ആധുനിക കുടുംബത്തിലെ മുത്തശ്ശി-മുത്തച്ഛന്മാരുടെ  നിശബ്ദവും എന്നാൽ ആഴമേറിയതുമായ വൈകാരിക അധ്വാനത്തെ അനാവരണം ചെയ്യുന്ന ഒരു ആത്മബന്ധമുള്ള  കലാപരമായ ഉണർവ് എന്നാണ് സംവിധായകൻ ഇവാൻ ഡാരിയേൽ ഓർട്ടിസ് ഡി ടാൽ പാലോയെ വിശേഷിപ്പിച്ചത്. “പല വീടുകളിലും അവർ ഒരിക്കലും യഥാർത്ഥത്തിൽ സ്വതന്ത്രരല്ല. സ്വന്തം ആവശ്യങ്ങൾ സൗമ്യമായി മാറ്റിവെക്കുമ്പോൾ അവർ പ്രവർത്തിക്കുന്നു, പരിപാലിക്കുന്നു, നിലനിർത്തുന്നു - നിശബ്ദ സ്തംഭങ്ങളായി തുടരുന്നു. വിപുലമായ ഗവേഷണത്തിലൂടെ കണ്ടെത്തിയ ഈ ജീവിക്കുന്ന സത്യം സിനിമയുടെ വൈകാരിക സ്പന്ദനം രൂപപ്പെടുത്തുന്നു, ”അദ്ദേഹം ഓർമ്മിപ്പിച്ചു.

വൈകാരികമായി പല തട്ടുകളുള്ള  ഒരു സൂക്ഷ്മമായ ആഖ്യാനത്തിലൂടെ ഒരു ബാലതാരത്തെ സംവിധാനം ചെയ്യുന്നതിന്റെ   സൂക്ഷ്മമായ പ്രക്രിയയെക്കുറിച്ച് ഇവാൻ സംസാരിച്ചു. “കുട്ടികൾക്ക് ശുദ്ധമായ സഹജവാസനയാണുള്ളത്. കൃത്യത, ക്ഷമ, കൂടാതെ  സെറ്റിൽ അവളുടെ വൈകാരിക താളങ്ങളോട് ആഴത്തിലുള്ള സംവേദനക്ഷമത എന്നിവ നിലനിർത്തേണ്ടത് ആവശ്യമായിരുന്നു. ആ നിഷ്കളങ്കതയെ പല തട്ടുകളുള്ളതും  അർത്ഥവത്തായതുമായ പ്രകടനമാക്കി മാറ്റുന്നത് തന്നെ ഒരു വൈദ​ഗ്ധ്യമാണ്,” അദ്ദേഹം പറഞ്ഞു.

മുത്തച്ഛൻ എന്ന നിലയിലുള്ള സ്വന്തം അനുഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നടൻ ജോസ് ഫെലിക്സ് ഗോമസ് തന്റെ സഹ യുവ താരവുമായി ഒരു യഥാർത്ഥവും ആർദ്രവുമായ ബന്ധം സ്ഥാപിച്ചു. ആദ്യ ദിവസം മുതൽ, തന്നെ "മുത്തച്ഛൻ" എന്ന് വിളിക്കാനും എല്ലാ ദിവസവും രാവിലെയും രാത്രിയും അനുഗ്രഹം തേടാനും അദ്ദേഹം അവളെ ക്ഷണിച്ചു - വിശ്വാസവും വാത്സല്യവും വളർത്തിയെടുക്കുന്നതും ഒടുവിൽ അവരുടെ ഓൺ-സ്ക്രീൻ ബന്ധത്തിൽ ആധികാരികത നിറയ്ക്കുന്നതുമായ ഒരു സൗമ്യമായ ദിനചര്യയായി ഇത്. ലോക പ്രീമിയറിൽ ആദ്യമായി അവരുടെ പ്രകടനം കണ്ടപ്പോൾ അത് തന്നെ വളരെയധികം സ്പർശിച്ചു എന്ന് അദ്ദേഹം പറഞ്ഞു, "അവളുടെ സത്യം എന്നെ സ്പർശിച്ചു. യഥാർത്ഥ ജീവിതത്തിൽ നിന്നും യഥാർത്ഥ വേദനയിൽ നിന്നും ജനിച്ച കഥകൾ സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നത്  ഉത്തരവാദിത്തവും ബഹുമതിയുമാണെന്ന് അത് എന്നെ ഓർമ്മിപ്പിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു.

“നീതിക്കുവേണ്ടിയുള്ള പോരാട്ടം”: പൈക്ക് റിവർ ഒരു ദേശീയ ഖനി ദുരന്തത്തെ അവതരിപ്പിക്കുന്നു

ന്യൂസിലൻഡിലെ ഏറ്റവും വിനാശകരമായ വ്യാവസായിക ദുരന്തങ്ങളിലൊന്നിനെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയായ പൈക്ക് റിവറിന് പിന്നിലെ കഠിനമായ ശ്രമത്തെക്കുറിച്ച് സംവിധായകൻ റോബർട്ട് സാർക്കീസ് ​​സംസാരിച്ചു. “ന്യൂസിലൻഡിലെ ‘പൈക്ക് റിവർ’ എന്ന് പറയൂ, എല്ലാവർക്കും അറിയാം. അത് ദുഃഖം, കോപം, പരിഹരിക്കപ്പെടാത്ത അനീതി എന്നിവ ഉൾക്കൊള്ളുന്ന ഒരു വാക്കാണ്,” അദ്ദേഹം പറഞ്ഞു.

ഭർത്താവിനെയും മകനെയും നഷ്ടപ്പെട്ട രണ്ട് സാധാരണ സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന  ഉത്തരവാദിത്തമേറ്റെടുക്കുന്നതിനുള്ള അസാധാരണമായ പോരാട്ടമാണ് അദ്ദേഹത്തെ ഈ പ്രോജക്റ്റിലേക്ക് പ്രേരിപ്പിച്ചത്. "അവരുടെ സൗഹൃദം, അവരുടെ ധൈര്യം - അതാണ് സിനിമയുടെ കാതൽ," റോബർട്ട് വിശദീകരിച്ചു.

ഈ യഥാർത്ഥ സംഭവം ചിത്രീകരിക്കുന്നതിന് അസാധാരണമായ വൈകാരിക ആത്മാർത്ഥത ആവശ്യമായിരുന്നു. ദുരന്തം നേരിട്ട  യഥാർത്ഥ സ്ത്രീകൾ പലപ്പോഴും സെറ്റിൽ ഉണ്ടായിരുന്നു, ഇത് അഭിനേതാക്കളുടെ ഉത്തരവാദിത്തം വർദ്ധിപ്പിച്ചു. കുടുംബങ്ങളോട് അവരുടെ പ്രിയപ്പെട്ടവർ മരിച്ചുവെന്ന് പറയുന്ന രംഗം ചിത്രീകരിച്ചത് റോബർട്ട് ഓർമ്മിച്ചു. “ഷൂട്ടിംഗിന് മുമ്പ്, യഥാർത്ഥ കുടുംബാംഗങ്ങൾ അവരുടെ ഓർമ്മകൾ പങ്കുവെച്ചു. എല്ലാവരും കണ്ണീരിലാഴ്ന്നു. തുടർന്നുള്ള രംഗം വളരെ വികാരഭരിതമായിരുന്നു, 'അത് കൃത്യമായി അങ്ങനെയാണ് സംഭവിച്ചത്' എന്ന് കുടുംബങ്ങൾ പിന്നീട് ഞങ്ങളോട് പറഞ്ഞു, അദ്ദേഹം അഭിപ്രായപ്പെട്ടു.

മനുഷ്യരുടെ ഒരു അത്ഭുതകരമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചതിനെക്കുറിച്ചും  റോബർട്ട് പറഞ്ഞു. ആ സ്ത്രീകളെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, അവർ ദുഃഖത്തിൽ മുങ്ങിപ്പോയി; അതിൽ നിന്ന് ആരും ഒരിക്കലും മുക്തരാകില്ലെന്ന് അദ്ദേഹം ഭയപ്പെട്ടു. എന്നാൽ നീതിക്കുവേണ്ടിയുള്ള അവരുടെ പ്രചാരണം ആരംഭിച്ചപ്പോൾ, അവർ "വെളിച്ചത്തിലേക്ക് തിരിയുന്ന ഒരു പുഷ്പം പോലെ വിരിഞ്ഞു" എന്ന് അദ്ദേഹം കണ്ടു. അതിനുശേഷം ഈ ചിത്രം രാജ്യവ്യാപകമായി അവരുടെ ശബ്ദം പ്രതിധ്വനിപ്പിച്ചു,  ആളുകൾ എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി - സിനിമയ്ക്ക് മാത്രമല്ല, ഒരു രാഷ്ട്രത്തെ പുനർനിർമ്മിക്കാൻ സഹായിച്ച സ്ത്രീകൾക്കു വേണ്ടിയും.

സിനിമയെക്കുറിച്ച്

1. ഡി ടാൽ പാലോ

ഭർത്താവിൻ്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ മകളുടെ 9 വയസ്സുള്ള മകൾ ഐറിൻ്റെ നിയമപരമായ സംരക്ഷണച്ചുമതല ലഭിച്ച ,സർവീസിൽ നിന്ന് വിരമിച്ച്   വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന  മുത്തച്ഛനായ ഡോൺ മാനുവലിൻ്റെ ഹൃദയസ്പർശിയായ കഥയാണ് 'De Tal Palo'. ഡോൺ മാനുവലിനെ സംബന്ധിച്ചിടത്തോളം ഇത് അദ്ദേഹത്തിൻ്റെ ദൈനംദിന ജീവിതത്തിൽ ഒരു വലിയ മാറ്റം വരുത്തുന്നു. നിരവധി വെല്ലുവിളികൾക്കിടയിലും, മാനുവലും ഐറിനും ആഴത്തിലുള്ളതും സ്നേഹസമ്പന്നമായ ഒരു കുടുംബബന്ധം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നു, ഇതിനിടയിൽ മാനുവലിൽ ഒരു ആരോഗ്യപ്രശ്നത്തിൻ്റെ ആദ്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുകയും ചെയ്യുന്നു.

2. പൈക്ക് റിവർ 

2010-ൽ ന്യൂസിലാൻഡിൽ 29 പേരുടെ മരണത്തിനിടയാക്കിയ പൈക്ക് റിവർ ഖനി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ "പൈക്ക് റിവർ " എന്ന സിനിമ സൗഹൃദത്തിന്റെയും നീതിയുടെയും ശക്തമായ ഒരു യഥാർത്ഥ കഥയാണ്. അന്ന ഓസ്ബോണും സോണിയ റോക്ക്ഹൗസും നഷ്ടങ്ങളിലൂടെ ഒന്നിക്കുന്നു, ഖനി മേധാവികൾക്കെതിരെയും ​ഗവൺമെന്റ് അവഗണനയ്‌ക്കെതിരെയും നിയമപരമായ തടസ്സങ്ങൾക്കെതിരെയും പോരാടുന്നു. അവരുടെ അചഞ്ചലമായ ദൃഢനിശ്ചയം വ്യവസ്ഥാപരമായ പരാജയങ്ങളെയും വഞ്ചനയെയും തുറന്നുകാട്ടുന്നു, ദുഃഖത്തെ ആക്ടിവിസമാക്കി മാറ്റുന്നു. ഉത്തരവാദിത്തത്തിനും പ്രിയപ്പെട്ടവരുടെ വീണ്ടെടുപ്പിനും വേണ്ടി അവർ വാദിക്കുമ്പോൾ, അവരുടെ ധൈര്യം ഒരു രാഷ്ട്രത്തിന് പ്രചോദനമേകുന്നു.

https://youtu.be/shfXTN55vrM


വാർത്താസമ്മേളനത്തിന്റെ പൂർണരൂപം കാണാം

IFFI Website: https://www.iffigoa.org/

PIB’s IFFI Microsite: https://www.pib.gov.in/iffi/56/

PIB IFFIWood Broadcast Channel: https://whatsapp.com/channel/0029VaEiBaML2AU6gnzWOm3F

X Handles: @IFFIGoa, @PIB_India, @PIB_Panaji

-AT-


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


റിലീസ് ഐ.ഡി: 2194832   |   Visitor Counter: 18