iffi banner

സ്വപ്നങ്ങളുടെയും കണ്ടെത്തലുകളുടെയും പൈതൃകത്തിന്റെയും ഒരു യാത്ര: മുസാഫർ അലിയും ഷാദ് അലിയും സിനിമയുടെ രണ്ട് കാലഘട്ടങ്ങളെക്കുറിച്ച് സ്മരിക്കുന്നു


ഗമൻ മുതൽ സൂനി വരെ, സംഭാഷണം വിജയങ്ങളിലൂടെയും, ഹൃദയഭേദക നിമിഷങ്ങളിലൂടെയും, ഒരു ചലച്ചിത്രകാരന്റെ ആത്മാവിനെ രൂപപ്പെടുത്തുന്ന നേർത്ത സ്വപ്നങ്ങളിലൂടെയും സഞ്ചരിച്ചു


സംഭാഷണ സെഷൻ അച്ഛനെയും മകനെയും ഓർമ്മ, സംസ്കാരം, അവരെ രൂപപ്പെടുത്തിയ കല എന്നിവയെക്കുറിച്ചുള്ള അപൂർവവും പ്രതിഫലിപ്പിക്കുന്നതുമായ ഒരു സംഭാഷണത്തിലേക്ക് കൊണ്ടുവന്നു.

സിനിമയും സംസ്കാരവും: രണ്ട് കാലഘട്ടത്തിൽ നിന്നുള്ള ചിന്തകൾ' എന്ന വിഷയത്തിൽ ഐഎഫ്എഫ്ഐയിൽ നടന്ന അച്ഛൻ-മകൻ സംഭാഷണ സെഷൻ തലമുറകളിലൂടെയുള്ള ഇന്ത്യൻ സിനിമയിലേക്കുള്ള ഒരു ജാലകം തുറന്നു, അവിടെ ഓർമ്മ, സ്വപ്നങ്ങൾ, കലാരൂപങ്ങൾ എന്നിവ സംവാദത്തിൽ ഇഴചേർന്നു കിടക്കുന്നു. തുടക്കത്തിൽ, പ്രശസ്ത ചലച്ചിത്ര സംവിധായകൻ രവി കൊട്ടാരക്കര ഇരുവരെയും അഭിനന്ദിച്ചു, അവരുടെ സംഭാവനകളെക്കുറിച്ച് ഊഷ്മളമായി സംസാരിച്ചു, അവരുടെ സൃഷ്ടിയുടെ നിലനിൽക്കുന്ന സ്വാധീനത്തെ അംഗീകരിച്ചു. തുടർന്ന് ഷാദ് അലി ഊഷ്മളതയോടും ഉൾക്കാഴ്ചയോടും കൂടി മോഡറേറ്ററായി, തന്റെ പിതാവായ മുസാഫർ അലിയെ പതിറ്റാണ്ടുകളുടെ അനുഭവങ്ങളിലൂടെയും ചിന്തകളിലൂടെയും പാഠങ്ങളിലൂടെയും ഓർമ്മകളിലേക്ക് കൊണ്ടുപോയി.

ഷാദ് അലി ഒരു ലളിതമായ ചോദ്യത്തോടെയാണ് ആരംഭിച്ചത്: വളർന്നുവരുമ്പോൾ താങ്കൾ ആദ്യമായി സ്വപ്നം കണ്ട തൊഴിൽ ഏതായിരുന്നു? മുസാഫർ അലിയുടെ ഉത്തരം കുട്ടിക്കാലത്തെ രേഖാചിത്രങ്ങൾ, കലാ-ക്ലാസിലെ സമ്മാനങ്ങൾ, കവിതയുടെ എക്കാലത്തെയും ആകർഷണം എന്നിവയുടെ ഒരു ചിത്രമായി വികസിച്ചു. മുഖ്യധാരാ കഥപറച്ചിലിന്റെ പ്രവചനാതീതമായ ഇമേജറിയിൽ നിന്ന് മുക്തമായി, ഭാവനയ്ക്ക് സ്വതന്ത്രമായി വിഹരിക്കാൻ കഴിയുന്ന ഒരു ഇടവും, ആശ്വാസവും വാഗ്ദാനം ചെയ്തുകൊണ്ട്, പിന്നീട് സിനിമകൾ എത്തിയതായി അദ്ദേഹം പറഞ്ഞു. കൊൽക്കത്ത, സിനിമയും കലാപരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു ലോകം തുറന്നു, പ്രവചനാതീതമായത് സാധ്യതയായി മാറി. തന്റെ നിർമ്മാണത്തിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം അഭിപ്രായപ്പെട്ടു: "നിങ്ങളുടെ രസതന്ത്രം, സസ്യശാസ്ത്രം, ഭൂമിശാസ്ത്രം എന്നിവയാണ് ചലച്ചിത്രനിർമ്മാണമെന്നത്" അദ്ദേഹം ഓർമ്മിച്ചു.

തന്റെ ആദ്യകാലങ്ങളിൽ, മുസാഫർ അലി കുടിയേറ്റക്കാരുടെ ദുരവസ്ഥയും നിസ്സഹായതയും കണ്ടു, ആ അനുഭവമാണ് ഗമന്റെ വൈകാരിക കാതലായി മാറിയത്. കുടിയിറക്കത്തിന്റെ വേദനയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രമാണിത്. ഐഎഫ്എഫ്ഐയിൽ ഈ ചിത്രം രജത മയൂരം നേടിയെങ്കിലും, ആ നേട്ടം തന്നെ ഒരിക്കലും അതിയായ സന്തോഷത്തിലേക്ക് നയിച്ചിട്ടില്ലെന്ന് മുസാഫർ അലി പറഞ്ഞു. വിജയം, തന്നെ 'ശാക്തീകരിച്ചു' എന്ന് തോന്നിപ്പിച്ചില്ല, മറിച്ച് പുതിയ പോരാട്ടങ്ങളും പുതിയ വെല്ലുവിളികളും എപ്പോഴും മുന്നിലുണ്ടെന്ന് അത് ഓർമ്മിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ എന്ന് അദ്ദേഹം വിശദീകരിച്ചു.

സംഭാഷണം ക്രാഫ്റ്റിലേക്കും സംഗീതത്തിലേക്കും തിരിഞ്ഞു. മുസാഫർ അലിയുടെ ആദ്യകാല സിനിമകളുടെ വേറിട്ട നിൽക്കുന്ന ദൃശ്യാവിഷ്കാരം
ഷാദ് അലി നിരീക്ഷിച്ചു, ഗമൻ മുതൽ ഉംറാവു ജാൻ വരെ ആഴത്തിൽ വേരൂന്നിയ തന്റെ സമീപനം എത്രത്തോളം പ്രധാനമാണെന്ന് പിതാവ് വിശദീകരിച്ചു. കവിത, തത്ത്വചിന്ത, സമർപ്പണം എന്നിവയിൽ നിന്നാണ് സംഗീതം വളർന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ശാലീനതയും സഹകരണവും ആവശ്യപ്പെടുന്ന കാവ്യാത്മക സംവേദനക്ഷമതയിൽ നിന്നാണ് ഉംറാവു ജാനിന്റെ ഈണങ്ങൾ ജനിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. "കവിത നിങ്ങളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നു, കവി നമ്മോടൊപ്പം സ്വപ്നം കാണണം," അദ്ദേഹം പറഞ്ഞു.

പിന്നീട് 'സൂനി' എന്ന സ്വപ്നം വന്നു, അത് ഒരു വെല്ലുവിളിയായി മാറി. കശ്മീരിൽ ഒരു ദ്വിഭാഷാ ചിത്രം ആസൂത്രണം ചെയ്യുമ്പോൾ ലോജിസ്റ്റിക്, സാംസ്കാരിക, കാലാനുസൃതമായ തടസ്സങ്ങൾ വന്നു, അത് ഒടുവിൽ നിർമ്മാണം തടസ്സപ്പെടുത്തി. മുസാഫർ അലി ആ അനുഭവത്തെ "നിരവധി സ്വപ്നങ്ങൾക്കപ്പുറമുള്ള ഒരു സ്വപ്നം" എന്നും അതിന്റെ തകർച്ചയിൽ വേദനാജനകമാണെന്നും വിശേഷിപ്പിച്ചു. എന്നിരുന്നാലും, അതിന്റെ പൂർത്തിയാകാത്ത അവസ്ഥയിലും, അതിന്റെ ആത്മാവ് നിലനിന്നു. അദ്ദേഹം പ്രേക്ഷകരെ ഓർമ്മിപ്പിച്ചു കശ്മീർ ഒരു സ്ഥലമെന്നതിലുപരി ; അതൊരു ജീവിക്കുന്ന സംസ്കാരമാണ്. "കശ്മീരിനായുള്ള സിനിമകൾ കശ്മീരിൽ ജനിക്കണം," അദ്ദേഹം പറഞ്ഞു, യുവ പ്രാദേശിക പ്രതിഭകൾ അതിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സൂനിയുടെ പുനഃസ്ഥാപനത്തെക്കുറിച്ചും അതിന്റെ നെഗറ്റീവുകളും സൗണ്ട് ട്രാക്കുകളും പുനഃപരിശോധിക്കുന്നതിനെക്കുറിച്ചും തന്റെ പിതാവിന്റെ സിനിമാറ്റിക് ദർശനവുമായി വീണ്ടും ഇടപഴകുന്നതിനെക്കുറിച്ചും ഷാദ് അലി സംസാരിച്ചു. ഈ യാത്രയിലൂടെ, സിനിമ കേവലം വിനോദോപാധി മാത്രമല്ലെന്നും, സുഖപ്പെടുത്താനും അതിന് കഴിയുമെന്നും അദ്ദേഹം സ്മരിച്ചു. അച്ഛൻ്റെയും-മകന്റെയും സ്വപ്ന യാത്ര, തിരിച്ചടികൾ, സിനിമയെ പുനർവിചിന്തനം ചെയ്യുന്നതിനുള്ള പ്രതീക്ഷ എന്നിവ പകർത്തിയ സൂനി: ലോസ്റ്റ് ആൻഡ് ഫൗണ്ട് എന്ന ഹൃദയസ്പർശിയായ വീഡിയോ പ്രദർശിപ്പിച്ചു.

ചോദ്യോത്തര വേളയിൽ, പാട്ടുകളുടെ പശ്ചാത്തലമായി മാത്രം ആവിഷ്കരിക്കുന്നതിന് പകരം, കശ്മീരിന്റെ യഥാർത്ഥ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന സിനിമകളെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യം ഉയർന്നുവന്നു. മുസാഫർ അലി ഉറച്ച ബോധ്യത്തോടെ പ്രതികരിച്ചു: അത്തരമൊരു സിനിമയായിട്ടാണ് സൂനി വിഭാവനം ചെയ്തത്. "കശ്മീരിൽ എല്ലാം ഉണ്ട്," അദ്ദേഹം പറഞ്ഞു. "നിങ്ങൾ കഴിവുള്ളവരെ ക്ഷണിക്കേണ്ടതില്ല, നിങ്ങൾ അവരെ അവിടെ വളർത്തേണ്ടതുണ്ട്."

സെഷൻ അവസാനിച്ചപ്പോൾ, പ്രേക്ഷകർ കേവലം ഒരു സംഭാഷണത്തിനപ്പുറമുള്ള കാര്യങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് വ്യക്തമായി; ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന,‌‌ സിനിമയുടെ തന്നെ പാരമ്പര്യം, 
സ്വപ്നങ്ങളെയും, പോരാട്ടങ്ങളെയും, പൈതൃകങ്ങളെയും  ശ്രദ്ധയോടെയും, ഭക്തിയോടെയും, പ്രതീക്ഷയോടെയും മുന്നോട്ട് കൊണ്ടുപോകുന്നതിന് അവർ സാക്ഷ്യം വഹിച്ചു.

***

AT


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2194645   |   Visitor Counter: 24